ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെക്കണമെന്നാവശ്യപ്പെട്ട് കാക്രോച്ച് ജനതാ പാര്‍ട്ടി സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചിനിടെ ഡല്‍ഹിയില്‍ സംഘര്‍ഷം. ജന്തര്‍ മന്തറില്‍ പ്രതിഷേധത്തിനായി ഒത്തുകൂടിയ പ്രവര്‍ത്തകരെ പോലീസ് തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.
Breaking: Parliament gate closed again by security in view of students protest #Parliament pic.twitter.com/gZwUDg3kez
— Hemant Rajaura (@hemantrajora_) July 20, 2026
സമരം പാർലമെന്റിന് തൊട്ടടുത്തെത്തി. ഇതോടെ പാർലമെന്റിന്റെ മുഴുവൻ ഗേറ്റുകളുമടച്ച് അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്. സമീപകാലത്ത് ഇതാദ്യമായാണ് ഒരു സമരം പാർലമെന്റിന് ഇത്രയും സമീപമെത്തുന്നത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ ഡല്‍ഹി പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ലാത്തിവീശിട്ടും പിരിഞ്ഞുപോവാൻ തയ്യാറാവാതെ വിദ്യാർഥികളും യുവാക്കളും സമരവുമായി മുന്നോട്ടു നീങ്ങുകയായിരുന്നു. ഇതോടെ ജന്തർ മന്തർ സംഘർഷഭൂമിയായി മാറി. റെയ്സീനാ റോഡിലും സംഘർഷം ഉടലെടുത്തു. പ്രദേശത്തേക്ക് കൂടുതൽ സുരക്ഷാസേനയെ നിയോഗിച്ചു. സമരത്തെ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്സും രംഗത്തെത്തി. സംഭവത്തെത്തുടർന്ന് പാർലമെന്റിലെ മുഴുവൻ കവാടങ്ങളും അടച്ചു. അകത്തുള്ളവരെ പുറത്തേക്ക് പോകാൻ അനുവദിച്ചില്ല.
LATEST: as feared, lathi charge, instances of stone pelting and total chaos at Jantar Mantar. In a democracy, the streets should never become a battlefield! Dialogue is being defeated by disorder sadly. Or is this designed to discredit what was a remarkably peaceful and organic… pic.twitter.com/l6gEHQOMpr
— Rajdeep Sardesai (@sardesairajdeep) July 20, 2026
പ്രതിഷേധ മാർച്ചിൽ നിന്ന് പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സിജെപി പ്രവർത്തകർ. പാർലമെന്റിന് മുന്നിലെ സമരത്തിന് അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി. മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ അടച്ചിട്ടാണ് പോലീസ് സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് ആർപിഎഫും പോലീസും സേനയെ വിന്യസിച്ചിരുന്നു. 25 ബറ്റാലിയൻ കേന്ദ്രസേനയേയും സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുണ്ട്. പ്രതിഷേധമാർച്ച് അക്രമാസക്തമാവില്ലെന്ന് സിജെപി പോലീസിന് ഉറപ്പ് നൽകിയിരുന്നു.
എന്നാൽ പോലീസ് പ്രതിഷേധക്കാർക്ക് നേരെ പ്രയോഗിക്കാൻ പാർലമെന്റിന് സമീപം കല്ലുകൾ നിറച്ച വാഹനങ്ങൾ തയാറാക്കി നിർത്തിയിട്ടുണ്ടെന്നും സിജെപി പ്രവർത്തകർ ആരോപിക്കുന്നു. അതേസമയം സോനം വാംഗ്ചുകുമായി ചർച്ചയ്ക്കുള്ള നിർദേശം ഇതുവരെ സർക്കാർ അംഗീകരിച്ചില്ല.
#WATCH | Latest visuals from outside Parliament near Rail Bhawan in Delhi. Protesters have dispersed from this area. pic.twitter.com/I5mIiBli59
— ANI (@ANI) July 20, 2026
സോനം വാംഗ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആംഗ്മോ, നടൻ പ്രകാശ് രാജ്, തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര, എഎപി നേതാവ് ഗോപാൽ റായ്, നടി ശബാന ആസ്മി തുടങ്ങിയവർ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്ഥലത്ത് എത്തിയിരുന്നു.
SUMMARY: Cockroaches approach Parliament; Police beat them up and do not let them go, huge clash at CJP’s march
















