ബെംഗളൂരു വികസന വകുപ്പ് മന്ത്രിയായി കൃഷ്ണബൈരെ ഗൗഡ ചുമതലയേറ്റു

ബെംഗളൂരു: ബെംഗളൂരു വികസന വകുപ്പ് മന്ത്രിയായി കൃഷ്ണബൈരെ ഗൗഡ ചൊവ്വാഴ്ച ചുമതലയേറ്റു. സത്യപ്രതിജ്ഞ ചെയ്ത് 14-ാം ദിവസമാണ് അദ്ദേഹം മന്ത്രിയായി ചുമതലയേൽക്കുന്നത്. വകുപ്പുവിഭജനത്തില്‍ അസംതൃപ്തിയുള്ളതിനാല്‍ കഴിഞ്ഞ രണ്ടാഴ്ചയോളമായി അദ്ദേഹം വകുപ്പ് ഏറ്റെടുത്തിരുന്നില്ല. ബെംഗളൂരു വികസന വകുപ്പിനു കീഴിൽ വരുന്ന ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ), ബെംഗളൂരു മെട്രോപ്പൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റി (ബിഎംആർഡിഎ) എന്നീ ഏജൻസികളുടെ ചുമതല മുഖ്യമന്ത്രി ഡി.െക.ശിവകുമാർ നിലനിർത്തിയതിനെ തുടർന്നാണ് ബൈരെഗൗഡ വിട്ടുനിന്നത്. തന്റെ വകുപ്പിനെപ്പറ്റി വ്യക്തത വരുത്തണമെന്ന് അദ്ദേഹം കോൺഗ്രസ് ഹൈക്കമാൻഡിനോടുൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.

നഗരത്തിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ നഗരവികസന വകുപ്പിനു നാഥനില്ലെന്ന പ്രചാരണവുമായി ബിജെപിയും ദളും രംഗത്തു വന്നിരുന്നു. ഇതോടെ കോൺഗ്രസ് ഹൈക്കമാന്റ് അദ്ദേഹത്തോട് ഉടന്‍ ചുമതല ഏല്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ജിബിഎയുടെയും ബെംഗളൂരു ജല അതോറിറ്റിയുടെയും (ബിഡബ്ല്യുഎസ്എസ്ബി), ബെംഗളൂരു മെട്രോയുടെയും ചുമതലയാണ് ബൈരെഗൗഡയ്ക്കു കീഴിൽ വരുന്നത്. സ്ഥാനമേറ്റെടുത്ത ബൈരെഗൗഡ ഇന്നലെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുചേർത്ത് ചർച്ച നടത്തി.

കഴിഞ്ഞ 3ന് ശിവകുമാറിനൊപ്പം ആദ്യഘട്ടത്തിൽ 13 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്.
SUMMARY: Krishnabaire Gowda takes charge as Bengaluru Development Minister

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യന്‍ ഗെയിംസ്: പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും

നഗോയ: ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിള്‍ വ്യക്തിഗത...

മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍; മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരണം അഞ്ചായി

മലപ്പുറം: മലപ്പുറം നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാരകേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ...

മൈസൂരു നഞ്ചൻഗുഡിൽ ഓണാഘോഷം

ബെംഗളൂരു: മൈസൂരു നഞ്ചൻഗുഡ് ലേഡീസ് ക്ലബ്ബിന്റെയും മലയാളം മിഷൻ പഠന കേന്ദ്രങ്ങളായ...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 120...

വടക്ക് കിഴക്കന്‍ സുഡാനില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ മരിച്ചു

ഖാര്‍ത്തൂം: വടക്ക് കിഴക്കന്‍ സുഡാനില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ മരിച്ചു....

ഓഡി കാറിനുള്ളിൽ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

ബെംഗളൂരു: കോറമംഗളയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓഡി എസ്‌യുവിക്കുള്ളിൽ 46കാരനായ റിയൽ എസ്റ്റേറ്റ്...

വ്യാജ മരുന്ന് കേസ്; 16 മരുന്ന് ലൈസൻസുകൾ റദ്ദാക്കി, എട്ട് ലൈസൻസുകൾ സസ്‌പെൻഡ് ചെയ്തു

ബെംഗളൂരു: വ്യാജവും നിലവാരമില്ലാത്തതുമായ മരുന്നുകളുടെ വിതരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കർണാടക...

പോക്‌സോ കേസ് പ്രതിയായ അധ്യാപകൻ കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു

ബെംഗളൂരു: വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയായ അധ്യാപകൻ എസ്.പി. ഓഫീസ്...

Related Articles

Popular Categories