ആലപ്പുഴ: അഗതിമന്ദിരത്തില്‍ ജീവനക്കാരിക്കു നേരെ സ്ഥാപന ഉടമയുടെ ലൈംഗികാതിക്രമ ശ്രമം. പുന്നപ്ര ശാന്തിമന്ദിരത്തിലാണ് സംഭവം. സ്ഥാപനത്തില്‍ നഴ്സായി ജോലി ചെയ്യുന്ന 25കാരിക്ക് നേരെയാണ് ലൈഗികാതിക്രമ ശ്രമം ഉണ്ടായത്. സംഭവത്തില്‍ സ്ഥാപന ഉടമ മാത്യു ആല്‍ബിനെതിരെ പോലീസ് കേസെടുത്തു. പരാതി നല്‍കിയതിനെത്തുടർന്ന് വധഭീഷണി മുഴക്കിയെന്നും പരാതി പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തെന്നും പരാതിക്കാരി പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി സ്ഥാപന ഉടമ തന്നോട് അപമര്യാദയായി പെരുമാറുകയും ലൈംഗിക അധിക്ഷേപങ്ങള്‍ നടത്തുകയും ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് പണം വാഗ്ധാനം ചെയ്തെന്നുമാണ് പരാതി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തെളിവായി യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. നേരത്തെ മൂന്ന് കൊലക്കേസുകളില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് മാത്യൂ ആല്‍ബൻ.
SUMMARY: Sexual assault on female doctor at Kollam KSRTC bus stand; Tamil Nadu native arrested
















