ബെംഗളൂരുവിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം കവർന്നു

ബെംഗളൂരു: ബെംഗളൂരു മടിവാളയിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ കവർന്നതായി പരാതി. പോലീസ് ജീപ്പിലെത്തിയ രണ്ടംഗ സംഘമാണ് കവർച്ച നടത്തിയത്. പോലീസിന്റെ തിരിച്ചറിയൽ കാർഡ് കാണിച്ചാണ് ഇവർ യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. മടിവാളയിലെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു സംഭവം.

മടിവാള ഇന്‍സ്‌പെക്ടര്‍ അയച്ചതാണെന്ന് പറഞ്ഞ് എത്തിയ രണ്ടുപേര്‍ ആദ്യം യുവാക്കളുമായി സംസാരിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമായിരുന്നുവെന്നാണ് പരാതി. അക്രമിസംഘം എത്തിയ വാഹനത്തിൻ്റെ ചിത്രങ്ങൾ യുവാക്കൾ ഫോണിൽ പകർത്തിയിരുന്നു. സംഭവത്തിൽ മടിവാള പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരു ക്രൈം ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് കവർച്ച നടന്നതെന്നാണ് പ്രാഥമിക വിവരം. ആരോപണവിധേയനായ ഇൻസ്പെക്ടറുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അതേസമയം യുവാക്കളുടെ കൈവശം ഇത്രയും തുക എങ്ങനെ വന്നുവെന്നും പണത്തിന്റെ ഉറവിടം സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പരാതിക്കാരുടെ വിവരങ്ങൾ പോലീസ് നിലവിൽ വെളിപ്പെടുത്തിയിട്ടില്ല. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും ബെംഗളൂരു സിറ്റി പോലിസ് കമ്മിഷണര്‍ അറിയിച്ചു.
SUMMARY: Malayali youths threatened and robbed of Rs 20 lakh in Bengaluru

Hot this week

ഒരു കല്ലറയിൽ രണ്ട് മൃതദേഹം?; ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് ചർച്ചിലെ കല്ലറ, പോലീസ് അന്വേഷണം

കണ്ണൂർ: വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ...

ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് ക​സേ​ര​ക​ളി; പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞു

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റ് ആ​സ്ഥാ​ന​ത്തെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​സേ​ര​ക​ളി കാ​ര​ണം പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​വു​മാ​യി...

ഇൻഡി​ഗോ വിമാനത്തിന് മിന്നലേറ്റ് അപകടം; ടേക്ക് ഓഫിന് തൊട്ടുമുമ്പ് പവർ സിസ്റ്റം തകർന്നു, യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍വെച്ച് ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു. അഗര്‍ത്തലയിലേക്ക് യാത്ര തിരിക്കാനായി...

സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷി​ഗെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷി​ഗെല്ല സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും...

ഉമ്മൻചാണ്ടിയുടെ സ്മരണയ്ക്കായി സ്കൂൾ കിറ്റുകളും മെറിറ്റ് അവാർഡുകളും വിതരണം ചെയ്തു

ബെംഗളൂരു: മുൻമുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ സ്മരണയ്ക്കായി കർണാടക പ്രവാസി കോൺഗ്രസ് സംഘടിപ്പിച്ച 'സ്നേഹസാന്ത്വനം'-...

ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത്  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത. ഇന്നും നാളെയുമായി വിവിധ...

ദാസറഹള്ളി ശ്രീ അയ്യപ്പ ഭക്തസംഘം ഭാരവാഹികൾ

ബെംഗളൂരു: ദാസറഹള്ളി ശ്രീ അയ്യപ്പ ഭക്തസംഘത്തിന്റെ 54- മത് വാർഷിക പൊതുയോഗം...

എസ്എൻഡിപി ബെംഗളൂരു യൂണിയന്‍ സിൽവർ ജൂബിലി ആഘോഷം 28 ന്; പത്മഭൂഷൻ വെള്ളാപ്പള്ളി നടേശന് സ്വീകരണം നല്‍കും

ബെംഗളൂരു: എസ്എൻഡിപി യോഗം ബെംഗളൂരു യൂണിയന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി...

Related Articles

Popular Categories