വീണ്ടും സംഘര്‍ഷം; ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക; ഹോര്‍മുസ് പൂര്‍ണമായും അടച്ച് ഇറാന്‍, കപ്പലുകൾക്ക് പൂർണ നിരോധനം

ടെഹ്റാൻ: ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക.  ഖഷം ദ്വീപ് ഉൾപ്പെടെ വിവിധയിടങ്ങളിൽ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലെ ബന്ദർ അബ്ബാസ്, തെക്കൻ നഗരമായ കാർഗനിലും സിരികിലും സ്ഫോടനമുണ്ടായി. ആക്രമണത്തിന് പിന്നാലെ ഹോർമുസ് പൂർണമായി അടച്ചെന്ന് ഇറാൻ അറിയിച്ചു. മേഖലയിലെ അരക്ഷിതാവസ്ഥ കാരണം ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നുവെന്നാണ് ഇറാന്‍ അറിയിച്ചത്. കപ്പലുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തി. എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെ എല്ലാത്തരം കപ്പലുകൾക്കും നിരോധനമുണ്ട്. വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നൽകി.

‘വെടിനിര്‍ത്തല്‍ അമേരിക്കന്‍ സൈന്യം തുടര്‍ച്ചയായി ലംഘിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഹോര്‍മുസ് അടഞ്ഞ് തന്നെ കിടക്കും. ഒമാന്‍ കടലിലും പേര്‍ഷ്യന്‍ കടലിടുക്കിലും നിലവില്‍ നങ്കൂരമിട്ടിരിക്കുന്ന ഒരു കപ്പലും അവിടം വിടാന്‍ പാടില്ല. ഹോര്‍മുസിനടുത്തേക്ക് എത്താനുള്ള കപ്പലുകളുടെ ശ്രമങ്ങളെ ശത്രുവിനുള്ള സഹായമായി കണക്കാക്കും’  എന്നാണ് ഐആര്‍ജിസി പറയുന്നത്.

സമാധാന കരാറിലെത്താനുള്ള ചർച്ചകളിൽ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒത്തുതീർപ്പിനായി ഖത്തർ പ്രതിനിധി സംഘവുമായുളള ഇറാൻ്റെ ചർച്ചകൾ തുടരുകയാണ്. ഇതിനിടെയാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഇന്നലെ ഇറാനിലെ രണ്ട് ജലസംഭരണികൾ അമേരിക്ക ആക്രമിച്ചിരുന്നു.

അതേസമയം ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചതോടെ വീണ്ടും എണ്ണവില കുതിക്കാനാണ് സാധ്യത. ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം 20 ശതമാനവും കടന്നുപോകുന്ന കടലിടുക്കാണ് ഹോർമൂസ് കടലിടുക്ക്. ഹോർമുസ് കടലിടുക്ക് ഏതാനും ദിവസം അടച്ചിട്ടാല്‍ പോലും ഗ്യാസ്, എണ്ണക്കടത്തിനെ ബാധിക്കും.
SUMMARY: Tensions rise again; US launches heavy airstrikes on Iran; Iran completely closes Hormuz

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വെറും 27 മാസം! തമിഴക വെട്രി കഴകത്തിന് സംസ്ഥാന പാർട്ടി പദവി നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ; ഇത് ചരിത്രനേട്ടമെന്ന് വിജയ്

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ...

തമിഴ്‌നാട്ടില്‍ നിര്‍മാണത്തിലിരുന്ന ചര്‍ച്ച് തകര്‍ന്ന് രണ്ട് മരണം; 12 പേരെ രക്ഷപ്പെടുത്തി

വെല്ലൂർ: തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ നിർമാണത്തിലിരുന്ന ചര്‍ച്ച് തകർന്നുവീണ് രണ്ടുപേർ മരിച്ചു....

ബെംഗളൂരുവിലെ മലിനജല ശുദ്ധീകരണം: 2029ഓടെ മുഴുവൻ മലിനജലവും ശുദ്ധീകരിക്കാൻ ലക്ഷ്യം

ബെംഗളൂരു: നഗരത്തിൽ പ്രതിദിനം ഉൽപാദിപ്പിക്കുന്ന മലിനജലം മുഴുവൻ ശുദ്ധീകരിക്കുന്നതിനായി കർണാടക സർക്കാർ...

വോട്ടർ പട്ടികയിലെ പേരുകളില്‍ പൊരുത്തക്കേടുകൾ; നന്ദൻ നിലേകനിക്കും കന്നഡ നടൻ ശിവരാജ് കുമാറിനും എസ്.ഐ.ആർ.  നോട്ടീസ്

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്.ഐ.ആറിന്റെ ഭാഗമായി ഇൻഫോസിസ്...

ഉപഭോക്താക്കൾ ശ്രദ്ധിക്കുക!; ബാങ്ക് പണിമുടക്ക് നാളെ; തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇടപാടുകള്‍ തടസ്സപ്പെടും

ന്യൂഡൽഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ പണിമുടക്കുമായി ബാങ്ക്...

ഡബ്ല്യുഎംഎസ്‌സി ഓണാഘോഷ ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് (ഡബ്ല്യുഎംഎസ്‌സി) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ...

ഗണേശ ചതുർഥി; മാർഗനിർദേശങ്ങൾ പുറത്തിറക്കി, പി.ഒ.പി., തെർമോകോൾ, രാസനിറങ്ങൾക്ക് വിലക്ക്

ബെംഗളൂരു: ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി...

കർണാടകയിൽ 37 വർഷത്തിന് ശേഷം വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്

ബെംഗളൂരു: 37 വർഷമായി നിലനിന്നിരുന്ന വിലക്ക് നീക്കി കർണാടകയിലെ കോളേജുകളിലും സർവകലാശാലകളിലും...

Related Articles

Popular Categories