യുപിഎസ്‌സി സിവില്‍ സര്‍വീസ് പ്രിലിംസ് ഫലം പ്രസിദ്ധീകരിച്ചു

ഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വിസ് കമ്മീഷന്‍ (യുപിഎസ്‌സി) 2026ലെ സിവില്‍ സര്‍വീസ് പ്രിലിംസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. മെയ് 24-ന് നടന്ന സിവില്‍ സർവീസ് പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടിയ 13,343 പേരെയാണ് മെയിൻ പരീക്ഷയിലേക്ക് തിരഞ്ഞെടുത്തത്. ഈ വർഷം 1,016 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ (1,087 ഒഴിവുകള്‍), ഒഴിവുകളുടെ എണ്ണത്തിലും യോഗ്യത നേടിയവരുടെ എണ്ണത്തിലും നേരിയ കുറവുണ്ട്. യോഗ്യത നേടിയ ഉദ്യോഗാർത്ഥികള്‍ ജൂണ്‍ 19 മുതല്‍ 28 വരെ UPSC-യുടെ ഔദ്യോഗിക വെബ്സൈറ്റ് – upsconline.nic.in വഴി ആവശ്യമായ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. മെയിൻ പരീക്ഷയിലേക്കുള്ള അപേക്ഷാ ഫീസ് (200 രൂപ), സ്ക്രൈബ് വിവരങ്ങള്‍, കേഡർ മുൻഗണന തുടങ്ങിയവയാണ് ഈ കാലയളവില്‍ സമർപ്പിക്കേണ്ടത്.

ഫീസ് ഒഴിവാക്കപ്പെട്ട വിഭാഗത്തില്‍പ്പെട്ടവർക്ക് ഇതില്‍ ഇളവുണ്ട്. ഈ നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയാല്‍ മാത്രമേ ഉദ്യോഗാർത്ഥികള്‍ക്ക് ഇ-അഡ്മിറ്റ് കാർഡ് ലഭിക്കുകയുള്ളൂ. എല്ലാ യോഗ്യരായ ഉദ്യോഗാർത്ഥികളും വെബ്സൈറ്റില്‍ ലോഗിൻ ചെയ്ത് വിവരങ്ങള്‍ സ്ഥിരീകരിക്കേണ്ടത് നിർബന്ധമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർണ്ണമായും അവസാനിച്ചതിന് ശേഷം മാത്രമേ മാർക്ക്, കട്ട്-ഓഫ് മാർക്ക്, ഉത്തരസൂചിക എന്നിവ വെബ്സൈറ്റില്‍ ലഭ്യമാവുകയുള്ളൂ.

SUMMARY: UPSC Civil Services Prelims results published

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘കുട്ടികളെ നിയന്ത്രിക്കേണ്ടത് രക്ഷിതാക്കള്‍, നിയന്ത്രിക്കാനായില്ലെങ്കില്‍ വാഹനം വില്‍ക്കട്ടെ’: ഗതാഗത മന്ത്രി സി.പി. ജോണ്‍

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന സംഭവങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക്...

ബെംഗളൂരുവിൽ ദീപാവലിക്കുശേഷം വായുമലിനീകരണ സൂചികയിൽ വർധന

ബെംഗളൂരു: രാജ്യത്തെ പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവിലെ വായുവിന്റെ ഗുണനിലവാരം പൊതുവേ...

കളക്ടര്‍ക്ക് അശ്ലീല സന്ദേശമയച്ചെന്ന് പരാതി; ടിവികെ എംഎല്‍എ അരുള്‍ വിഗ്നേഷിനെതിരെ കനിമൊഴിയുടെ വിമര്‍ശനം

കള്ളക്കുറിച്ചി: ടിവികെ എംഎല്‍എയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിഎംകെ എംപി കനിമൊഴി. തമിഴ്‌നാട്ടിലെ...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: തുടർച്ചയായ രണ്ട് ദിവസത്തെ വർധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയില്‍ കുറവ്....

പിപി ദിവ്യക്കെതിരായ അന്വേഷണം; വിജിലൻസ് കാര്‍ട്ടണ്‍ അലയൻസ് ഇന്ത്യയുടെ ഓഫീസില്‍ പരിശോധന നടത്തി

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി പി ദിവ്യക്കെതിരായ...

കൃഷ്ണഗിരി ടാറ്റാ ഇലക്ട്രോണിക്സ് പ്ലാന്റിലെ മാലിന്യജല സംഭരണി വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്ന് കരാർ തൊഴിലാളികൾക്ക് ദാരുണാന്ത്യം 

കൃഷ്ണഗിരി: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള ടാറ്റാ ഇലക്ട്രോണിക്സ് പ്ലാന്റിൽ മാലിന്യജല സംഭരണി...

Related Articles

Popular Categories