മിന്നും ഗോളുമായി കിലിയൻ എംബാപ്പെ; മൊറോക്കോയെ വീഴ്ത്തി ഫ്രാൻസ് സെമിയിൽ

ബോ​സ്റ്റ​ൺ: 2026 ഫി​ഫ ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ മൊ​റോ​ക്കോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഫ്രാ​ൻ​സ് സെ​മി​ഫൈ​ന​ലി​ലേ​ക്ക്. ബോ​സ്റ്റ​ൺ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ഫ്രാ​ൻ​സ് വി​ജ​യി​ച്ച​ത്.  ലോകകപ്പിൽ ഫ്രാൻസിന്റെ തുടർച്ചയായ മൂന്നാം സെമിഫൈനലാണിത്. സ്പെയിൻ – ബൽജിയം പോരാട്ടത്തിൽ വിജയികളാകും സെമിയിൽ ഫ്രാൻസിന്റെ എതിരാളികൾ.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി മു​ത​ലാ​ക്കാ​ൻ എം​ബാ​പ്പെ​യ്ക്ക് സാ​ധി​ച്ചി​ല്ല. മൊ​റോ​ക്ക​ൻ ഗോ​ൾ​കീ​പ്പ​ർ യാ​സി​ൻ ബോ​ണോ​യു​ടെ മി​ക​ച്ച സേ​വു​ക​ളും ആ​ദ്യ പ​കു​തി​യി​ൽ ശ്ര​ദ്ധ നേ​ടി. എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യി​ൽ പൂ​ർ​ണ​മാ​യും ഫ്രാ​ൻ​സ് ക​ളം നി​റ​ഞ്ഞു ക​ളി​ച്ചു.

60–ാം മിനിറ്റിൽ കിലിയൻ എംബപെയും 66–ാം മിനിറ്റിൽ ഉസ്മാൻ ഡെംബലെയുമാണ് ഫ്രാൻസിനു വേണ്ടി സ്കോർ ചെയ്തത്. ഡിസൈർ ഡൂയെയുടെ പക്കൽനിന്ന് അസിസ്റ്റ് സ്വീകരിച്ചാണ് എംബപെ മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. പെനൽറ്റി ബോക്സിന്റെ ഇടതുഭാഗത്തുനിന്ന് പ്രതിരോധ നിരക്കാരെ വെട്ടിച്ച് എംബപെ തൊടുത്ത മനോഹരമായ ഒരു റൈറ്റ്-ഫൂട്ടഡ് കേളിങ് ഷോട്ട് മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബോണോയെ കാഴ്ചക്കാരനാക്കി വലയുടെ വലത് മൂലയിലേക്ക് കയറുകയായിരുന്നു. ടൂർണമെന്റിൽ എംബപെയുടെ എട്ടാമത്തെ ഗോളായിരുന്നു ഇത്.
SUMMARY: France beats Morocco to reach semi-finals

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നേപ്പാള്‍ മിന്നല്‍പ്രളയം: മരണസംഖ്യ 1,000 കടന്നു

കാഠ്മുണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 1,000 കടന്നതായി നേപ്പാളിലെ ദുരന്ത...

അമേരിക്കയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവം; ഒരാളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലെത്തിക്കും

തിരുവനന്തപുരം: യു.എസിലെ കാലിഫോർണിയയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളുടെ പോസ്റ്റ്മോർട്ടം...

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും വർധനവ്. ഇന്ന് പവന് 120 രൂപ...

കൂത്തുപറമ്പില്‍ 15കാരനെ കാണാനില്ലെന്ന് പരാതി

കണ്ണൂർ: കൂത്തുപറമ്പില്‍ 15കാരനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. പത്താം ക്ലാസ് വിദ്യാര്‍ഥി...

ബോംബ് ഭീഷണി; ദമ്മാം – ന്യൂഡല്‍ഹി വിമാനം അഹമ്മദാബാദില്‍ അടിയന്തരമായി ലാൻഡ് ചെയ്തു

ഡൽഹി: വിമാനത്തിലെ ശുചിമുറിയില്‍ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

രാജ്യത്ത് വീണ്ടും വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില കൂട്ടി

ഡല്‍ഹി: തുടര്‍ച്ചയായ രണ്ട് മാസത്തെ വിലക്കുറവിന് പിന്നാലെ രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ...

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു; വിടപറഞ്ഞത് മൂവായിരത്തിലധികം പാട്ടുകള്‍ക്ക് ഈണമിട്ട സംഗീത സംവിധായകന്‍

കോഴിക്കോട്: മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനുമായ തബലിസ്റ്റ് കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട്ടെ...

ബെംഗളൂരു മലയാളി ഫോറം ‘ഓണാരവം’ 6ന്

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം മലയാള മനോരമയുമായി ചേർന്നു സംഘടിപ്പിക്കുന്ന ‘ഓണാരവം...

Related Articles

Popular Categories