ഭാര്യയെ ക്രൂരമായി മര്‍ദിച്ചശേഷം പിറ്റ്ബുള്‍ നായയെക്കൊണ്ട് കടിപ്പിച്ചു: ഭര്‍ത്താവ് അറസ്റ്റില്‍

വരാപ്പുഴ: ഭാര്യയെ ക്രൂരമായി മർദിച്ചശേഷം വീട്ടില്‍ വളർത്തുന്ന നായയെക്കൊണ്ട് കടിപ്പിച്ചെന്ന പരാതിയില്‍ ഭർത്താവ് അറസ്റ്റില്‍. ആലങ്ങാട് കരിങ്ങാംതുരുത്തില്‍ മാളോത്ത് പള്ളിക്ക് സമീപം അറയ്ക്കപ്പാട്ട് വീട്ടില്‍ സുനിലിനെയാണ് (58) വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ ഷൈനി (55) നല്‍കിയ പരാതിയിലാണ് നടപടി. മദ്യപിച്ചിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഭർത്താവ് തന്നെ പതിവായി മർദിക്കാറുണ്ടെന്നാണ് ഷൈനിയുടെ പരാതി.

രണ്ടുദിവസം മുമ്പ് മുഖത്തടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. പിന്നാലെ വീട്ടില്‍ വളർത്തുന്ന പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയെക്കൊണ്ട് കടിപ്പിച്ചെന്നും ഷൈനി പോലീസിന് മൊഴി നല്‍കി. നായയുടെ കടിയേറ്റതിനെത്തുടർന്ന് പറവൂർ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയ ഷൈനിക്ക് പ്രതിരോധ കുത്തിവെപ്പും എടുക്കേണ്ടിവന്നു. മുഖത്തേറ്റ അടിയില്‍ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായതായും പരാതിയിലുണ്ട്. ഷൈനിയുടെ മൊബൈല്‍ ഫോണ്‍ സുനില്‍ എറിഞ്ഞുതകർത്തതായും പരാതിയില്‍ പറയുന്നു.

ഫോണ്‍ തകർത്ത വിവരം സുനിലിന്റെ സുഹൃത്തുക്കളോട് പറഞ്ഞതാണ് മർദനത്തിന് കാരണമായതെന്നാണ് ഷൈനിയുടെ ആരോപണം. ചേന്നൂർ സ്വദേശിനിയായ ഷൈനിയുടെ രണ്ടാം വിവാഹമാണ് സുനിലുമായുള്ളത്. പരാതിയില്‍ കേസെടുത്ത വരാപ്പുഴ പോലീസ് സുനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

SUMMARY: Husband arrested for brutally beating his wife and setting a pit bull on her

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്റ്റേ വയറില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം; കെഎസ്‌ഇബി ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: തിരൂരങ്ങാടിയില്‍ സ്റ്റേ വയറില്‍നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ച ദാരുണമായ സംഭവത്തില്‍...

നടിയെ ആക്രമിച്ച കേസ്; വിചാരണ ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക നല്‍കിയ ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടി...

സ്വർണവിലയില്‍ ഇടിവ്; പവന് ഒരുലക്ഷത്തില്‍ താഴെ

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് വൻ ഇടിവ്. ഈ മാസത്തെ ഇതുവരെയുള്ള...

ബെംഗളൂരുവിൽ ആശാ പ്രവർത്തകരുടെ അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും

ബെംഗളൂരു: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടകയിലെ ആശാ പ്രവർത്തകർ നടത്തുന്ന അനിശ്ചിതകാല...

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം; നിരവധി പേര്‍ക്ക് പരുക്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാള്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം....

ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ വാർഷികാഘോഷം 

ബെംഗളൂരു: ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഒന്നാം വാർഷികാഘോഷം മുൻ എം....

വിജയനഗർ മേരി മാതാ ഇടവക പിതൃവേദി കേരം ബോർഡ് ടൂർണമെന്റ്

ബെംഗളൂരു:  വിജയനഗർ മേരി മാതാ ഇടവക പിതൃവേദിയുടെ നേതൃത്വത്തിൽ രൂപതാ തലത്തിൽ...

സാങ്കേതിക തകരാർ; ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം ടേക്ക് ഓഫ് നിർത്തിവെച്ചു

ബെംഗളൂരു: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

Related Articles

Popular Categories