ബെംഗളൂരുവില്‍ പുതിയ 10.7 കിലോമീറ്റ‍ർ സിഗ്നൽ രഹിത, ടോൾ ഫ്രീ റോഡ്; എസ്എം കൃഷ്ണ റോഡ്‌ ഗതാഗതത്തിനു തുറന്നുകൊടുത്തു

ബെംഗളൂരു: മൈസൂരു റോഡ്, മാഗഡി റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ പാതയായ എസ്എം കൃഷ്ണ റോഡ്‌ മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഗതാഗതത്തിനു തുറന്നുകൊടുത്തു. മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ പേരിലുള്ള പത്ത് വരിയു ള്ള 10.7 കിലോമീറ്റ‍ർ ദൈര്‍ഘ്യമുള്ള റോഡ് മൈസൂരു റോഡിലെ ചല്ലഘട്ട മെട്രോ സ്റ്റേഷന് സമീപത്തു നിന്നാരംഭിച്ചു മാഗഡി റോഡിലെ കഡംബഗരെ ജംക്‌ഷനിലാണ് അവസാനിക്കുന്നത്.

631 കോടി രൂപ ചെലവഴിച്ചു ബെംഗളൂരു വികസന അതോറിറ്റിയാണ് (ബിഡിഎ) നഗരത്തിലെ ഗതാതാഗതകുതിപ്പിന് സഹായകരമാകുന്ന പുതിയ സിഗ്നൽ രഹിത, ടോൾ ഫ്രീ റോഡ്‌ നിർമിച്ചത്. 13 അടിപ്പാതകളും 11 പാലങ്ങളും 270 മീറ്റർ തുരങ്കപാതയും റോഡിന്റെ ഭാഗമായുണ്ട്. ഗ്രീൻ ബൊളിവാർഡുകൾ, സർവീസ് റോഡുകൾ, ഒരു പ്രത്യേക സൈക്ലിംഗ് ട്രാക്ക് എന്നിവയുമുണ്ട്.

80 കിലോമീറ്ററാണു പാതയില്‍ പരമാവധി വേഗപരിധി നിശ്ചയിച്ചിരിക്കുന്നത് മൈസൂരു റോഡിലൂടെ കെങ്കേരി സാറ്റലൈറ്റ് ടൗൺ, ബാംഗ്ലൂർ സർവകലാശാലയുടെ ജ്ഞാനഭാരതി ക്യാംപസ് എന്നിവിടങ്ങളിലേക്കു വരുന്നവർക്കു പുതിയ റോഡിലൂടെ ഗതാഗതക്കുരുക്കില്ലാതെ എത്താം. മാണ്ഡ്യയിലെ നാഗമംഗല, തുമക്കൂരുവിലെ കുണിഗൽ എന്നിവിടങ്ങളിലേക്കും വേഗത്തില്‍ എത്താനും കഴിയും. ബെംഗളൂവിന്റെ പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ളവര്‍ക്ക് ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലേക്ക് ഗതാഗതക്കുരുക്കില്ലാതെ എത്താനും സഹായിക്കും.

നിലവില്‍ ചല്ലഘട്ടയിൽ നിന്നു കഡംബഗരെ വരെ ഒന്നര മുതൽ 2 മണിക്കൂർ വരെ യാത്രാസമയം വേണ്ടി വരുന്നുണ്ട്. എന്നാല്‍ പുതിയ പാതയില്‍ ഇത് 30 മിനിറ്റിൽ താഴെയായി ചുരുങ്ങും. നിർദിഷ്ട ബെംഗളൂരു വ്യവസായ ഇടനാഴിയുമായും പുതിയ റോഡ് ബന്ധിപ്പിക്കുന്നുണ്ട്.
SUMMARY: New 10.7 km signal-free, toll-free road in Bengaluru; SM Krishna Road opened for traffic

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: 120 പുതിയ ബാച്ചുകള്‍ അനുവദിക്കാൻ തീരുമാനം

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസിന്ധി പരിഹരിക്കാന്‍ പുതിയ ബാച്ചുകള്‍...

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

കാസറഗോഡ്: ദേശീയപാതയില്‍ വാഹന പരിശോധനയ്ക്കിടെ കാറിടിച്ച്‌ ഗുരുതരമായി പരുക്കേറ്റ സിവില്‍ പോലീസ്...

ജോ​ർ​ദാ​നെ ത​ക​ർ​ത്ത് അ​ർ​ജ​ന്‍റീ​ന ഗ്രൂ​പ്പ് ജേ​താ​ക്ക​ൾ; മെസ്സിക്ക് ചരിത്ര നേട്ടം

ഡാ​ല​സ്: ഫി​ഫ ലോ​ക​ക​പ്പി​ൽ ഗ്രൂ​പ്പ് ജെ-​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന്...

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: കൊച്ചിയില്‍ മണിക്കൂറുകള്‍ മാത്രം പ്രായമുള്ള നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍...

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, നാലിടത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും...

പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; സജ്ജമാക്കിയത് 36,000-ത്തിലേറെ ബൂത്തുകൾ

ബെംഗളൂരു: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കായുള്ള ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ...

പോര്‍ച്ചുഗല്‍-കൊളംബിയ മത്സരം ഗോള്‍രഹിത സമനിലയില്‍; ഗ്രൂപ്പ് ചാമ്പ്യൻമാരായി കൊളംബിയ നോക്കൗട്ടില്‍, പോര്‍ച്ചുഗല്‍ രണ്ടാമത്

മിയാമി: ലോകകപ്പിലെ ഗ്രൂപ്പ് കെയില്‍ പോര്‍ച്ചുഗലും കൊളംബിയയുമായുള്ള മല്‍സരം ഗോള്‍രഹിത സമനിലയില്‍....

Related Articles

Popular Categories