ലക്നോ: ഉത്തർപ്രദേശില്‍ ബേത്വ നദിക്ക് കുറുകെ നിർമ്മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്നു വീണു. വെള്ളിയാഴ്ചയുണ്ടായ ശക്തമായ കൊടുങ്കാറ്റിലാണ് പാലം തകർന്നത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ശക്തമായ മഴയെയും കടുത്ത കാറ്റിനെയും തുടർന്ന് പാലത്തിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടം നടക്കുന്ന സമയത്ത് തൊഴിലാളികള്‍ പാലത്തിനടിയില്‍ ഉറങ്ങുകയായിരുന്നു. അതിനാല്‍ ഇവർക്ക് പെട്ടെന്ന് ഓടി രക്ഷപെടാൻ സാധിച്ചില്ല. അതേസമയം തകര്‍ന്നുവീണ പാലത്തിന്റെ നിര്‍മാണ നിലവാരത്തെക്കുറിച്ചും നിര്‍മാണ സ്ഥലത്ത് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷാ മാനദണ്ഡങ്ങളുടെ പോരായ്മകളെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
SUMMARY: Six workers die in bridge collapse under construction
















