‘കേരളീയ’ത്തില്‍ ഓണാഘോഷത്തിന് തുടക്കമായി

ബെംഗളൂരു: തുമകുരു റോഡ് നാഗസാന്ദ്ര പ്രെസ്റ്റീജ് ജിണ്ടാല്‍ സിറ്റി അപാര്‍ട്ട്മെന്റിലെ മലയാളിക്കൂട്ടായ്മയായ കേരളീയത്തിന്റെ നേതൃത്വത്തിലുള്ള അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷത്തിന് തുടക്കമായി. ഓണപ്പാട്ട്, പായസം മത്സരങ്ങള്‍ കഴിഞ്ഞ ദിവസം അപാര്‍ട്‌മെന്റിലെ ക്ലബ് ഹൗസില്‍ നടന്നു. ഓണപ്പാട്ട് മത്സരത്തില്‍ അരുണ്‍വൈദ്യന്‍, ഗായത്രി എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്തമാക്കി. 11 പേര്‍ പങ്കെടുത്ത പായസ മത്സരത്തില്‍ ശ്രീകല, മുംതാസ്, ലക്ഷ്മി രാജു എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.

ശബരി സ്‌കൂള്‍ ഡയറക്ടറും പ്രിന്‍സിപ്പളുമായ ദേവകി അന്തര്‍ജനം, ഹലോ കാറ്റേഴ്‌സ് ഉടമ ജയ തിലകന്‍ എന്നിവര്‍ പായസ മത്സരത്തിന്റെയും ആതിര മധു, ഷീജ എന്നിവര്‍ പാട്ടുമത്സരത്തിന്റെയും വിധി കര്‍ത്താകളായി.

ഓഗസ്റ്റ് 1 ന് കലാമണ്ഡലം ആദിത്യന്‍ ടീം അവതരിപ്പിക്കുന്ന പൂതനമോക്ഷം കഥകളി, 2ആം തിയതി ഓണത്തോടനുബന്ധിച്ചുള്ള കായിക മത്സരങ്ങള്‍, വടംവലി മത്സരം, ആഗസ്റ്റ് 8 ശനിയാഴ്ച തീറ്റ മത്സരം, പൂക്കള മത്സരം, അപാര്‍ട്‌മെന്റ് നിവാസികളുടെ കലാപരിപാടികള്‍,. 9 ഞായറാഴ്ച പുലിക്കളിയോടെ ഘോഷയാത്ര, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. ഓഗസ്റ്റ് 9 ന് നടക്കുന്ന മെഗാ മ്യൂസിക്കല്‍ പ്രോഗ്രാം നോട് കൂടി ഈ വര്‍ഷത്തെ ഓണാഘോഷം സമാപിക്കുമെന്ന് സംഘടകര്‍ അറിയിച്ചു.

കേരളീയം പ്രസിഡന്റ് രാജേഷ് വെട്ടംതൊടി, ജനറല്‍ സെക്രട്ടറി ലിജോഷ് ജോസ്, വൈസ് പ്രസിഡന്റ് സഹീര്‍ അബ്ബാസ്, ജോയിന്റ് സെക്രട്ടറി പി. ബിന്ദു, ട്രഷറര്‍ ഡോ. ചിന്റു എസ്. കുമാര്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ ഇര്‍ഫാന റോക്കി, ഡോ. ലക്ഷ്മി പൂയത്ത്, ഡോ. ദര്‍ശന എസ്. കുമാര്‍, എന്‍. പ്രകാശ്, സി.പി. പ്രസാദ്, ഹരീഷ് ഭാസ്‌കരന്‍, ഗംഗധരന്‍, അരുണ്‍ റാം, ദീപ ഉണ്ണി, ജോബിന്‍ ഓഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഗോയിങ് ബിയോണ്ട് ദി വാള്‍സ് എന്ന ആശയത്തോടെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, ദിശ ബോധ് എന്നിവരുമായി സഹകരിച്ച് ‘സേവ് യെസ് റ്റു ലൈഫ് ആന്റ് നോ റ്റു ഡ്രഗ്‌സ്’ എന്നതാണ് ഇത്തവണത്തെ കേരളീയം ഓണാഘോഷത്തിന്റെ ആശയമെന്ന് പ്രസിഡന്റ് രാജേഷ് വെട്ടംതൊടി, ജനറല്‍ സെക്രട്ടറി ലിജോഷ് ജോസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രസാദ് സി പി എന്നിവര്‍ അറിയിച്ചു. ഇതേ ആശയം പ്രമേയമാക്കി ഒരു നാടകവും നിര്‍മിച്ചു വരുന്നതായി ഇവര്‍ അറിയിച്ചു.
SUMMARY: Onam celebrations begin in ‘Keraliyam’

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യൻ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാരിന്റെ ആദരം; ധനസഹായം മുടങ്ങില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് മെഡല്‍ ജേതാക്കള്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്ക്...

അഭിമന്യു കൊലക്കേസ്: വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

ഹെസരഘട്ട തടാകത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

ബെംഗളൂരു: ബെംഗളൂരുവിന് സമീപമുള്ള ഹെസരഘട്ട തടാകത്തിൽ കുളിക്കാനിറങ്ങിയ  വിദ്യാർഥി മുങ്ങിമരിച്ചു. കാമാക്ഷിപാളയ...

ബെംഗളൂരു പബ്ബിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന് പരാതി; ഐ.എ.എസ്. ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ബെംഗളൂരു: നഗരത്തിലെ പബ്ബിൽ രാത്രികാല പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും അസഭ്യം...

യുപിഐ പണമിടപാടുകള്‍ക്ക് ഫീസ് പ്രാബല്യത്തില്‍ വരുത്തുന്നത് നീട്ടി, എംഡിആർ നടപ്പാക്കൽ ദീപാവലിക്ക് ശേഷം

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകളിലെ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആര്‍) നടപ്പിലാക്കുന്നത് നീട്ടി....

വ​ൻ മയക്കുമരുന്ന് വേ​ട്ട; ബെംഗളൂ​രു​വി​ൽ 3.17 കോടി രൂപയുടെ കഞ്ചാവുമായി ര​ണ്ട് മല​യാ​ളി​ക​ൾ പി​ടി​യി​ൽ

ബെംഗളൂ​രു: ബെംഗളൂ​രു​വി​ൽ വ​ൻ മയക്കുമരുന്ന് വേ​ട്ട. ഒ​ഡി​ഷ​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന...

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

ന്യൂഡൽഹി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ്, പാർലമെന്ററി കാര്യവകുപ്പ് സഹമന്ത്രി എൽ....

പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു; ഏഴ് പേര്‍ കസ്റ്റഡിയില്‍, ആള്‍ക്കൂട്ട കൊലപാതകമെന്ന് സംശയം

പാലക്കാട്: പാലക്കാട് മൂലത്തറയില്‍ ഭിക്ഷാടകനെ തല്ലിക്കൊന്നു. മൂലത്തറ ഡാമിന് സമീപത്തുള്ള കള്ള്...

Related Articles

Popular Categories