തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വൈകീട്ട് തിരക്കുള്ള സമയങ്ങളില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണം ഉണ്ടാവുമെന്ന് കെ എസ് ഇ ബി മുന്നറിയിപ്പ്. മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപഭോഗം ഉയരുന്നതിനാല്‍ പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ ഇന്ന് വൈകീട്ട് തിരക്കുള്ള സമയങ്ങളില്‍ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് കെ എസ് ഇ ബി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
എല്‍നിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്നും അറിയിപ്പില്‍ പറയുന്നു.
ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാല്‍ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെട്ടത്. സംസ്ഥാനത്ത് മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഉയർന്ന വൈദ്യുതി ഉപഭോഗം മൂലം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 400 മുതല്‍ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നും കെ എസ് ഇ ബി അറിയിപ്പില്‍ പറയുന്നു.
SUMMARY: KSEB has issued a warning regarding partial power outages in the state during peak hours this evening
















