ബെംഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തിൽ യുവ എഞ്ചിനീയറായ മലയാളി യുവാവ് മരണപ്പെട്ടു. കാസറഗോഡ് പനത്തടി പുലിക്കടവ് പ്രകാശ്-ലക്ഷ്മി ദമ്പതികളുടെ മകന് നിധിൻ പ്രകാശ് (30) ആണ് മരിച്ചത്. ദേവനഹള്ളിയിൽ വെച്ച് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ നിധിൻപ്രകാശ് സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.
വിവരമറിഞ്ഞു ബന്ധുക്കള്‍ ബെംഗളൂരുവിലെത്തി. പോസ്റ്റ്മോർട്ടം നടപടികൾ ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്കുകൊണ്ടുപോയി. സംസ്കാരം നാളെ നാട്ടിൽ നടക്കും.
മിഥുൻ (അഭിഭാഷകൻ, കാസറഗോഡ് കോടതി), കിരൺ എന്നിവർ സഹോദരങ്ങളാണ്
SUMMARY: A young Malayali man died in a car accident in Bengaluru.
















