ലോകം ഇനി കാൽപന്ത് കളിയാവേശത്തില്‍: 2026 ലോകകപ്പ്​ ഫുട്​ബാളിന്​ ഇന്ന്​ കിക്കോഫ്

48 ടീമുകള്‍ 12 ഗ്രൂപ്പുകള്‍, 1248 താരങ്ങള്‍, 16 വേദികള്‍ 104 മത്സരങ്ങള്‍…
ലൈവ് : യുണൈറ്റ് 8 സ്പോർട്സ് ചാനലുകളിലും സീ ഫൈവിലും

മെക്സിക്കോ സിറ്റി: ഫുട്ബോള്‍ ലോകം ആകാംക്ഷയോടെ കാത്തിരുന്ന 23-ാമത് ഫിഫ ലോകകപ്പിന് ഇന്ന് (ജൂണ്‍ 11) കിക്കോഫ്. ആദ്യമായി മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിന് അമേരിക്കയും മെക്‌സിക്കോയും കാനഡയും വേദിയാകും. 48 ടീമുകളുമായി ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് ആണ് ഇത്തവണ കളമൊരുങ്ങുന്നത്. ജൂണ്‍ 12 മുതല്‍ ജൂലൈ 19 വരെ 16 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ന് ആദ്യ വിസില്‍ മുഴങ്ങും. മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മില്‍ മെക്‌സിക്കോ സിറ്റി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.

മെക്സിക്കോ ഇത് മൂന്നാം തവണയാണ് ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്നത്, അമേരിക്ക രണ്ടാമതും. 1994-ലാണ് അമേരിക്ക അവസാനമായി ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. കാനഡ ഇതാദ്യമായാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.

ഇത്തവണ ലോകകപ്പില്‍ 32നു പകരം 48 ടീമുകള്‍ മാറ്റുരയ്ക്കും. 12 ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാരും ഏറ്റവും മികച്ച എട്ട് മൂന്നാം സ്ഥാനക്കാരും നോക്കൗട്ട് റൗണ്ടിന്റെ തുടക്കമായ റൗണ്ട് ഓഫ് 32-ല്‍ മത്സരിക്കും. പിന്നീട് 16 ടീമുകളുടെ പ്രീ ക്വാര്‍ട്ടര്‍, അതിനുശേഷം ക്വാര്‍ട്ടര്‍, സെമി, ഒടുവില്‍ ജൂലൈ 19ന് കലാശപ്പോരാട്ടം.

അമേരിക്കയിലെ 11ഉം മെക്സിക്കോയിലെ മൂന്നും കാനഡയിലെ രണ്ടുമടക്കം 16 വേദികളിലായാണ് മത്സരങ്ങള്‍. ഫൈനല്‍ ന്യൂ ജേഴ്സി സംസ്ഥാനത്തെ ഈസ്റ്റ് റുതര്‍ഫോര്‍ഡിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലും.

ഇത്തവണത്തെ ലോക കാല്‍പന്ത് മാമാങ്കത്തില്‍ മലയാളി സാന്നിധ്യവുമുണ്ട്. ഖത്തര്‍ ടീമിലെ തഹ്സിന്‍ മുഹമ്മദ് ജംഷീദ് ലോകകപ്പില്‍ ബൂട്ടണിയുന്ന ആദ്യ മലയാളിയാകും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ ഫുട്ബാള്‍ താരമായിരുന്ന ജംഷീദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും രണ്ടാമത്തെ മകനായ ഈ 19കാരന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഖത്തറിലാണ്.

⚽ ഗ്രൂപ്പ് എ
മെക്സിക്കോ
ദക്ഷിണാഫ്രിക്ക
ദക്ഷിണകൊറിയ
ചെക് റിപ്പ്ളബിക്

⚽ ഗ്രൂപ്പ് ബി
കാനഡ
ബോസ്നിയ
ഖത്തർ
സ്വിറ്റ്സർലാൻഡ്

⚽ ഗ്രൂപ്പ് സി
ബ്രസീൽ
മൊറോക്കോ
ഹെയ്തി
സ്കോട്ട്‌ലാൻഡ്

⚽ ഗ്രൂപ്പ് ഡി
യു.എസ്.എ
പരാഗ്വേ
ഓസ്ട്രേലിയ
തുർക്കി

⚽ ഗ്രൂപ്പ് ഇ
ജർമ്മനി
കുറസാവോ
ഇക്വഡോർ
ഐവറി കോസ്റ്റ്

⚽ ഗ്രൂപ്പ് എഫ്
നെതർലാൻഡ്സ്ജ
പ്പാൻ
സ്വീഡൻ
ടുണീഷ്യ

⚽ ഗ്രൂപ്പ് ജി
ബെൽജിയം
ഈജിപ്ത്
ഇറാൻ
ന്യൂസിലാൻഡ്

⚽ ഗ്രൂപ്പ് എച്ച്
സ്പെയ്ൻ
കേപ്‌വെർദേ
സൗദി അറേബ്യ
ഉറുഗ്വേ

⚽ ഗ്രൂപ്പ് ഐ
ഫ്രാൻസ്സെ
നഗൽ
ഇറാഖ്
നോർവേ

⚽ ഗ്രൂപ്പ് ജെ
അർജന്റീന
അൾജീരിയ
ഓസ്ട്രിയ
ജോർദാൻ

⚽ ഗ്രൂപ്പ് കെ
പോർച്ചുഗൽ
കോംഗോ
ഉസ്ബക്കിസ്ഥാൻ
കൊളംബിയ

⚽ ഗ്രൂപ്പ് എൽ
ഇംഗ്ളണ്ട്
ക്രൊയേഷ്യ
ഘാന
പാനമ

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൈരളി നികേതന്‍ കോളജില്‍ അന്തര്‍കലാലയ സാംസ്‌കാരികോത്സവം

ബെംഗളൂരു: ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഗോള്‍ഡന്‍ ജൂബിലി ഡിഗ്രി കോളേജിന്റെ ആഭിമുഖ്യത്തില്‍...

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കണം, ഡോളറിന് പകരം പ്രാദേശിക കറൻസികൾ വേണം; സംയുക്ത പ്രഖ്യാപനം പുറത്തിറക്കി ബ്രിക്സ്

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ്...

ഡോ. രാഗിത രാജേന്ദ്രന്‍ സിന്‍ഡിക്കേറ്റ് അംഗം

ബെംഗളൂരു: ഡോ. രാഗിത രാജേന്ദ്രനെ ബെംഗളൂരു നോര്‍ത്ത് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി...

മജെസ്റ്റിക് ഏരിയ എസ്കെഎസ്എസ്‌എഫ് കമ്മിറ്റി രൂപവത്കരിച്ചു 

ബെംഗളൂരു: മജെസ്റ്റിക് തവക്കൽ മസ്താൻ ദർഗ ഏരിയ എസ്കെഎസ്എസ്‌എഫ് യൂണിറ്റ് കമ്മിറ്റി...

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ...

അച്ചൻകോവിൽ ആറ്റിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

പത്തനംതിട്ട: കോന്നിയിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർഥികൾ...

തൃശ്ശൂർ അതിരപ്പിള്ളിയിൽ ജനവാസ മേഖലയിലിറങ്ങി വീട് ആക്രമിച്ച് കാട്ടാന കൂട്ടം

തൃശ്ശൂർ: അതിരപ്പിള്ളി കണ്ണൻകുഴിയിൽ കാട്ടാന കൂട്ടം വീട് ആക്രമിച്ചു. ഇന്ന് പുലർച്ചെ...

4471 അപ്രന്റിസ് ഒഴിവുകൾ; പത്താംക്ലാസ് പാസായവർക്ക് സതേൺ റെയിൽവേയിൽ ജോലി നേടാൻ അവസരം

ചെന്നൈ: ദക്ഷിണ റെയിൽവേയിൽ വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമായി 4,471 ആക്ട് അപ്രന്റിസ്...

Related Articles

Popular Categories