ബെംഗളൂരു: കല വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഞായറാഴ്ച രാവിലെ 10ന് ചൊക്കേസാന്ദ്ര മഹിമപ്പ സ്കൂളിൽ നടക്കുന്ന പരിപാടിയില്‍ ആദരിക്കും. ചടങ്ങില്‍ വിദഗ്ധർ നയിക്കുന്ന മാർഗനിർദേശ ക്ലാസ് ഉണ്ടായിരിക്കും. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് കലയുടെ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി അർഹരായ വിദ്യാർഥികൾക്ക് പഠനസഹായ നിധി വിതരണം ചെയ്യും. ബെംഗളൂരുവിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.
SUMMARY: Kala Bengaluru students honored
കല ബെംഗളൂരു വിദ്യാർഥികളെ ആദരിക്കുന്നു
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















