നിവിൻ പോളിയുമായുള്ള സാമ്പത്തിക തർക്കം; നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി: മധ്യസ്ഥത വേണമെന്ന ഹർജി തള്ളി

കൊച്ചി: സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് നടൻ നിവിൻ പോളിയുമായുള്ള തർക്കങ്ങൾ തർക്കങ്ങൾ ആർബിട്രേഷനു വിടണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളായ മാജിക് ഫ്രെയിംസും ലിസ്റ്റിൻ സ്റ്റീഫനും നൽകിയ ഹർജി എറണാകുളം അഡീഷണൽ മുൻസിഫ് കോടതി തള്ളി. നിവിൻ പോളിയും പോളി ജൂനിയർ പിക്ചേഴ്സും ഫയൽ ചെയ്ത സിവിൽ കേസിലെ നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ‘രാമചന്ദ്ര ബോസ് ആൻഡ് കോ’, ‘മലയാളി ഫ്രം ഇന്ത്യ’ എന്നീ സിനിമകളുമായി ബന്ധപ്പെട്ടാണ് ഇരുവർക്കുമിടയിൽ തർക്കം നിലനിൽക്കുന്നത്.

‘രാമചന്ദ്ര ബോസ് ആൻഡ് കോ’ എന്ന ചിത്രത്തിന്റെ നിർമാണക്കരാറിൽ നിർബന്ധിത ആർബിട്രേഷൻ (മധ്യസ്ഥത) വ്യവസ്ഥയില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കേസിൽ കരാറിന്റെ യഥാർഥ രേഖകൾ ഹാജരാക്കാൻ ലിസ്റ്റിൻ സ്റ്റീഫന് കഴിഞ്ഞിരുന്നില്ല. കൂടാതെ, അപകീർത്തി പോലുള്ള കുറ്റങ്ങൾ മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ലിസ്റ്റിൻ സ്റ്റീഫന്റെ ‘മാജിക് ഫ്രെയിംസും’ നിവിൻ പോളിയുടെ ‘പോളി ജൂനിയർ പിക്ചേഴ്സും’ തമ്മിൽ 2012 സെപ്റ്റംബർ 12നാണ് ചിത്രത്തിന്റെ നിർമാണക്കരാർ ഒപ്പുവെച്ചത്. എന്നാൽ, മാജിക് ഫ്രെയിംസ് സുപ്രധാന സാമ്പത്തിക സ്രോതസ്സുകൾ മറച്ചുവെക്കുകയും വരുമാന രേഖകളിൽ കൃത്രിമത്വം കാണിക്കുകയും ചെയ്തുവെന്നാണ് പോളി ജൂനിയർ പിക്ചേഴ്സിന്റെ ആരോപണം. വ്യക്തമായ രേഖകളില്ലാത്ത 7.5 കോടി രൂപയുടെ ബാധ്യത തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതായും നിവിൻ പോളിയുടെ നിർമാണ കമ്പനി മുൻപ് ആരോപിച്ചിരുന്നു.
SUMMARY: Financial dispute with Nivin Pauly; Producer Listin Stephen gets a setback: Petition for mediation rejected

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിമാന യാത്രക്കാര്‍ക്ക് വൻ തിരിച്ചടി; ഒക്ടോബര്‍ 6 മുതല്‍ ഇന്ധന നിരക്ക് കൂട്ടാൻ ഇൻഡിഗോ

ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്ന് വിമാന ഇന്ധന വിലയിലുണ്ടായ വൻ...

പത്തനാപുരത്ത് തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ ചവിട്ടിക്കൊന്നു

കൊല്ലം: തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. കൊല്ലം പത്തനാപുരത്ത് രാവിലെ...

ഗ്യാനേഷ് കുമാറിനെതിരായ ഹർജി; തിരഞ്ഞടുപ്പ് കമ്മീഷന് നോട്ടിസ് നല്‍കി സുപ്രിംകോടതി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയില്‍ വിശദീകരണം തേടി...

ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം; ലൈഫ് പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിര്‍ധനര്‍ക്കു വീടുകള്‍ നിര്‍മിക്കുന്നതിന് ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ്...

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ലുധിയാന: പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി വിദ്യാർഥിനി മരിച്ചു....

അട്ടപ്പാടി മധു വധക്കേസ്: സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന...

പ്രവാസി മലയാളി അസോസിയേഷൻ കർണാടക മാറത്തഹള്ളി ശാഖ ഉദ്ഘാടനം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ മാറത്തഹള്ളി ശാഖയുടെ ഔദ്യോഗിക ഉദ്ഘാടനം...

അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: അമേരിക്കയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ തെലങ്കാന സ്വദേശിയായ യുവതി കൊല്ലപ്പെട്ടു. തെലങ്കാനയിലെ...

Related Articles

Popular Categories