പാലക്കാട്ടെ സിപിഐഎമ്മില്‍ പൊട്ടിതെറി; ഏരിയ കമ്മറ്റി അംഗം അബ്‌ദുല്‍ ഷുക്കൂര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു

പാലക്കാട്: പാലക്കാട്ടെ സിപിഎമ്മില്‍ പൊട്ടിത്തെറി. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാലക്കാട് ഏരിയ കമ്മറ്റി അംഗവും പാലക്കാട് നഗരസഭ കൗണ്‍സിലറുമായ അബ്‌ദുല്‍ ഷുക്കൂർ പാർട്ടിയില്‍ നിന്നും രാജിവെച്ചു. ജില്ലാ സെക്രട്ടി ഇഎൻ സുരേഷ് ബാബുവുമായി ഏരിയ കമ്മറ്റി യോഗത്തില്‍ ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് രാജി.

പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ ആരുടെയും ഔദാര്യമല്ലെന്നും അധ്വാനത്തിന്റെ അടയാളമാണെന്നും അബ്ദുല്‍ ഷുക്കൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

ഇത് ആരുടെയും ഔദാര്യമല്ല, അധ്വാനത്തിന്റെ അടയാളമാണ്! കഴിഞ്ഞ ഒന്നര വര്‍ഷമായി മനസ്സില്‍ കൊണ്ടുനടന്ന ആ ഭാരം ഇന്ന് ഇറക്കിവെക്കുന്നു. ഈ പ്രസ്ഥാനത്തില്‍ ഞാന്‍ വഹിച്ച ഉത്തരവാദിത്തങ്ങള്‍ ആരോ തന്ന ഔദാര്യമോ ‘ഒസിയത്തോ’ ആണെന്ന പരിഹാസം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാല്‍ ഒന്നുണ്ട്, ഈ നിലയില്‍ ഞാനെത്തിയത് ആരുടെയും കൈനീട്ടം വാങ്ങിയല്ല, മറിച്ച്‌ വെയിലത്തും മഴയത്തും ഈ പാര്‍ട്ടിക്കായി ചെയ്ത വിയര്‍പ്പിന്റെയും അധ്വാനത്തിന്റെയും ഫലമായാണ്. തമ്പ്രാന്‍ ചമഞ്ഞ് ഔദാര്യം വിളമ്പുന്നവര്‍ക്ക് മുന്നില്‍ തലകുനിക്കാനില്ല. ആ അധ്യായം ഇവിടെ അവസാനിക്കുന്നു. കപടമായ ഔദാര്യത്തേക്കാള്‍ അന്തസ്സുള്ള നിലപാടാണ് എന്നും വലുത്.ഇന്ന് മുതല്‍ കൂടുതല്‍ സ്വതന്ത്രനായി, കൂടുതല്‍ കരുത്തോടെ മുന്നോട്ട്!- അബ്ദുല്‍ ഷുക്കൂര്‍

SUMMARY: CPI(M) split in Palakkad; Area Committee member Abdul Shukoor resigns from the party

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പി എസ് പ്രശാന്തും എ അജികുമാറും ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്...

കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ എം.പി. പരമേശ്വരൻ അന്തരിച്ചു

കൊച്ചി: കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരൻ (92) അന്തരിച്ചു....

മന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം; എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സെക്രട്ടറിയേറ്റിന് മുന്നില്‍ എല്‍പിഎസ്ടി ഉദ്യോഗാർഥികള്‍ നടത്തിവന്ന സമരം...

കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് വിദ്യാനിധി സ്‌കോളര്‍ഷിപ്പ് വിതരണം

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് വിദ്യാനിധിയുടെ ഭാഗമായി കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്റെ...

സ്വാതന്ത്ര്യദിനാഘോഷം; ചരിത്രത്തിലാദ്യമായി ഈ വര്‍ഷം ചെങ്കോട്ടയില്‍ വന്ദേമാതരം ആലപിക്കും

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരവും യുവശക്തിയും മുഖ്യപ്രമേയമാകുമെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ...

ഭാര്യ പ്രസവത്തിനായി മെഡിക്കല്‍ കോളേജില്‍; കൂട്ടിരിപ്പിനെത്തിയ ഭര്‍ത്താവ് ജീപ്പില്‍ മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം നിർത്തിയിട്ട ജീപ്പിനുള്ളില്‍ യുവാവ്...

സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്; യൂട്യൂബര്‍ തൊപ്പി വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ്

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ സുഹൃത്തുക്കളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ തൊപ്പി എന്ന...

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില സർവ്വ നിയന്ത്രണങ്ങളും ലംഘിച്ച്‌ കുതിപ്പ് തുടരുന്നു. ഇന്ന്...

Related Articles

Popular Categories