വടകര ലഹരിക്കേസ്; മുഖ്യകണ്ണിയായ വ​യ​നാ​ട് സ്വ​ദേ​ശി നി​രീ​ക്ഷ​ണ​ത്തി​ൽ

കല്‍പ്പറ്റ: വടകര ലഹരി കേസില്‍ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് അന്വേഷണ സംഘം. കേസിലെ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്നാണ് സൂചന. ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനാണ് നീക്കം. ഇന്നലെ അറസ്റ്റിലായ ജിജില്‍ കുര്യാക്കോസില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഒരു കോടിയോളം രൂപയുടെ ഇടപാടാണ് ഇയാളുടെ അക്കൗണ്ടിലൂടെ നടന്നിരിക്കുന്നത്.

അറസ്റ്റിലായ അധ്യാപികമാരുടെ സുഹൃത്തായ ഒരു യുവതി കൂടി നിലവിൽ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇവർ നിലവിൽ ബെംഗളൂരുവിലാണുള്ളത്. റിമാൻഡിൽ കഴിയുന്ന അധ്യാപികമാരായ കാവ്യ, കീർത്തന എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നൽകിയ അപേക്ഷ വടകര എൻ.ഡി.പി.എസ് കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ അറസ്റ്റിലായ മറ്റൊരു അധ്യാപിക നീഷ്മ, ജിജിൽ എന്നിവരെയും കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അടുത്ത ദിവസം അപേക്ഷ നൽകും. കേസിൽ അറസ്റ്റിലായ കാവ്യയുടെ മുൻകാല വിദേശയാത്രകളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.

ബി.ആർ.സി ജീവനക്കാരിയായിരിക്കെ ഔദ്യോഗിക അനുമതിയില്ലാതെയാണ് ഇവർ വിദേശയാത്ര നടത്തിയതെന്നും നിയമവിരുദ്ധമായി അവധി നൽകിയെന്നുമുള്ള ആരോപണത്തിൽ പേരാമ്പ്രയിൽ ചേർന്ന സർവ്വകക്ഷി യോഗം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ അഞ്ച് പേരാണ് പോലീസിന്റെ പിടിയിലായിട്ടുള്ളത്. അധ്യാപികമാരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ലഹരി ശൃംഖലയുടെ പ്രധാന കണ്ണികളിലേക്ക് എത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
SUMMARY: Vadakara drug case; Wayanad native, the main link, under surveillance

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 480 രൂപയാണ്...

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

തിരുവനന്തപുരം: ലഹരിവിരുദ്ധ പടയോട്ടമായ 'ഓപ്പറേഷൻ തൂഫാന്' പിന്നാലെ അഴിമതി തടയുന്നതിനായി പുതിയ...

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് അപകടം. മൂന്ന്...

‘ഫ്രീഡം ഫ്രം വേസ്റ്റ്’; ബെംഗളൂരുവില്‍ ഓഗസ്റ്റ് 1 മുതൽ വിപുലമായ ശുചീകരണ യജ്ഞത്തിന് തുടക്കമാകും 

ബെംഗളൂരു: നഗരത്തെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഓഗസ്റ്റ് 1...

പീനിയ മേൽപാലത്തിൽ ഓഗസ്റ്റ് 5 വരെ രാത്രികാല ഗതാഗത നിയന്ത്രണം

ബെംഗളൂരു: തുമക്കൂരു റോഡിലെ പീനിയ മേൽപാലത്തിൽ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാൽ ഓഗസ്റ്റ്...

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെയും വൈദ്യുതി ശൃംഖല നവീകരണ പ്രവർത്തനങ്ങളുടെയും ഭാഗമായി നഗരത്തിലെ വിവിധ...

കേരളസമാജം മാഗഡി റോഡ് സോണ്‍ ഓണാഘോഷം ഒക്ടോബർ 11-ന് 

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോണ്‍ സംഘടിപ്പിക്കുന്ന 'ഓണോത്സവ്...

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്...

Related Articles

Popular Categories