നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരേ കേസെടുക്കാനാവില്ലെന്ന് പോലിസ്

കൊച്ചി: ടിനി ടോമിനെതിരായ നടി അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. കടവന്ത്ര സി ഐ എറണാകുളം എസ് പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ടിനി ടോമിനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പരാമര്‍ശിക്കുന്നത്. മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ ആവില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പരാതിയില്‍ അന്‍സിബയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പോലീസ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ജൂണ്‍ ഒന്നിനാണ് അൻസിബ ടിനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. ടിനി ടോം തനിക്കെതിരെ തുടർച്ചയായി അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. ടിനി ടോമിന്റെ ഡ്രൈവറെ താൻ മതം മാറ്റാൻ ശ്രമിച്ചു എന്നതുള്‍പ്പെടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാൻ ശ്രമിച്ചുവെന്നും അൻസിബ ആരോപിച്ചിരുന്നു.

താൻ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്നും ടിനി ടോമിന്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബ പരാതിയില്‍ ആരോപിച്ചിരുന്നു. മാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു പോലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ അൻസിബയുടെ ആരോപണം നിഷേധിച്ച്‌ ടിനി ടോം രംഗത്തെത്തുകയും ചെയ്തിരുന്നു.

സ്റ്റേജ് ഷോകള്‍ നടക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ബഹളവും ചീത്തവിളിയും ഉണ്ടാകുമെന്നും അതല്ലാതെ ഒരു അംഗത്തിനും മോശം മെസേജോ പ്രവർത്തനങ്ങളോ തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നുമാണ് ടിനി ടോം പറഞ്ഞത്. ജിഹാദിയെന്ന് താൻ വിളിച്ചിട്ടില്ലെന്നും ടിനി ടോം പറഞ്ഞു. തുടർന്ന് ടിനി ടോമിനെ പിന്തുണച്ചും എതിർത്തും അമ്മ സംഘടനയിലെ അഭിനേതാക്കള്‍ രംഗത്തെത്തിയിരുന്നു.

SUMMARY: Police say they cannot file a case against Tini Tom based on actress Ansiba’s complaint

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യൻ ഗെയിംസ്: ഗ്രീക്കോ-റോമൻ 97 കിലോയില്‍ നിതേഷ് സിവാചിന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസിലെ ഗ്രീക്കോ-റോമൻ ഗുസ്തിയില്‍ ഇന്ത്യയുടെ സ്വർണത്തിനായുള്ള നീണ്ട കാത്തിരിപ്പ്...

അതിശക്തമായ മഴ: ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്....

ഇടിമിന്നലേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലില്‍ വീടുപണി നടക്കുന്നതിനിടയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. നെയ്യാറ്റിൻകര...

ഏഷ്യൻ ഗെയിംസ് 2026; ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഡല്‍ഹി: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി സെമി ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനെ...

മുഖ്യമന്ത്രിക്കെതിരായ ആരോപണം; കളമശേരി പോലീസിന് മുന്നില്‍ ഹാജരായി ആന്റോ അഗസ്റ്റിൻ

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വ്യാജരേഖകള്‍ ചമച്ച്‌ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ റിപ്പോർട്ടർ...

വിദ്വേഷ പ്രസംഗ കേസ്; തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്ക്ക് ഇടക്കാല സംരക്ഷണം ജനുവരി 29 വരെ നീട്ടി

കൊല്‍ക്കത്ത: വിദ്വേഷ പ്രസംഗ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ...

അബ്‌ദുറഹ്മാൻ ഹാജി; പുഞ്ചിരിയേന്തി പ്രതിസന്ധികളെ കീഴ്‌പ്പെടുത്തിയ അപൂർവ്വ വ്യക്തിപ്രഭാവം- അഡ്വ. പി. ഉസ്മാൻ

ബെംഗളൂരു: പ്രതിസന്ധികളെ പുഞ്ചിരി കൊണ്ട് അനായാസം മറിക്കാൻ കഴിയുന്ന ശാന്ത സ്വഭാവമുള്ള...

കണ്ണൂരില്‍ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിനുനേരെ ആക്രമണം

കണ്ണൂര്‍: മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം....

Related Articles

Popular Categories