‘റീല്‍സ് ചിത്രീകരണങ്ങള്‍ വേണ്ട’: ക്ഷേത്രങ്ങളിലും പരിസരത്തും മൊബൈല്‍ ഫോണ്‍ നിരോധിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: റീല്‍സ് ചിത്രീകരണം നിയന്ത്രിക്കുക ലക്ഷ്യമിട്ട് സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ച്‌ തമിഴ്നാട് ദേവസ്വം വകുപ്പ്. വിഐപി സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും ദേവസ്വം വകുപ്പ് ഉത്തരവിട്ടു. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇതു നടപ്പാകും. ക്ഷേത്രത്തിന് അകത്ത് ഫോട്ടോ എടുക്കാനോ, ദേവതകളുടെ വീഡിയോ ചിത്രീകരിക്കാനോ, ക്ഷേത്ര പരിസരത്ത് റീല്‍സോ മറ്റു ചിത്രീകരണമോ അനുവദിക്കില്ല.

വിഐപികളോ സിനിമാ താരങ്ങളോ ആരു വന്നാലും ഫോട്ടോയെ വീഡിയോയോ എടുക്കാന്‍ അനുവാദം ഉണ്ടായിരിക്കുന്നതല്ലെന്നും ഉത്തരവില്‍ പറയുന്നു. ഭക്തര്‍ക്ക് മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാന്‍ ക്ലോക്ക് റൂം സൗകര്യം ക്ഷേത്ര പ്രവേശന കവാടത്തില്‍ സജ്ജമാക്കും. ഒരു ഫോണിന് അഞ്ചു രൂപ ചാര്‍ജ് ഈടാക്കും. ഇതിന് ഇന്റഗ്രേറ്റഡ് ടെപിള്‍ മാനേജ്മെന്റ് സിസ്റ്റം വഴി രസീത് നിര്‍ബന്ധമായും നല്‍കിയിരിക്കണം. ഫോണ്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

ക്ഷേത്ര വളപ്പിലും പ്രവേശന കവാടങ്ങളിലും മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ ക്ഷേത്ര അധികാരികള്‍ സ്ഥാപിക്കണം. കൂടാതെ, മൈക്കിലൂടെയും ഇക്കാര്യം അറിയിക്കണം. വിഐപി സന്ദര്‍ശനത്തെക്കുറിച്ച്‌ ഒരു ദിവസം മുമ്പെങ്കിലും കമ്മീഷണറെ വിവരം അറിയിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് 2022 ഡിസംബര്‍ 2-ന് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം വകുപ്പിന്റെ സര്‍ക്കുലര്‍.

SUMMARY: ‘No Reels Filming’: Tamil Nadu Government Bans Mobile Phones in Temples and Their Premises

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാജ്യത്ത് 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി; കർണാടകയിൽ കൂടുതൽ സീറ്റുകൾ – 1650, കേരളത്തിൽ 300

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി അനു...

വൈദ്യുതി പ്രതിസന്ധി തീരും, പു​തി​യ വൈ​ദ്യു​തി ന​യം ഒ​ക്ടോ​ബ​റി​ൽ; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്രമായ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി...

ബെംഗളൂരു സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ റാക്കറ്റ്; 9 പേർ അറസ്റ്റിൽ

ബെംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനുള്ളിലേക്ക് അനധികൃതമായി മൊബൈൽ ഫോണുകളും സിം...

കൈരളി നികേതന്‍ കോളജില്‍ അന്തര്‍കലാലയ സാംസ്‌കാരികോത്സവം

ബെംഗളൂരു: ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഗോള്‍ഡന്‍ ജൂബിലി ഡിഗ്രി കോളേജിന്റെ ആഭിമുഖ്യത്തില്‍...

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കണം, ഡോളറിന് പകരം പ്രാദേശിക കറൻസികൾ വേണം; സംയുക്ത പ്രഖ്യാപനം പുറത്തിറക്കി ബ്രിക്സ്

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ്...

ഡോ. രാഗിത രാജേന്ദ്രന്‍ സിന്‍ഡിക്കേറ്റ് അംഗം

ബെംഗളൂരു: ഡോ. രാഗിത രാജേന്ദ്രനെ ബെംഗളൂരു നോര്‍ത്ത് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി...

മജെസ്റ്റിക് ഏരിയ എസ്കെഎസ്എസ്‌എഫ് കമ്മിറ്റി രൂപവത്കരിച്ചു 

ബെംഗളൂരു: മജെസ്റ്റിക് തവക്കൽ മസ്താൻ ദർഗ ഏരിയ എസ്കെഎസ്എസ്‌എഫ് യൂണിറ്റ് കമ്മിറ്റി...

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ...

Related Articles

Popular Categories