ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

തിരുവനന്തപുരം: പ്രശസ്ത നടന്‍ ഇന്നസെന്റിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മേജര്‍ രവി നടത്തിയ വസ്തുതാ വിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശവും തുടര്‍ന്ന് നടന്ന നവ മാധ്യമ പ്രചാരണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാന പോലീസ് ചീഫിനും പരാതി നല്‍കി മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍.

ഇന്നസെന്റിന് അന്തിമോപചാരം അർപ്പിക്കാൻ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത് 55 വാഹനങ്ങളുടെയും 560 പൊലീസിന്റെ അകമ്പടിയോടെ എത്തിയെന്നായിരുന്നു മേജർ രവിയുടെ പ്രസ്താവന. ഇതിനെതിരെയാണ് പിണറായി വിജയൻ പ്രതികരിച്ചിരിക്കുന്നത്. മേജർ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.

ചില പ്രൊഫൈലുകളിൽ വ്യാജ വീഡിയോ നിർമിച്ച് ഷെയർ ചെയ്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇന്നസെൻറ് അന്തിമോപചാരം അർപ്പിക്കുന്ന യഥാർത്ഥ ദൃശ്യങ്ങളിൽ മാധ്യമങ്ങളിൽ വന്നിട്ടുള്ളതാണ്.അത് പരിശോധിച്ചാൽ അടിസ്ഥാനരഹിതമായ വ്യാജ നിർമ്മിതി മനസിലാകും. മേജർ രവിയെ പോലെ ഒരാൾ വിലകുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയം.നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന വസ്തുത വിരുദ്ധമായ പ്രചരണത്തിതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
SUMMARY: Pinarayi files complaint against Major Ravi for remarks related to his visit to pay last respects to Innocent

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെയും വൈദ്യുതി ശൃംഖല നവീകരണ പ്രവർത്തനങ്ങളുടെയും ഭാഗമായി നഗരത്തിലെ വിവിധ...

കേരളസമാജം മാഗഡി റോഡ് സോണ്‍ ഓണാഘോഷം ഒക്ടോബർ 11-ന് 

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോണ്‍ സംഘടിപ്പിക്കുന്ന 'ഓണോത്സവ്...

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്...

നീറ്റ് ചോർച്ചയിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ, 13 പ്രതികൾ

ന്യൂഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 13...

അധ്യായം 34 📖 മദുവേ മാഡി നോഡു

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കടമകളും...

ഒഴിഞ്ഞ പ്ലോട്ടുകൾ വൃത്തിയാക്കിയില്ലെങ്കിൽ 1 ലക്ഷം രൂപ വരെ പിഴ; ഓഗസ്റ്റ് 15 വരെ സമയം

ബെംഗളൂരു: നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകൾ മാലിന്യക്കൂമ്പാരങ്ങളായി മാറുന്നത് തടയാൻ ഗ്രേറ്റർ ബെംഗളൂരു...

പാക് അധീന കശ്മീരിൽ പാകിസ്ഥാന്റെ നരവേട്ട; പ്രതിഷേധക്കാർക്കെതിരെ വെടിവെപ്പ്, 20 പേർ കൊല്ലപ്പെട്ടു

മുസാഫറാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ,പാക് അധീന കശ്മീരിൽ പ്രതിഷേധക്കാർക്ക്...

കാബിനായി റോഡരികിൽ കാത്തുനിന്ന യുവതിയോട് അപമര്യാദയായി പെരുമാറി; 42-കാരൻ അറസ്റ്റിൽ

ബെംഗളൂരു: കാബിനായി റോഡരികിൽ കാത്തുനിന്ന യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പ്രതി...

Related Articles

Popular Categories