ചോദ്യം ചെയ്യൽ രണ്ടാം തവണ; എക്സാ ലോജിക്-സിഎംആർഎൽ കേസിൽ വീണാ വിജയൻ ഇഡി ഓഫീസില്‍

കൊച്ചി: എക്സാ ലോജിക്-സിഎംആർഎൽ കേസിൽ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി വീണ്ടും ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഈ മാസം 29ന് ഹാജരാകാനായിരുന്നു നിർദേശിച്ചിരുന്നത്. ഇത് രണ്ടാം തവണയാണ് ഇഡി വീണയെ ചോദ്യം ചെയ്യുന്നത്. എസ്എഫ്ഐഒ രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുളള 134 രേഖകളാണ് ഇഡിക്ക് കൈമാറിയിരിക്കുന്നത്.

പിണറായി വിജയന്റെ മകൾ വീണ ടിയെ അടുത്തഘട്ടത്തിൽ ചോദ്യം ചെയ്യുക എസ്എഫ്‌ഐഒ കൈമാറിയ രേഖകൾ മുൻ നിർത്തിയായിരിക്കുമെന്നാണ് വിവരം. നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്‌ഐഒയിൽ നിന്നും അത് ലഭിക്കാൻ താമസം നേരിട്ടിരുന്നു. റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 18 കോടിയോളം രൂപ താത്കാലികമായി കണ്ടുകെട്ടാനുള്ള നടപടിയിലേക്ക് ഉടൻ ഇഡി കടക്കും.

നേരത്തെ എട്ട് മണിക്കൂറിലധികം സമയം ഇഡി ചോദ്യം ചെയ്തിരുന്നു. വീണയുടെ മൊഴി വിലയിരുത്തിയ ശേഷമാണ് ഇഡി വീണ്ടും സമൻസ് നൽകി വിളിച്ചു വരുത്തിയത്. ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം ഇഡി നിർണായകമായ നീക്കങ്ങൾ നടത്തുമോയെന്നതാണ് പ്രസക്തമായ ചോദ്യം.

കഴിഞ്ഞ പത്തു വർഷത്തെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഇഡി വീണയിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. സി എം ആർ എൽ കമ്പനിയിൽ നിന്നും കൈപ്പറ്റിയ പണത്തെ കുറിച്ചും, നൽകിയ സേവനങ്ങളെ കുറിച്ചും ഇഡി വീണയിൽ നിന്നും വിശദമായ മൊഴിയാണ് ആദ്യ തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ പതിനേഴാം തീയതിയാണ് വീണയെ ഇഡി ചോദ്യം ചെയ്തത്.

പന്ത്രണ്ടാം തീയതി രാവിലെ കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഒൻപതാം തീയതി നോട്ടിസ് നൽകിയിരുന്നു.എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടാഴ്ചത്തെ സമയം കൂടി നൽകണമെന്ന് വീണ വിജയൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം തള്ളി പതിേനേഴാം തീയ്യതി ഹാജരാകാൻ വീണ്ടും സമൻസ് നൽകുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട മുഴുവൻ രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടിയും തൻ്റെ അഭിഭാഷകൻ വഴി സമർപ്പിക്കാമെന്നും വീണ ഇ.ഡിക്ക് നൽകിയ അവധി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.
SUMMARY: Questioning for the second time; Veena Vijayan at ED office in ExaLogic-CMRL case

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വി.ഡി. സവർക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരം: ഫ്രീഡം ക്വിസില്‍ ഹിന്ദുത്വ രാഷ്ട്രീയ നേതാവ് വി ഡി സവര്‍ക്കറെ...

ശിവഗംഗെ മലയിൽ ഒറ്റയ്ക്ക് ട്രെക്കിങ്ങിന് പോയ ടെക്കിയെ കാണാതായി

ബെംഗളൂരു: ബെംഗളൂരു റൂറല്‍ ജില്ലയിലെ ദോബാസ്പേട്ട് ശിവഗംഗെ മലയിൽ ഒറ്റയ്ക്ക് ട്രെക്കിങ്ങിന്...

പാറയിൽ ഇടിച്ച ശേഷം കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്നുപേർക്ക് ദാരുണാന്ത്യം

പാലക്കാട്: തമിഴ്നാട്– പാലക്കാട് അതിർത്തിയായ അട്ടപ്പാടി മുള്ളിയിൽ കാർ 500 അടി...

സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവം; ടി ജി മോഹന്‍ദാസ് കസ്റ്റഡിയിൽ

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടന്ന സി.ജെ.പി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ...

വിദ്യാര്‍ഥികളെ അധിക്ഷേപിച്ച കേസ്; ടി ജി മോഹന്‍ദാസിന്റെ വീട്ടില്‍ പോലീസ് പരിശോധന

ഡൽഹി: ഡല്‍ഹിയിലെ ജന്തർ മന്തറില്‍ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ആർഎസ്‌എസ്...

കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുടെ കാറിന് നേരെ ആക്രമണം

കൊല്‍ക്കത്ത: പശ്ചാമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാഹനത്തിന് നേരെ...

ബാരാമതിയില്‍ പരിശീലന വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്നു

പൂനെ: ബാരാമതി വിമാനത്താവളത്തില്‍ സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണു....

‘റീല്‍സ് ചിത്രീകരണങ്ങള്‍ വേണ്ട’: ക്ഷേത്രങ്ങളിലും പരിസരത്തും മൊബൈല്‍ ഫോണ്‍ നിരോധിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: റീല്‍സ് ചിത്രീകരണം നിയന്ത്രിക്കുക ലക്ഷ്യമിട്ട് സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍...

Related Articles

Popular Categories