തിരുവനന്തപുരം: ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമൂഹത്തോട് ചെയ്യാവുന്ന വലിയ പുണ്യവും നന്മയുമാണെന്ന് വെള്ളപ്പള്ളി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും വെള്ളാപ്പള്ളി യോഗനാദത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു.നടപടി പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുതെന്നും രാഷ്ട്രീയം മറന്ന് എല്ലാവരും അണിചേരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
‘കേരളം നേരിടുന്ന അസാധാരണവും അതീവ ഗുരുതരവുമായ വെല്ലുവിളികളിലൊന്നാണ് ലഹരിമരുന്നു ഭീഷണി. വിദ്യാര്‍ഥികളും യുവജനതയും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ, ഈയാംപാറ്റകളെപ്പോലെ ലഹരിയുടെ മാരകവലയത്തില്‍ അകപ്പെടുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. ഈ വിപത്തുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ കണ്ട് മാതാപിതാക്കള്‍ക്ക് നെഞ്ചില്‍ തീയാണ്.
ഇത് തിരിച്ചറിഞ്ഞാകണം സംസ്ഥാനത്ത് ചുമതലയേറ്റ വിഡി സതീശന്‍ സര്‍ക്കാരിലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലഹരി മാഫിയയെ അടിച്ചൊതുക്കാന്‍ ‘ഓപ്പറേഷന്‍ തൂഫാന്‍’ എന്ന പദ്ധതി പ്രഖ്യാപിച്ചത്. അത് എന്തായാലും നല്ല കാര്യമായി. ജനങ്ങള്‍ ഏറെപ്രതീക്ഷയോടെയാണ് തൂഫാനെ കാണുന്നത്. മയക്കുമരുന്ന് എതിരായ നീക്കത്തിന് നടപടിയെടുത്ത സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു ഇപ്പോഴത്തെ നടപടി പുത്തനച്ചിപുരപ്പുറം തൂക്കുന്നത് പോലെ ആകരുതെന്നും യോഗനാദം എഡിറ്റോറിയലില്‍ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
SUMMARY: Operation Toofan: Vellappally Natesan backs the government.
















