പ്രണയാഭ്യർഥന നിരസിച്ചു; തിരുവനന്തപുരത്ത് 16കാരിയെ കുത്തി പരുക്കേൽപ്പിച്ച് യുവാവ്

തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ചതിനു പിന്നാലെ പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ യുവാവ് കുത്തി ഗുരുതരമായി പരുക്കേല്‍പ്പിച്ചു. നെടുവേലി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ കന്യാകുളങ്ങര സ്വദേശിനിക്കാണു കുത്തേറ്റത്. പനവൂര്‍ സ്വദേശി സഹദ് (21) ആണു കുത്തിയതെന്നാണു റിപ്പോര്‍ട്ട്. ഇയാൾക്കായി വട്ടപ്പാറ പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.

പെൺകുട്ടിയുടെ വീടിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് കാത്ത് നിന്ന് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ശേഷം ഇയാൾ കാറിൽ കടന്നു കളഞ്ഞു. കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ആണ് പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.  പ്രതിയായ സഹദ് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നെങ്കിലും പെൺകുട്ടി ഇത് നിരസിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് വട്ടപ്പാറ പോലീസ് അറിയിച്ചു.
SUMMARY: Rejected love proposal; Youth stabs and injures 16-year-old girl in Thiruvananthapuram

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹോർമൂസ് കടലിടുക്ക് തുറക്കാൻ വഴിയൊരുങ്ങുന്നു; ഇറാൻ-ഒമാൻ കരാർ അന്തിമ ഘട്ടത്തിൽ

തെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ​ഗതാ​ഗതം പുനരാരംഭിക്കുന്നതിനായി ഒമാനുമായി ധാരണയിലെത്തിയെന്ന് ഇറാൻ....

ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് തിരുവനന്തപുരം സ്വദേശി മരിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

ഇടുക്കി: ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു....

കോൺഗ്രസിലെ അതൃപ്തി തീർക്കാൻ രൺദീപ് സിംഗ് സുര്‍ജേവാല ബെംഗളൂരുവിൽ, എം.എൽ.എമാരുമായി നിർണായക ചർച്ച

ബെംഗളൂരു: കർണാടക മന്ത്രിസഭാ വികസനത്തിന് പിന്നാലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഉയർന്ന അസംതൃപ്തി...

കാസറഗോഡ്‌ പോലീസുകാരനെ കാണാതായി; മൊബൈൽ ടവർ ലൊക്കേഷൻ മൈസൂരുവിൽ, അന്വേഷണം ഊർജിതം

കാസറഗോഡ്‌: കാസറഗോഡ്‌ പോലീസുകാരനെ കാണാതായതായി പരാതി. രാജപുരം പോലീസ് സ്റ്റേഷനിലെ സിവിൽ...

ബെംഗളൂരു മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി മലയാളിയായ ഡോ. പി.സി. ജാഫറിനെ നിയമിച്ചു

ബെംഗളൂരു: ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിഎംആർസിഎൽ) പുതിയ മാനേജിങ് ഡയറക്ടറായി...

കനത്ത മഴ, ഉത്തര്‍പ്രദേശില്‍ 100 വർഷം പഴക്കമുള്ള വീട് തകർന്നു വീണു; രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 6 പേര്‍ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ആറ്...

ഗുരുവായൂരില്‍ കാമുകിയെ കൊല്ലാൻ പെണ്‍വേഷം ധരിച്ചെത്തിയ കാമുകനടങ്ങുന്ന ക്രിമിനൽ സംഘം പിടിയില്‍

തൃശ്ശൂര്‍: ഗുരുവായൂരില്‍ വച്ച് യുവതിയെ കൊലപ്പെടുത്താനായി പെണ്‍വേഷം ധരിച്ചെത്തിയ അഞ്ചംഗസംഘം പിടിയിലായി....

കെ.ആർ. മാർക്കറ്റിൽ വൻ ഒഴിപ്പിക്കൽ നടപടി; 233 അനധികൃത കടകൾ പൊളിച്ചുനീക്കി

ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ വ്യാപാര കേന്ദ്രങ്ങളിലൊന്നായ കെ.ആർ. മാർക്കറ്റിൽ ഗ്രേറ്റർ...

Related Articles

Popular Categories