നടൻ അരവിന്ദ് ആകാശ് വിവാഹിതനായി; മാംഗല്യം 50-ാം വയസില്‍

കൊച്ചി: ‘നന്ദനം’ സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച അരവിന്ദ് ആകാശ് വിവാഹിതനായി. സാധ്വി ആർ എസ് ആണ് വധു. മലേഷ്യയിലെ ക്വലാലംപൂരില്‍ നടന്ന ചടങ്ങിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ദീർഘകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.

വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നുണ്ട്. നിരവധിപേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച്‌ രംഗത്തെത്തുന്നത്. 2002ല്‍ റിലീസ് ചെയ്ത’നന്ദനം’ എന്ന ചിത്രത്തില്‍ ഗുരുവായൂ‌രപ്പനായിയെത്തി ജനമനസ് കീഴടക്കിയ അരവിന്ദ് ആകാശ് കൂട്ട്, വജ്രം, വാണ്ടഡ്, പൊന്മുടിപ്പുഴയോരത്ത്, പ്രജാപതി, മമ്മി ആൻഡ് മീ തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

തമിഴില്‍ വെങ്കട് പ്രഭുവിന്റെ ‘ചെന്നെെ 28’ ഉള്‍പ്പടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെയും അദ്ദേഹം തിളങ്ങി. അടുത്തിടെ പൃഥ്വിരാജ് – ബേസില്‍ ജോസഫ് ചിത്രം ‘ഗുരുവായൂരമ്പല നടയില്‍’ എന്ന സിനിമയില്‍ അതിഥി വേഷം ചെയ്തിരുന്നു. ഡാൻസറും കൊറിയോഗ്രാഫറുമായ അരവിന്ദ് നിരവധി റിയാലിറ്റി ഷോകളിലും ജഡ്ജായി എത്തിയിട്ടുണ്ട്.

SUMMARY: Actor Aravind Akash gets married; ties the knot at 50

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസിന്റെ വിചാരണ നടപടികള്‍...

തൊദൽനുടി ഇൻഡിപെൻഡൻസ് അവാർഡ് സമർപ്പണം  

ബെംഗളൂരു: തൊദൽനുടിയുടെ 13-ാമത് ഇൻഡിപെൻഡൻസ് അവാർഡ് സമർപ്പണവും സംസ്ഥാനതല ചിത്രരചനാ മത്സരത്തിലെ...

ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാർഷികം 23, 24 തീയതികളിൽ

ബെംഗളൂരു: ശ്രീനാരായണ ഗുരുപ്രതിഷ്ഠാ മഹോത്സവത്തിന്റെ രണ്ടാം വാർഷികം ഓഗസ്റ്റ് 23, 24...

ചിക്കബാണവാരയിലെ കൊലപാതകം: ഭാര്യ പിടിയിൽ, ഭര്‍ത്താവിനെയും മകനെയും കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്‌ 

ബെംഗളൂരു: ചിക്കബാണവാരയില്‍ ഭർത്താവിനെയും നാലുവയസ്സുകാരനായ മകനെയും ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയെ...

ഗ്രാൻഡ് മീലാദ് കോണ്‍ഫറൻസിന് സമാപനം

ബെംഗളൂരു: എസ്‌കെഎസ്എസ്എഫ് ബെംഗളൂരു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മദീന പാഷന്‍...

നിയമസഭാ കയ്യാങ്കളി കേസ്; എല്‍ഡിഎഫിന് തിരിച്ചടി; ഇടത് വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്‌തെന്ന കേസ് റദ്ദാക്കി

കൊച്ചി: 2015-ലെ നിയമസഭാ കയ്യാങ്കളിക്കിടെ വനിതാ എം.എല്‍.എമാരെ കയ്യേറ്റം ചെയ്തുവെന്ന കേസ്...

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കണ്ണൂര്‍: പയ്യന്നൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ്...

Related Articles

Popular Categories