യൂത്ത് ഒളിമ്പിക്സില്‍ ചരിത്രമെഴുതി തന്‍വി പത്രി; ബാഡ്മിന്റണ്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

ഡല്‍ഹി: സെനഗലിലെ ഡാക്കറില്‍ നടന്ന യൂത്ത്‌ ഒളിമ്പിക്‌ ഗെയിംസ്‌ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ വനിതാ താരം തന്‍വി പത്രിക്ക്‌ ചരിത്ര മെഡല്‍. യൂത്ത്‌ ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ബാഡ്‌മിന്റണ്‍ സിംഗിള്‍സില്‍ ഒരു ഇന്ത്യന്‍ വനിതാ താരം മെഡല്‍ നേടുന്നത്‌ ഇതാദ്യമായാണ്‌. ഫൈനലില്‍ ജൂനിയര്‍ ലോകചാമ്പ്യനായ ചൈനയുടെ ഷാങ്‌ യി സിന്നിനെയാണ്‌ പതിനഞ്ചുകാരി കീഴടക്കിയത്‌ (സ്‌കോര്‍: 21-15,13-21,24-26).

യൂത്ത്‌ ഒളിമ്പിക്‌സ്‌ ബാഡ്‌മിന്റണില്‍ മുന്‍പ്‌ ഇന്ത്യക്കായി മെഡല്‍ നേടിയിട്ടുള്ളത്‌ പുരുഷ താരങ്ങളായ എച്ച്‌ എസ്‌ പ്രണോയിയും ലക്ഷ്യ സെന്നുമാണ്‌. 2010 സിംഗപ്പൂര്‍ ഗെയിംസില്‍ പ്രണോയി വെള്ളി നേടിയപ്പോള്‍ ലക്ഷ്യ സെന്‍ 2018 ബ്യൂണസ്‌ഐറിസ്‌ ഗെയിംസില്‍ വെള്ളി മെഡല്‍ നേടി. ഇവരുടെ പിന്‍ഗാമിയായിട്ടാണ്‌ തന്‍വിയും ഉയര്‍ന്നു വന്നിരിക്കുന്നത്‌. ഒഡീഷ സ്വദേശിയായ തന്‍വി പത്രിയാണ്‌ യൂത്ത്‌ ഒളിമ്പിക്‌സ്‌ വനിതാ ബാഡ്‌മിന്റണ്‍ സിംഗിള്‍സ്‌ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യക്കാരി. രാജ്യത്തിന്റെ ജൂനിയര്‍ ബാഡ്‌മിന്റണ്‍ സര്‍ക്യൂട്ട്‌ വളരെ മികച്ചതാണെന്നതിന്റെ സൂചനയാണ്‌ തന്‍വി പത്രിയുടെ നേട്ടം.

ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തുറ്റ താരത്തിനെതിരെ ഫൈനലില്‍ 82 മിനുട്ട്‌ നേരമാണ്‌ തന്‍വി പത്രി പൊരുതിയത്‌. അവസാന ഗെയിമില്‍ തന്‍വി നടത്തിയ തിരിച്ചുവരവ്‌ ശ്രദ്ധേയമായിരുന്നു. 10-19ന്‌ പിറകില്‍ നിന്ന തന്‍വി സ്‌കോര്‍ 24-24ന്‌ ഒപ്പം പിടിച്ചത്‌ ആവേശം വാനോളം ഉയര്‍ത്തി. എന്നാല്‍, അവസാന നിമിഷങ്ങളില്‍ ചൈനീസ്‌ താരം പിഴവുകള്‍ വരുത്താതെ കളിച്ചതോടെ മത്സരവും സ്വര്‍ണമെഡലും തന്‍വിക്ക്‌ നഷ്ടമായി.

SUMMARY: Tanvi Patri makes history at the Youth Olympics; becomes the first Indian player to reach the badminton final

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ സ്വകാര്യ കമ്പനികളിൽ കന്നഡിഗർക്ക് അർഹമായ പ്രാതിനിധ്യം ലഭികണം: മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയിലെ സ്വകാര്യ ഐ.ടി–ബി.ടി കമ്പനികളിലെ നിയമനപ്രക്രിയയിൽ സർക്കാർ അനാവശ്യമായി ഇടപെടില്ലെന്നും...

കൊച്ചിയിലെ യുവ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം ഹണി ട്രാപ്പോ? കൂടുതല്‍ വിവരങ്ങൾ പുറത്ത് 

കൊച്ചി: യുവ ഡോക്ടറെ മർദിച്ചതിന് കൊച്ചിയിൽ യുവനടി അടക്കം മൂന്ന് പേർ...

ബെംഗളൂരുവിൽ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് പൊതുവെ മേഘാവൃതമായ ആകാശമായിരിക്കുമെന്നും നേരിയ മഴ ഉണ്ടാകുമെന്നും...

പബ്ബിൽ പരിചയപ്പെട്ട യുവതിയെ മദ്യലഹരിയിലാക്കി പീഡിപ്പിച്ചെന്ന് പരാതി; 31കാരൻ അറസ്റ്റിൽ

ബെംഗളൂരു: കോറമംഗലയിലെ പബ്ബിൽവെച്ച് പരിചയപ്പെട്ട ജയ്പൂർ സ്വദേശിനിയായ 26കാരിയെ മഡിവാളയിലെ ഹോട്ടൽ...

ബിഎൽഎം തട്ടിപ്പ്: ആർ. പ്രേംകുമാറിനെതിരെ ഇഡി നടപടി; 103 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു

കൊച്ചി: ബിഎൽഎം സൊസൈറ്റിയിൽ കോടിക്കണക്കിന് രൂപയുടെ തിരിമറിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി...

ഇഎസ്എ കരട് വിജ്ഞാപനത്തിലെ അപാകതകൾ; പാലക്കാട് ജില്ലയിലെ 13 വില്ലേജുകളിൽ ഇന്ന് സംയുക്ത കിസാൻ മോർച്ച ഹർത്താൽ

പാലക്കാട്: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന്...

എലിവേറ്റഡ് കോറിഡോർ നിർമ്മാണം; ബല്ലാരി റോഡിൽ 18 മാസത്തേക്ക് ഗതാഗത നിയന്ത്രണം

ബെംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയായ ബല്ലാരി റോഡിൽ നാല്...

ബെംഗളൂരുവിൽ മലയാളിയുടെ കൊലപാതകം; രണ്ടു പേർ കൂടി അറസ്റ്റില്‍, ക്വട്ടേഷൻ സംഘത്തിന് പങ്കുണ്ടെന്ന് സംശയം

ബെംഗളൂരു: ബെംഗളൂരുവിൽ പാലക്കാട് സ്വദേശിയായ യുവാവിനെ തൊഴിൽഉടമ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ രണ്ടു...

Related Articles

Popular Categories