ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

ബെംഗളൂരു: ചിക്കബെല്ലാപുര നന്ദിഹിൽസിന് സമീപമുള്ള ഹോംസ്റ്റേയിൽ യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന മലയാളി യുവാവിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരു ബെനശങ്കരി സ്വദേശിനി സായി സുരഭിയാണ് (25) മരിച്ചത്. കോഴിക്കോട് സ്വദേശിയായ പി.പി. സഞ്ജീത് അലിയാണ് (28) ചികിത്സയിലുള്ളത്.

നന്ദിഹിൽസിലെ മുദ്ദേനഹള്ളിയിലുള്ള ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റാണ് മരണപ്പെട്ട സുരഭി. കഴുത്തിൽ കുരുക്കോടെയാണ് സുരഭിയുടെ മൃതദേഹം കണ്ടെത്തിയത്. മുറിയിൽ നിന്ന് കയർ, ഗുളികകൾ, ഛർദ്ദിയുടെ ലക്ഷണങ്ങൾ എന്നിവ കണ്ടതായി പോലീസ് പറഞ്ഞു. എങ്കിലും, യുവതിയുടെ ശരീരത്തിൽ ബാഹ്യമായ മുറിവുകളോ രക്തക്കറയോ ഇല്ലാത്തതിനാൽ കൊലപാതകമാണോ, ആത്മഹത്യയാണോ അതോ വിഷബാധയാണോ മരണകാരണമെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനയും ലഭിച്ചാൽ മാത്രമേ മരണത്തിലെ ദുരൂഹത നീങ്ങുകയുള്ളൂവെന്ന് ചിക്കബെല്ലാപുര എസ്പി കുശാൽ ചൗക്സി അറിയിച്ചു. കാമുകിയെ കൊന്ന് സന്‍ജിത് ജീവനൊടുക്കാന്‍ ശ്രമിച്ചതാണോ അതോ ഇരുവരും ഒന്നിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്നും വ്യക്തമായിട്ടില്ല.

സഞ്ജീത് അലി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സായ് സുരഭിയും സഞ്ജീത് അലിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. കുടുംബത്തിന്റെ എതിർപ്പിനെത്തുടർന്ന് ഇരുവരും നാടുവിടുകയും പിന്നീട് പോലീസ് ഇടപെടലിലൂടെ സുരഭി തിരിച്ചെത്തുകയും ചെയ്തിരുന്നു.

ശനിയാഴ്ച അലിയാണ് ഹോം സ്റ്റേയിൽ മുറിയെടുത്തത്. സുരഭി എപ്പോഴാണ് വന്നതെന്ന് അറിയില്ലെന്ന് ഹോം സ്റ്റേ ജീവനക്കാർ പറഞ്ഞു. തിങ്കളാഴ്ച മുറി ഒഴിയാതെ വന്നതോടെ ജീവനക്കാർ പരിശോധിച്ചപ്പോ ഴാണ് സംഭവം പുറത്തറിഞ്ഞത്.

അതേസമയം മകളെ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് സഞ്ജീത് അലിയുടെ പേരിൽ സുരഭിയുടെ അമ്മ നന്ദിഗിരിധാമ പോലീസിൽ നല്‍കിയ പരാതി പ്രകാരം കൊലപാതകത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
SUMMARY: Woman found dead in homestay; Malayali friend unconscious

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം, 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഷിംല: ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിൽ 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി. തിങ്കളാഴ്ച ഉച്ചയോടെ...

ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്‌ത്രീകൾക്ക് പ്രിയദർശിനി സൗജന്യ യാത്ര ആരംഭിച്ചതോടെ...

വികാസ് ഭാരവാഹികൾ

ബെംഗളൂരു: വിദ്യാരണ്യപുര കൈരളി സമാജത്തിന്റെ (വികാസ്) പുതിയ ഭാരവാഹികളായി കെ. മുരളീധരൻ...

ഇന്നും പരക്കെ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു....

പ്രീ ക്വാര്‍ട്ടര്‍ കാണാതെ ജര്‍മനി പുറത്ത്; പരാഗ്വേയുടെ ജയം പെനാൽറ്റി ഷൂട്ടൗട്ടിൽ

ബോസ്റ്റൺ: ലോകകപ്പിൽ ജർമനിക്ക് ഷോക്ക്. റൗണ്ട് ഓഫ് 32 മത്സരത്തിൽ പരാഗ്വേയോട്...

ജപ്പാനെ തകർത്ത് ബ്രസീൽ പ്രീക്വാർട്ടറിൽ; വിജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

ന്യൂ​യോ​ർ​ക്ക്: ലോകകപ്പിൽ കുതിപ്പ് തുടർന്ന് ബ്രസീൽ. നോക്കൗട്ടിൽ ജപ്പാനെ കീഴടക്കി ബ്രസീൽ...

കെഎസ്ഇബിക്ക് ആശ്വാസം; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി നൽകി റെഗുലേറ്ററി കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ...

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

പത്തനംതിട്ട: 'ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്' എന്ന പേരിലുള്ള വ്യജ സംഘടനയുടെ സംസ്ഥാന...

Related Articles

Popular Categories