തിരുവനന്തപുരം: കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസില്‍ സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി) തസ്തികയിലേക്ക് കേരള പിഎസ്‌സി അപേക്ഷ ക്ഷണിച്ചു.
| Department : | Fire and Rescue Services |
| Name of Post : | Station Officer (Trainee) |
| CATEGORY NO: | 047 /2026 |
| Last date of application | 05.08.2026 |
ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. നിലവില്‍ ഒരൊഴിവ് മാത്രമാണുള്ളതെങ്കിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ വരുന്ന ഒഴിവുകളെല്ലാം ഇതിലേക്ക് പരിഗണിക്കും. ശമ്പള സ്‌കെയില്‍: 43,400 – 91,200 രൂപ. ഇതിനു പുറമെ മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കും.
ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള സയന്‍സ് ബിരുദമാണ് യോഗ്യത. കെമിസ്ട്രി (രസതന്ത്രം) ഐച്ഛിക വിഷയമായി പഠിച്ചവര്‍ക്ക് മുന്‍ഗണന നല്‍കും. സ്‌പോര്‍ട്‌സ് മേഖലയില്‍ മികച്ച കഴിവ തെളിയിച്ചവര്‍ക്കും എന്‍സിസി (A, B, C), സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് (SPC) സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും വെയിറ്റേജ് മാര്‍ക്ക് ലഭിക്കുന്നതാണ്. ഭിന്നശേഷിക്കാര്‍ക്കും വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.
20 – 35 വയസ്സ് ആണ് പ്രായപരിധി.(02.01.1991നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം). SC/ST, OBC ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പില്‍ ക്ലര്‍ക്ക് ആയി ജോലി ചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധി 43 വയസ്സാണ്.
ശാരീരിക യോഗ്യതകള്‍: ഉയരം: പൊതുവിഭാഗത്തിന് കുറഞ്ഞത് 165 സെ.മീ; SC/ST വിഭാഗത്തിന് 160 സെ.മീ. ഭാരം: പൊതുവിഭാഗത്തിന് 50 കി.ഗ്രാം; SC/ST വിഭാഗത്തിന് 48 കി.ഗ്രാം. നെഞ്ചളവ്: 81 സെ.മീ (കുറഞ്ഞത് 5 സെ.മീ വികാസം); SC/ST വിഭാഗത്തിന് 76 സെ.മീ (കുറഞ്ഞത് 5 സെ.മീ വികാസം).
എഴുത്തുപരീക്ഷ/OMR/ഓണ്‍ലൈന്‍ പരീക്ഷ, കായികക്ഷമതാ പരീക്ഷ (Physical Efficiency Test – 8 ഇനങ്ങളില്‍ കുറഞ്ഞത് 5 എണ്ണത്തില്‍ യോഗ്യത നേടണം) എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
കേരള പിഎസ്‌സിയുടെ വെബ് സൈറ്റ് വഴി www.keralapsc.gov.in നേരിട്ട് അപേക്ഷിക്കാം. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അവസാന തീയതി: 2026 ഓഗസ്റ്റ് 05
SUMMARY: Kerala Fire Force Station Officer Recruitment
















