കോക്രോച്ച്‌ ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് വിലക്ക് നീക്കി

ഡല്‍ഹി: ആക്ഷേപഹാസ്യ കൂട്ടായ്മയായ ‘കോക്രോച്ച്‌ ജനതാ പാര്‍ട്ടി’യുടെ (സി.ജെ.പി.) എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. സി.ജെ.പി. സ്ഥാപകന്‍ അഭിജിത് ദീപ്‌കെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് സ്വര്‍ണകാന്ത് ശര്‍മ്മയുടെ ബെഞ്ചിന്റെ നിര്‍ണ്ണായക ഉത്തരവ്. ജൂണ്‍ 21-ന് നടന്ന നീറ്റ് പുനപ്പരീക്ഷയ്ക്ക് മുന്നോടിയായി മേയ് മാസത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സി.ജെ.പി.യുടെ അക്കൗണ്ട് എക്‌സ് പ്ലാറ്റ്ഫോം താല്‍ക്കാലികമായി വിലക്കിയത്.

പരീക്ഷാ സമയത്ത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയില്‍ അനാവശ്യമായ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് അക്കൗണ്ട് താല്‍ക്കാലികമായി വിലക്കിയതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ നീറ്റ് പുനപ്പരീക്ഷ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി വിലക്ക് തുടരേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ സി.ജെ.പി.യുടെ എക്‌സ് അക്കൗണ്ട് വിലക്കിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കാനും അക്കൗണ്ട് അടിയന്തരമായി തിരികെ നല്‍കാനും കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. മേയ് 15-ന് ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചും വിഷയത്തെ പരിഹസിച്ചും രൂപംകൊണ്ട ഒരു ആക്ഷേപഹാസ്യ കൂട്ടായ്മയാണ് കോക്രോച്ച്‌ ജനതാ പാര്‍ട്ടി.

ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ സോഷ്യല്‍ മീഡിയ സ്ട്രാറ്റജിസ്റ്റായ അഭിജിത് ദീപ്‌കെയാണ് ഈ കൂട്ടായ്മയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മേയ് 21-ന് സി.ജെ.പി.യുടെ ആദ്യത്തെ എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ വിലക്കിയെങ്കിലും തൊട്ടുപിന്നാലെതന്നെ ‘കോക്രോച്ച്‌ ഈസ് ബാക്ക്’ എന്ന പേരില്‍ പുതിയ അക്കൗണ്ട് പ്രത്യക്ഷപ്പെടുകയായിരുന്നു. നിലവില്‍ 2.27 ലക്ഷത്തിലധികം ഫോളോവേഴ്സ് ഈ എക്‌സ് അക്കൗണ്ടിനുണ്ട്.

SUMMARY: Ban on Cockroach Janata Party’s X account lifted

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി...

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ സജീവിന്റെ ശരീരത്തില്‍ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വൻ അപകടമുണ്ടാക്കിയ മിനി കൂപ്പർ കാറോടിച്ച പ്രതി സുഹൈല്‍...

മലയാളി ദമ്പതികള്‍ ഡല്‍ഹിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

ഡല്‍ഹി: മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട്...

മൈസൂരുവിന് സമീപം സ്വകാര്യ ബസും ലോറിയും കുട്ടിയിടിച്ച് മലയാളികൾ അടക്കം 4 പേർ മരിച്ചു.

ബെംഗളൂരു: മൈസൂരു പെരിയപട്ടണയ്ക്ക് സമീപം ബസും ലോറിയും കുട്ടിയിടിച്ച് മലയാളികൾ അടക്കം...

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

കണ്ണൂർ: കണ്ണൂരിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും വ്ലോഗറുമായ ശിവത്തിൽ അനൂപ്...

ഇടുക്കിയിൽ ഹർത്താൽ തുടങ്ങി; പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചു

തൊടുപുഴ: ഇടുക്കി ജില്ലയില്‍ കർഷകരുടെ ഭൂമിപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം ആഹ്വാനം ചെയ്ത...

ഗ്യാനേഷ് കുമാറിന്റെ രാജി; സിജെപിയുടെ തിരംഗാ മാർച്ച്‌ ഇന്ന്‌

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജിയാവശ്യപ്പെട്ട്‌ സിജെപി ആഹ്വാനം ചെയ്ത...

തുലാവർഷം; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ, എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ഇന്ന്...

Related Articles

Popular Categories