റിയാദ്: സൗദി അറേബ്യയിലെ റിയാദിലെ ഏറ്റവും ഉയരമേറിയ കിങ് അബ്ദുള്ള ഫിനാൻഷ്യൽ സിറ്റി ടവറിന് നേരേ വീണ്ടും ഹൂത്തി ആക്രമണം. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരടക്കം 11 പേർക്ക് പരുക്കേറ്റു. രണ്ട് സൗദി സ്വദേശികളും നാല് ഈജിപത് സ്വദേശികളും മൂന്ന് നേപ്പാൾ സ്വദേശികളും പരിക്കേറ്റവരിലുണ്ട്.
ഭീരുത്വപരമായ ആക്രമണമാണ് ഉണ്ടായതെന്നും ബന്ധപ്പെട്ട ഏജൻസികൾ സ്ഥലത്തെത്തി പരിശോധന നടത്തുകയാണെന്നും സഖ്യസേന വക്താവ് തുർക്കി അൽ മാലികി എക്സിൽ അറിയിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനും കെട്ടിടത്തിനും പരിസരത്തുമുണ്ടായ നാശനഷ്ടം വിലയിരുത്താനും നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാംതവണയാണ് റിയാദിലെ സുപ്രധാന സാമ്പത്തിക കേന്ദ്രത്തിനുനേരെ ആക്രമണമുണ്ടാകുന്നത്. ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ 80 നിലകളുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ടവറിനും സമീപ കെട്ടിടങ്ങൾക്കും വ്യാഴാഴ്ച ഹൂതി ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ, കിങ് അബ-്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിനെ സൈനിക ലക്ഷ്യമായി പ്രഖ്യാപിച്ചുകൊണ്ട് ഇറാൻ പിന്തുണയുള്ള ഹൂതികൾ രംഗത്തെത്തുകയും അവിടെനിന്ന് ആളുകൾ മാറിനിൽക്കണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
SUMMARY:Another attack at King Abdullah Financial City in Riyadh; 11 people, including 2 Indians, injured.















