അഭിനന്ദനങ്ങൾ, വിദ്യാര്‍ഥികളായ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു; രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവച്ചതിന് പിന്നാലെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുനര്‍നിര്‍മിക്കുന്നതിനായുള്ള വലിയൊരു ചുവടുവെയ്പാണ് പ്രധാന്റെ രാജിയെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. രാജ്യത്തുടനീളമുള്ള വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങള്‍, നിങ്ങളെയോര്‍ത്ത് ഞങ്ങള്‍ ഏവരും അഭിമാനിക്കുന്നുവെന്നും, ഭയപ്പടരുത് എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഭരണകൂടത്തിനെതിരെ ഒറ്റക്കെട്ടായി നിലനില്‍ക്കണമെന്നും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തു.

യുവജനങ്ങളുടെ ഐക്യവും ജനാധിപത്യപരമായ പോരാട്ടവുമാണ് ഈ വിജയത്തിന് വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പ്രധാന്റെ രാജി കൊണ്ട് മാത്രം വിഷയം അവസാനിക്കുന്നില്ലെന്നും രണ്ട് പ്രധാന ആവശ്യങ്ങള്‍ കൂടി സര്‍ക്കാര്‍ അടിയന്തരമായി നിറവേറ്റേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ജൂലൈ 20-ന് നടന്ന പാര്‍ലമെന്റ് മാര്‍ച്ചിനിടെ വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന അടിച്ചമര്‍ത്തലിന് ഉത്തരവാദികളായ, വിദ്യാര്‍ഥികളെ ആക്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നതാണ് ആദ്യ ആവശ്യം. പ്രതിഷേധത്തിനിടെ ക്രൂരമായി ആക്രമിക്കപ്പെട്ട വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി ക്ഷമ ചോദിക്കണമെന്നതാണ് രണ്ടാമത്തെ ആവശ്യം. ഇന്ത്യയിലെ വിദ്യാര്‍ഥികളോടുള്ള ബഹുമാനം മുന്‍നിര്‍ത്തി പ്രധാനമന്ത്രി ഇതിന് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങളായി ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്നും അത് പിടിച്ചെടുക്കപ്പെടുകയും സ്വകാര്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.നമ്മുടെ അഭിമാനമായിരുന്ന, ലോകം മുഴുവന്‍ വളരെ മികച്ചതാണെന്ന് അംഗീകരിച്ചിരുന്ന വിദ്യാഭ്യാസ സമ്പ്രദായം വര്‍ഷങ്ങളായി ആക്രമിക്കപ്പെടുന്നു.

പ്രധാന്‍ ഒരു പ്രതീകമാണ്. അഴിമതിയുടെ പ്രതീകം, വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നാശത്തിന്റെ പ്രതീകം, കഴിവുകേടിന്റെ പ്രതീകം. അദ്ദേഹത്തിന് രാജിവെച്ച് പോകേണ്ടി വന്നു. അദ്ദേഹം പോയത് നല്ലതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

വിദ്യാര്‍ഥികള്‍ക്ക് നേരെ മാരകായുധങ്ങള്‍ പ്രയോഗിച്ചതിന് അമിത് ഷായാണ് .നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് നേരെ മാരകായുധങ്ങള്‍ പ്രയോഗിക്കാന്‍ അദ്ദേഹം അനുമതി നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കാന്‍ ആഭ്യന്തര മന്ത്രിയാണ് അനുമതി നല്‍കിയതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.ഇതൊരു അടിസ്ഥാനപരമായ വിഷയമാണെന്നും അത് പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
SUMMARY: Congratulations, I am proud of you students; Rahul Gandhi

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വടകര ലഹരിക്കേസ്; മൂന്നാംപ്രതി കാവ്യയ്ക്ക് ഉപാധികളോടെ ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ...

മീരാഭായ് ചാനു കന്നി ഏഷ്യൻ ഗെയിംസ് മെഡല്‍ സ്വന്തമാക്കി; 49 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിത്തിളക്കം

ഡല്‍ഹി: ഇന്ത്യയുടെ സ്റ്റാർ വെയിറ്റ്‌ലിഫ്റ്റർ മീരാഭായ് ചാനു ബുധനാഴ്ച തന്റെ കന്നി...

തമിഴ്നാട് എസ്ഡിപിഐ അധ്യക്ഷന്‍ നെല്ലായ് മുബാറക് രാജിവെച്ചു

ചെന്നൈ: എസ്.ഡി.പി.ഐ. തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ നെല്ലായ് മുബാറക് തന്റെ പദവിയില്‍...

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80...

‘സുഡാനി ഫ്രം നൈജീരിയ’ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ...

വടകര ലഹരിക്കേസ്; മൂന്നാംപ്രതി കാവ്യയ്ക്ക് ഉപാധികളോടെ ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ...

മീരാഭായ് ചാനു കന്നി ഏഷ്യൻ ഗെയിംസ് മെഡല്‍ സ്വന്തമാക്കി; 49 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിത്തിളക്കം

ഡല്‍ഹി: ഇന്ത്യയുടെ സ്റ്റാർ വെയിറ്റ്‌ലിഫ്റ്റർ മീരാഭായ് ചാനു ബുധനാഴ്ച തന്റെ കന്നി...

തമിഴ്നാട് എസ്ഡിപിഐ അധ്യക്ഷന്‍ നെല്ലായ് മുബാറക് രാജിവെച്ചു

ചെന്നൈ: എസ്.ഡി.പി.ഐ. തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ നെല്ലായ് മുബാറക് തന്റെ പദവിയില്‍...

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80...

‘സുഡാനി ഫ്രം നൈജീരിയ’ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ...

കയ്യിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

പത്തനംതിട്ട: തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കില്‍ കൈയിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ...

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

കലഞ്ഞൂർ: പത്തനംതിട്ട കലഞ്ഞൂരിൽ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി. കലഞ്ഞൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽപ്പെട്ട...

പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധിത അവധി; നിര്‍ദേശവുമായി എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത...

Related Articles

Popular Categories