സമന്വയ സ്കോളർഷിപ്പ് വിതരണം

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ  നല്‍കുന്ന 50 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് വിതരണം സുലികുണ്ടേ സംസ്കൃതി പവലിയനിൽ നടന്നു. വർത്തൂർ ഭാഗ് പ്രസിഡൻ്റ് റെനി വേലായുധൻ അധ്യക്ഷത വഹിച്ചു. ഐഎസ്ആര്‍ഒ മുൻ ചെയർമാനും, ഫിസിക്കൽ റിസർച്ച് ലബോറട്ടറി ചെയർമാനും, സ്പേസ് കമ്മീഷൻ അംഗവുമായ പദ്മശ്രീ എ എസ് കിരൺ കുമാർ, അർജുന അവാർഡ് ജേതാവായ പദ്മശ്രീ ചാൾസ് ബോറോമിയോ എന്നിവര്‍ അതിഥികളായി. വിദ്യാർഥികളുമായി സംവദിച്ച കിരൺകുമാർ റോബോട്ടിക്സിനെക്കുറിച്ചു തത്സമയ ഡെമോൺസ്‌ട്രേഷൻ നടത്തി. 45,60,000 രൂപയുടെ സ്കോളർഷിപ്പുകള്‍ ഇരുവരും ചേര്‍ന്ന് വിതരണം ചെയ്തു.

സമന്വയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് പിഎം മനോജ് വിശദീകരിച്ചു. സമന്വയയുടെ വാർഷിക സ്കോളർഷിപ്പ് പദ്ധതി, കണ്ടിന്യൂസ് മോണിറ്ററിങ് പ്രോഗ്രാം, എഡ്യൂക്കേറ്റ് ആൻഡ് എംപവർ ഫോർ നേഷൻ ബിൽഡിംഗ് എന്നീ പദ്ധതികളെക്കുറിച്ചു വർത്തൂർ ഭാഗ് സെക്രട്ടറി ജയാനന്ദൻ വിശദീകരിച്ചു.  മുഖ്യ രക്ഷാധികാരി പ്രൊഫ ഡോ ജി.ജി. ഗംഗാധരൻ അനുമോദന പ്രഭാഷണം നടത്തി.  കെ സി രാജേഷ് ദുർബല വിഭാഗങ്ങൾക്ക് വിദേശവിദ്യാഭ്യാസത്തിനുള്ള സഹായ പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു. ശ്രീ സരസ്വതി വിദ്യാ നികേതൻ സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി എസ് എൻ ആശ സമന്വയ കഴിഞ്ഞവർഷം നടത്തിയ കണ്ടിന്യൂസ് മോണിറ്ററിങ് പ്രോഗ്രാമിനെക്കുറിച്ചും അത് കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും സംസാരിച്ചു.

സമന്വയ സെൻട്രൽ കമ്മിറ്റി രക്ഷാധികാരി കെ നാണു, പ്രസിഡന്റ് രവീന്ദ്ര മല്ല്യ, ജന. സെക്രട്ടറി ശിവപ്രസാദ്, സെക്രട്ടറി സലികുമാർ, വൈസ് പ്രസിഡന്റ്‌ വിജയൻ ഉണ്ണി, ഡോ നാരായണപ്രസാദ്, ട്രഷറർ ഗണേഷ്, ബിജെപി മഹാദേവപുര സെക്രട്ടറി അർജുൻ റെഡ്‌ഡി, സർജാപുർ പഞ്ചായത്ത് കൗൺസിലർ അനിൽകുമാർ, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവായ കലാമണ്ഡലം ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

സരസ്വതി വിദ്യ മന്ദിര, ഗവ ഹൈ സ്കൂൾ, സർദാർ വല്ലഭായ് പട്ടേൽ സ്കൂൾ, നാഷണൽ ഖോഖോ കളിക്കാർ, ധർമസാഗര മോഡൽ ഹൈ സ്കൂൾ, ഗവ മോഡൽ ഹൈ സ്കൂൾ, ശ്രീ സരസ്വതി വിദ്യാ നികേതൻ സ്കൂൾ, അറ വിദ്യാ നികേതൻ, ശ്രീ സായിറാം വിദ്യാമന്ദിര, എന്നീ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പുറമെ പബ്ലിക് വിഭാഗത്തിൽ ഉള്ള വിദ്യാർത്ഥികളുമടക്കം 251 വിദ്യാർഥികൾ അനുമോദിക്കപ്പെട്ടു.

വർത്തൂർ ഭാഗ് ജോയിന്റ് സെക്രട്ടറി സുമേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് സന്തോഷ് എംപി നന്ദിയും പറഞ്ഞു. മുരളി കോറോത് നേതൃത്വം നൽകിയ കലാപരിപാടികളും, നൃത്യനൃത്തങ്ങളും, തിരുവാതിരയും, മഞ്ജീരം ആർട്സിന്റെ ഗാനമേളയും ഉണ്ടായിരുന്നു. രൂപയുടെ നേതൃത്വത്തിൽ 75 വിദ്യാർഥികൾ ചേര്‍ന്നു വന്ദേമാതരം ആലപിച്ചു.
SUMMARY: Samanvaya scholarship distribution

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാജ്യത്ത് 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി; കർണാടകയിൽ കൂടുതൽ സീറ്റുകൾ – 1650, കേരളത്തിൽ 300

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി അനു...

വൈദ്യുതി പ്രതിസന്ധി തീരും, പു​തി​യ വൈ​ദ്യു​തി ന​യം ഒ​ക്ടോ​ബ​റി​ൽ; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്രമായ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി...

ബെംഗളൂരു സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ റാക്കറ്റ്; 9 പേർ അറസ്റ്റിൽ

ബെംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനുള്ളിലേക്ക് അനധികൃതമായി മൊബൈൽ ഫോണുകളും സിം...

കൈരളി നികേതന്‍ കോളജില്‍ അന്തര്‍കലാലയ സാംസ്‌കാരികോത്സവം

ബെംഗളൂരു: ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഗോള്‍ഡന്‍ ജൂബിലി ഡിഗ്രി കോളേജിന്റെ ആഭിമുഖ്യത്തില്‍...

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കണം, ഡോളറിന് പകരം പ്രാദേശിക കറൻസികൾ വേണം; സംയുക്ത പ്രഖ്യാപനം പുറത്തിറക്കി ബ്രിക്സ്

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ്...

ഡോ. രാഗിത രാജേന്ദ്രന്‍ സിന്‍ഡിക്കേറ്റ് അംഗം

ബെംഗളൂരു: ഡോ. രാഗിത രാജേന്ദ്രനെ ബെംഗളൂരു നോര്‍ത്ത് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി...

മജെസ്റ്റിക് ഏരിയ എസ്കെഎസ്എസ്‌എഫ് കമ്മിറ്റി രൂപവത്കരിച്ചു 

ബെംഗളൂരു: മജെസ്റ്റിക് തവക്കൽ മസ്താൻ ദർഗ ഏരിയ എസ്കെഎസ്എസ്‌എഫ് യൂണിറ്റ് കമ്മിറ്റി...

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ...

Related Articles

Popular Categories