ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ന്യൂഡൽഹി: ഡൽഹിയിലും ജമ്മു കശ്മീരിലും ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ ഭൂചലനം. ശനിയാഴ്ച വൈകിട്ട് 7.04 നാണ് റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അഫ്ഗാനിസ്താനാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

അഫ്ഗാനിസ്താനിലെ കാബൂളിലും കിഴക്കൻ പ്രവിശ്യകളായ ഖോസ്റ്റ്, നംഗർഹാറിലും ഭൂചലനം അനുഭവപ്പെട്ടു. കൂടാതെ പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദ്, സ്വാത്, ഹാംഗു, വടക്കൻ വസീറിസ്ഥാൻ, ചിത്രാൽ, റാവൽപിണ്ടി എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമടക്കം വ്യാപകമായി അനുഭവപ്പെട്ടു. ഭൂമി കുലുങ്ങിയതോടെ നിരവധി പേര്‍ വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും പുറത്തേക്ക് ഓടിയിറങ്ങി. ഏതാനും നിമിഷങ്ങള്‍ നീണ്ടുനിന്ന പ്രകമ്പനം ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലേക്കും ഭൂചലനത്തിന്റെ പ്രകമ്പനം വ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
SUMMARY: Strong earthquake hits North India including Delhi; 6.2 magnitude recorded, epicenter in Afghanistan

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നമ്മ മെട്രോയുടെ ഇന്നത്തെ രാത്രി സർവീസ് സമയം നീട്ടി; അവസാന ട്രെയിൻ രാത്രി 12:20 ന്

ബെംഗളൂരു: നീണ്ട വാരാന്ത്യത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുമെന്നതിനാൽ ബെംഗളൂരുവിലെ നമ്മ മെട്രോ...

ദസറ, വാൽമീകി ജയന്തി; കർണാടകയിൽ ഒക്ടോബറിൽ ബാങ്കുകൾക്ക് 10 ദിവസം അവധി

ബെംഗളൂരു: ഒക്ടോബർ മാസത്തിൽ കർണാടകയിലെ ബാങ്കുകൾ 10 ദിവസം അവധിയായിരിക്കും. ദേശീയ...

മക്കയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ചുപേർ മരിച്ചു

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ...

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് ഇന്ന് യുഡിഎഫ് ഹർത്താൽ

കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് നഗരസഭാ ചെയര്‍മാനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍...

കാസറഗോഡ് കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക് മറിഞ്ഞു; രണ്ട് പേർ മരിച്ചു, അപകടം പുലർച്ചയോടെ

കാസറഗോഡ്: കാസറഗോഡ് വെസ്റ്റ് എളേരിയിൽ കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക്...

വായുമലിനീകരണം; ബെംഗളൂരുവിലെ വായുഗുണനിലവാര സൂചിക AQI 135 ആയി ഉയര്‍ന്നു 

ബെംഗളൂരു: സിലിക്കൺ നഗരത്തിൽ വായുമലിനീകരണം വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട്. ഒക്ടോബർ രണ്ടിന്...

ഗാന്ധിജയന്തി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍

ബെംഗളൂരു: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാമത് ജന്മദിനം സമുചിതമായി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണോത്സവത്തിന് ഇന്ന് തുടക്കം  

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണാഘോഷം 'ഓണോത്സവം 2026' ശനി, ഞായർ...

Related Articles

Popular Categories