കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് റെയിവെ ട്രാക്കുകളില്‍ വിവിധയിടങ്ങളിലായി മണ്ണിടിഞ്ഞു. ബെംഗളൂരുവില്‍ നിന്ന് പുറപ്പട്ട കോഴിക്കോട് എക്‌സ്പ്രസ് (16511), കോഴിക്കോട് എക്‌സ്പ്രസ് (16512) എന്നിവ ഹസനില്‍ യാത്ര അവസാനിപ്പിച്ചു. കൂടാതെ വിജയപുര – മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് ഹസനിലും, ബെംഗളൂരു – കാര്‍വാര്‍ എക്‌സ്പ്രസ് സക്ലേഷ്പുരിലും യാത്ര അവസാനിപ്പിക്കേണ്ടി വന്നു.
കോഴിക്കോട്-ബെംഗളൂരു (16512) കബക പുത്തൂരിലും, മംഗളൂരു – വിജയപുര എക്‌സ്പ്രസ് (17378) സുബ്രഹ്മണ്യ റോഡിലും സര്‍വീസ് അവസാനിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് മംഗളൂരു ജംഗ്ഷന്‍-യശ്വന്ത്പൂര്‍ എക്‌സ്പ്രസ് (16540), യശ്വന്ത്പൂര്‍ – മംഗളൂരു ജംഗ്ഷന്‍ (16575) എന്നീ സര്‍വീസുകള്‍ റദ്ദാക്കി. ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട മുരുഡേശ്വര്‍ എക്‌സ്പ്രസ് (16585), കോഴിക്കോട് എക്‌സ്പ്രസ് (16511) എന്നിവ ഹസനില്‍ യാത്ര അവസാനിപ്പിച്ചു.
യെദകൂമെരിക്കും ശ്രീവാഗിലു സ്റ്റേഷനുകള്‍ക്കുമിടയില്‍ ശനിയാഴ്ച രാത്രിയാണ് മണ്ണിടിഞ്ഞത്. ഇതോടെ മംഗളൂരുവിനും യശ്വന്ത്പൂരിനുമിടയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും തടസ്സപ്പെട്ടു. പ്രദേശത്ത് പെയ്യുന്ന കനത്ത മഴ ഗതാഗത പുനഃസ്ഥാപനത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
SUMMARY: Heavy rains and landslides; various train services, including the Kozhikode Express, have been cancelled
















