‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കട്ടെ’; പ്രമേയം പാസാക്കി കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പൂർണ്ണ ചുമതല കോണ്‍ഗ്രസ് ഹൈക്കമാൻഡിന് വിട്ടു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാനുള്ള ഒറ്റവരി പ്രമേയം കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ഐകകണ്ഠേന പാസാക്കി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് പ്രമേയം അവതരിപ്പിച്ചത്.

നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രമേയത്തെ പിന്താങ്ങി. എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുള്‍ വാസ്‌നിക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ഇതോടെ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാനുള്ള ഔദ്യോഗിക അധികാരം ഹൈക്കമാൻഡില്‍ നിക്ഷിപ്തമായി. യോഗത്തിന് ശേഷം നിരീക്ഷകർ ഓരോ എംഎല്‍എമാരെയും വ്യക്തിപരമായി കണ്ട് അഭിപ്രായം തേടുകയാണ്. മണ്ഡലത്തിലെ തിരക്കുകള്‍ കാരണം പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മനാണ് നിരീക്ഷകരുമായി ആദ്യം കൂടിക്കാഴ്ച നടത്തിയത്.

മുഖ്യമന്ത്രി പ്രഖ്യാപനം ഞായറാഴ്ച ഉണ്ടാകുമെന്ന് വട്ടിയൂർക്കാവ് എംഎല്‍എ കെ. മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിരീക്ഷകർക്കൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുൻഷിയും ചർച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ദീപാ ദാസ് മുൻഷിയെ ഒഴിവാക്കണമെന്ന് വി.ഡി. സതീശൻ ക്യാമ്പ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാതെ, ദീപയെ കൂടി ഉള്‍പ്പെടുത്തിയാണ് ഹൈക്കമാൻഡ് മുന്നോട്ട് പോകുന്നത്. നിരീക്ഷകർ നല്‍കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനമായിരിക്കും കേരളത്തിന്റെ അടുത്ത ഭരണത്തലവനെ നിശ്ചയിക്കുക.

SUMMARY: ‘Let the high command decide who will be the Chief Minister’; Congress Legislature Party meeting passes resolution

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഒരിടവേളയ്ക്ക് ശേഷം സം​സ്ഥാ​ന​ത്ത് മഴ ശക്തമാകുന്നു; ഇന്ന് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര...

10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസികൾ പരീക്ഷണാർഥം പുറത്തിറക്കാൻ റിസർവ് ബാങ്കിന് അനുമതി നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാനുള്ള റിസര്‍വ്വ് ബാങ്ക് നിര്‍ദേശത്തിന് കേന്ദ്ര...

യെലോ ലൈനിൽ കാത്തിരിപ്പ് കുറയും; 11-ാമത്തെ ട്രെയിന്‍ ഈ ആഴ്ച മുതല്‍

ബെംഗളൂരു: നമ്മ മെട്രോയുടെ യെലോ ലൈനില്‍ (ആര്‍വി റോഡ് - ബൊമ്മസന്ദ്ര)...

മെട്രോയ്ക്ക് മുന്നിൽചാടി യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ആർവി റോഡ് – ബൊമ്മസന്ദ്ര നമ്മ മെട്രോയുടെ യെലോ ലൈനിലെ...

കേരള പോലീസിൽ ഇനി 2 സംഘടനകൾ മാത്രം; പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇനിയില്ല, ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സംഘടനയിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്. നിലവിലുണ്ടായിരുന്ന...

കെഎൻഎസ്എസ് അബ്ബിഗെരെ ഷെട്ടിഹള്ളി കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് അബ്ബിഗെരെ ഷെട്ടിഹള്ളി കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ് ...

ആവേശമായി കേരളസമാജം സീനിയർ കലോത്സവം

ബെംഗളൂരു: കേരളസമാജം സംഘടിപ്പിച്ച സീനിയർ കലോത്സവം മത്സരാർഥി കൾക്കും കാണികൾക്കും ഒരു...

കേ​സു​ക​ൾ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം നാ​ളെ പു​ന​രാ​രം​ഭി​ക്കും: കേ​ന്ദ്ര​ത്തി​ന് സി​ജെ​പി​യു​ടെ മു​ന്ന​റി​യി​പ്പ്

ന്യൂഡല്‍ഹി: നീറ്റ് പേപ്പര്‍ ചോര്‍ച്ചക്കെതിരായ സമരങ്ങള്‍ക്കിടയില്‍ കസ്റ്റഡിയിലെടുത്ത സമരക്കാര്‍ക്കെതിരെ പോലീസ് നടപടി...

Related Articles

Popular Categories