മനോഹര കാഴ്ചയൊരുക്കി ‘അതിമനോഹരം’; തരുൺ മൂർത്തി- മോഹൻലാൽ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു

കൊച്ചി:  തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന സിനിമയുടെ റിലീസ് തീയതി പുറത്ത്. മോഹന്‍ലാല്‍ പങ്കുവച്ച ചിത്രത്തിന്റെ റിലീസ് പോസ്റ്ററിലൂടെയാണ് തീയതി അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്. ക്രിസ്മസ് റിലീസായി ഡിസംബര്‍ 24 ന് ചിത്രം തിയറ്ററുകളിലെത്തും.

‘കുടുംബമെന്ന് അയാൾ വിളിക്കുന്ന ആളുകളിൽ അയാളുടെ ലോകം തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നു’, എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്. പോസ്റ്ററിൽ മോഹൻലാലിനൊപ്പം ചിത്രത്തിലെ നായിക മീര ജാസ്മിനുമുണ്ട്. മീര ജാസ്മിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സാരി ഞൊറിഞ്ഞുടുക്കാൻ സഹായിക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം.

നേരത്തെ ഓസ്റ്റിന്‍ ഡാന്‍ തോമസിന്റെ സംവിധാനത്തില്‍ രതീഷ് രവിയുടെ തിരക്കഥയില്‍ L365 അനൗണ്‍സ് ചെയ്തിരുന്നു. പൊലീസ് യൂണിഫോമിന്റെ ചിത്രവുമായാണ് ഇതിന്റെ പോസ്റ്റര്‍ എത്തിയിരുന്നത്. പിന്നീട് ഓസ്റ്റിന്‍ ഈ ചിത്രത്തില്‍ നിന്ന് മാറുകയും തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ L366 പ്രഖ്യാപിക്കപ്പെടുകയും ആയിരുന്നു. രതീഷ് രവി തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. പോലീസ് വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ടി. എസ്. ലവ് ലാജൻ എന്നാണ് മോഹൻലാൽ കഥാപാത്രത്തിന്റെ പേര്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് സിനിമ ഒരുങ്ങിയിരിക്കുന്നത്. തുടരും ഉൾപ്പെടെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം- ജേക്‌സ് ബിജോയ്.

SUMMARY:‘Athimanoharam’; Tharun Murthy-Mohanlal film’s release date announced

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗുരുവായൂരില്‍ വിവാഹത്തിളക്കം; ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച റെക്കോര്‍ഡ് ബുക്കിംഗ്

ഗുരുവായൂർ: ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരില്‍ ബുക്ക് ചെയ്തത് റെക്കോഡ് കല്യാണങ്ങള്‍....

കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റര്‍ ഒന്നാം വാർഷികം: വിദ്യാഭ്യാസ-ചാരിറ്റി പദ്ധതികൾ പ്രഖ്യാപിക്കും

ബെംഗളൂരു: കര്‍ണാടക മൈനോരിറ്റി കള്‍ച്ചറല്‍ സെന്ററിന്റെ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ...

വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് പുറത്തായെന്ന് നടന്‍ പ്രകാശ് രാജ്

ബെംഗളൂരു: നടൻ പ്രകാശ് രാജിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി...

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പി എസ് പ്രശാന്തും എ അജികുമാറും ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്...

കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ എം.പി. പരമേശ്വരൻ അന്തരിച്ചു

കൊച്ചി: കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരൻ (92) അന്തരിച്ചു....

മന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം; എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സെക്രട്ടറിയേറ്റിന് മുന്നില്‍ എല്‍പിഎസ്ടി ഉദ്യോഗാർഥികള്‍ നടത്തിവന്ന സമരം...

കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് വിദ്യാനിധി സ്‌കോളര്‍ഷിപ്പ് വിതരണം

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് വിദ്യാനിധിയുടെ ഭാഗമായി കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്റെ...

Related Articles

Popular Categories