എഎംഎംഎ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് ആശ അരവിന്ദ് രാജിവച്ചു

കൊച്ചി: മുന്‍ ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെ രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയിലും പൊട്ടിത്തെറി. കമ്മിറ്റിയംഗം ആശ അരവിന്ദ് രാജി വച്ചു. ഒമ്പതംഗ താത്കാലിക സമിതിയില്‍ അംഗമായിരുന്ന നടി ആശ അരവിന്ദാണ് ഇപ്പോള്‍ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ താരസംഘടനയ്ക്കുള്ളിലെ പോര് പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.

പ്രസിഡന്‍റ് ശ്വേതാ മേനോനും 17 അംഗ ഭരണസമിതിയും ഒന്നിച്ച്‌ ഒഴിഞ്ഞതിന് പിന്നാലെ, സംഘടനയുടെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കാനാണ് രമേശ് പിഷാരടിയുടെ നേതൃത്വത്തില്‍ ഒമ്പതംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. പിരിഞ്ഞു പോയ താരസംഘടനയുടെ മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലാണ് ആശ അരവിന്ദ് രാജി വച്ചതായി കുറിപ്പിട്ടത്.

തന്നെ അഡഹോക്ക് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത എല്ലാവര്‍ക്കും നന്ദി, പക്ഷേ തനിക്കൊപ്പം ഉണ്ടായിരുന്ന 17 പേരും രാജി വച്ചൊഴിഞ്ഞ സാഹചര്യത്തില്‍ താന്‍ ഇനി പുതിയൊരു അഡ്‌ഹോക് കമ്മിറ്റിയില്‍ തുടരുന്നില്ല എന്നാണ് ആശയുടെ കുറിപ്പ്. ശ്വേതാ മേനോന്‍ പ്രസിഡന്‍റ് ആയിരുന്ന ഭരണസമിതിയില്‍ അംഗമായിരുന്നു ആശ അരവിന്ദ്. അമ്മയുടെ പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നായ സഞ്ജീവനി പദ്ധതിയുടെ ചുമതല ആശയ്ക്കായിരുന്നു.

നടന്‍ ജഗദീഷിന്‍റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സംഘടനയുടെ താത്കാലിക ചുമതലയ്ക്കായി ഒമ്പതംഗ സമിതി രൂപീകരിച്ചത്. രമേഷ് പിഷാരടിയെ കൂടാതെ മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍, കലാഭവന്‍ ഷാജോണ്‍, സാദിഖ്, സുരേഷ് കൃഷ്ണ, ദേവി ചന്ദന, കൃഷ്ണപ്രഭ, ഡോ. റോണി ഡേവിഡ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

SUMMARY: Asha Aravind resigns from AMMA adhoc committee

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മമത ഔട്ട്; തൃണമൂല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനർജിയെ നീക്കി വിമതപക്ഷം

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി...

ഖത്തർ ഗ്യാസ് പ്ലാന്റ് സ്ഫോടനം: ഇന്ത്യക്കാരടക്കം 13 പേർ മരിച്ചു, 66 പേർക്ക് പരുക്ക്

ദുബായ്: ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്ഫോടനത്തെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ ഇന്ത്യക്കാരടക്കം...

ക്രിക്കറ്റ് ​പന്ത് ദേഹത്ത് തട്ടിയതിന് കുട്ടികളെ ജനാലയിൽ കെട്ടിയിട്ട് മർദിച്ചു; വ്യാപക പ്രതിഷേധം

ബെംഗളൂരു : ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹത്ത് പന്ത് തട്ടിയെന്ന കാരണത്താൽ കുട്ടികളെ...

ബ്രിട്ടീഷ് പ്രധാനമന്ത്രി കീയര്‍ സ്റ്റാര്‍മര്‍ രാജിവെച്ചു

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെച്ചു. ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും...

‘സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കി’; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്‌ഇബി

തിരുവനന്തപുരം: തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അധിക വൈദ്യുതി...

ലക്നോവിലെ കോച്ചിംഗ് സെന്‍ററില്‍ തീപിടിത്തം; 14 പേര്‍ക്ക് ദാരുണാന്ത്യം

ലക്‌നൗ: ഉത്തർപ്രദേശിലെ വടക്കുപടിഞ്ഞാറൻ ലഖ്‌നൗവിലുള്ള അലിഗഞ്ച് പ്രദേശത്ത് കോച്ചിംഗ് സെന്റർ പ്രവർത്തിച്ചിരുന്ന...

നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയടക്കമുള്ളവരുടെ ശിക്ഷ റദ്ദാക്കണമെന്ന അപ്പീല്‍ മാറ്റിവെച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ അപ്പീല്‍...

ബെംഗളൂരു മലയാളി ഫോറം വാർഷിക പൊതുയോഗം

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ വാർഷിക പൊതുയോഗം അസോസിയേഷന്റെ ഓഫീസിൽ വച്ച്...

Related Articles

Popular Categories