ന്യൂഡൽഹി: ഡൽഹി രാംലീല മൈതാനിയിൽ നടന്ന ഇന്ത്യ കൂട്ടായ്മ സംഘടിപ്പിച്ച കൂറ്റൻ റാലിയിൽ പങ്കെടുക്കാതിരുന്ന ഭാരവാഹികളെ സസ്പെൻഡ് ചെയ്ത് യൂത്ത് കോൺഗ്രസ്. ഉത്തരവ് ലംഘിച്ച് വിട്ടുനിന്ന പ്രദേശ്, ജില്ലാ ഭാരവാഹികളെ അടക്കം സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലാണ് സംഭവം. ഒമ്പത് ജില്ലാ പ്രസിഡന്റുമാരടക്കം 60 പേർക്കെതിരെയാണ് നടപടി. കൂട്ട സസ്പെന്‍ഷനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
ആദ്യം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയില്ലെന്ന് സസ്പെന്ഷന് നേരിട്ട നേതാക്കള്‍ ആരോപിക്കുന്നു. ഒമ്പത് ജില്ലാ പ്രസിഡന്റുമാര്‍, അഞ്ച് വൈസ് പ്രസിഡന്റുമാര്‍, 14 ജനറല്‍ സെക്രട്ടറിമാര്‍, 32 സെക്രട്ടറിമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഡല്‍ഹിയില്‍ നടന്ന റാലിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ റാലിയില്‍ പങ്കെടുക്കാതിരുന്നതിനെ സംഘടനാ അച്ചടക്ക ലംഘനമായാണ് സസ്പെന്ഷന് ഉത്തരവില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
വോട്ട് മോഷണം ആരോപിച്ചാണ് ഡൽഹിയിലെ രാംലീല മൈതാനിയിൽ കോൺഗ്രസ് റാലി സംഘടിപ്പിച്ചത്. റാലിയിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ നിർദേശം അവഗണിച്ച് വിട്ടുനിന്നത് സംഘടനാ അച്ചടക്കലംഘനമാണെന്നാണ് സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്.
SUMMARY: Did not participate in the protest in Delhi; Collective action against Youth Congress leaders
















