തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസില്‍ വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍. 161 ഡിവൈ.എസ്.പിമാര്‍ക്ക് സ്ഥലംമാറ്റം. തിരഞ്ഞെടുപ്പിനുശേഷമുള്ള പോലീസിലെ ആദ്യമാറ്റമാണിത്. അഴിച്ചുപണി വൈകുന്നതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. പിന്നാലെയാണ് നടപടി. ഇന്നലെ അർധരാത്രിയോടുകൂടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയിരിക്കുന്നത്. അതേസമയം തന്നെ എസ്ഐ, സിഐമാരുടെ സ്ഥലംമാറ്റം ഓഗസ്റ്റ് പതിനഞ്ചോടുകൂടി ഉണ്ടാകുമെന്നാണ് അറിയുന്നത്.
ബൈജു പൗലോസ് ആലുവ ഡിവൈഎസ്പിയാകും.പി എം മനോജ് നാദാപുരം ഡിവൈഎസ്പിയാകും. പി കെ മണി പയ്യന്നൂര്‍ ഡിവൈഎസ്പിയാകും. മൂസ വള്ളിക്കാടന്‍ കാസറഗോഡ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും എന്‍ സുനില്‍കുമാര്‍ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമാകും.
SUMMARY: Major reshuffle in Kerala Police: 161 DySPs transferred, Baiju Paulose becomes Aluva DySP
















