വി.ഡി. സതീശന്‍ മന്ത്രിസഭ അധികാരമേറ്റ പിന്നാലെ മന്ത്രിമാര്‍ക്കുള്ള വകുപ്പുകളെയും പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി യു.ഡി.എഫ് നേതാവ് വി.ഡി. സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിന്നാലെ മന്ത്രിമാരെയും അവര്‍ക്കുള്ള വകുപ്പുകളെയും സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനവും പുറത്തിറങ്ങി. മുഖ്യമന്ത്രി പദവിക്ക് പുറമെ ധനം, പൊതുഭരണം, നിയമം, തുറമുഖം, വിവര-പൊതുജനസമ്പര്‍ക്കം എന്നീ സുപ്രധാന വകുപ്പുകള്‍ വി.ഡി. സതീശന്‍ തന്നെയാണ് കൈകാര്യം ചെയ്യുക.

മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയാണ് സംസ്ഥാനത്തിന്റെ പുതിയ ആഭ്യന്തര-വിജിലന്‍സ് മന്ത്രി. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായം, ഐ.ടി വകുപ്പുകളുടെ ചുമതലയേറ്റെടുത്തു. സണ്ണി ജോസഫിന് വൈദ്യുതി വകുപ്പ് നല്‍കി. റവന്യു വകുപ്പ് എ.പി.അനില്‍കുമാറിന്. കെ.മുരളീധരന് ആരോഗ്യവും ദേവസ്വം വകുപ്പും.

പി.സി.വിഷ്ണുനാഥിന് ടൂറിസവും സാംസ്കാരികവും, കെ.എം.ഷാജിക്ക് തദ്ദേശം, ബിന്ദു കൃഷ്ണയ്ക്ക് തൊഴില്‍ വകുപ്പ്, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അനൂപ് ജേക്കബിന്, കൃഷിവകുപ്പ് ടി.സിദ്ദിഖിന്. റോജി എം.ജോണ്‍ ഉന്നത വിദ്യാഭ്യാസം, എം.ലിജു-എക്സൈസ്, സഹകരണം. സിപി.ജോണ്‍-ഗതാഗതം, മോന്‍സ് ജോസഫ്-ജലവിഭവം, പി.കെ.ബഷീർ- പൊതുമരാമത്ത്, എൻ.ഷംസുദീൻ -പൊതു വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്.

അതേസമയം, അമ്പലപ്പുഴ എംഎല്‍എ ജി. സുധാകരന്‍ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. ആദ്യ നിയമസഭാംഗമായും തുടര്‍ന്ന പ്രോടെം സ്പീക്കറായിട്ടുമാണ് സത്യപ്രതിജ്‍ഞ ചെയ്തതത്. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.‍ഡി.സതീശനും മന്ത്രിമാരും സത്യപ്രതിജ്‍ഞ ചടങ്ങില്‍ പങ്കെടുത്തു. നാളെ നടക്കുന്ന ചടങ്ങില്‍ പ്രോടെം സ്പീക്കര്‍ ജി സുധാകരന്‍ എംഎല്‍എമാരെ സത്യപ്രതിജ്‍ഞ ചെയ്യിക്കും. മറ്റന്നാള്‍ നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പും ജി.സുധാകരന്‍റെ നേതൃത്വത്തിലാണ്.

SUMMARY: After the V.D. Satheesan cabinet took office, the portfolios of the ministers were also announced

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

ചണ്ഡീഗഡ്: ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുർമീത് റാം റഹീമിന്...

അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തില്‍ വൻ തീപിടിത്തം; ഒരാള്‍ക്ക് പൊള്ളലേറ്റു

കൊച്ചി: അങ്കമാലിയില്‍ വൻ തീപിടിത്തം. സ്റ്റേഷനറികടയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഒരു തൊഴിലാളിക്ക്...

ഓണാഘോഷത്തിനിടെ ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി പരാതി

പാലക്കാട്: ആംബുലന്‍സ് ഉപയോഗിച്ച്‌ ഓണാഘോഷം നടത്തിയ സംഭവത്തില്‍ പാലക്കാട്ടെ സ്വകാര്യ വിദ്യാഭ്യാസ...

ബലാത്സംഗക്കേസ്: തെഹല്‍ക മുൻ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: 2013ലെ ലൈംഗികാതിക്രമക്കേസില്‍ തെഹല്‍ക്ക മുൻ എഡിറ്റർ തരുണ്‍ തേജ്പാലിനോട് രണ്ടാഴ്ചയ്ക്കകം...

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ; പ്രത്യേക തുക അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളില്‍...

ടി പി കേസിലെ അഭിഭാഷകനെ മാറ്റി; സുപ്രീംകോടതിയില്‍ ഇനി പുതിയ വക്കീല്‍

ഡൽഹി: പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് ടി പി വധക്കേസില്‍ സുപ്രീം...

യൂറോപ്പിലെ കാറോട്ടമത്സരത്തില്‍ നടൻ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു

യൂറോപ്പ്: കാറോട്ടമത്സരത്തില്‍ നടൻ അജിത് കുമാറിന്റെ വാഹനം വീണ്ടും അപകടത്തില്‍പ്പെട്ടു. യൂറോപ്പില്‍...

ഹിജാബ് ഇസ്ലാമില്‍ അനിവാര്യമല്ല; വിദ്യാര്‍ഥിനിയുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്‌കൂള്‍ യൂണിഫോമിനൊപ്പം...

Related Articles

Popular Categories