മൈസൂരുവിൽ ഇഷ്ടികചൂള തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു; ഉടമ ഒളിവില്‍

ബെംഗളൂരു: മൈസൂരു ജില്ലയിലെ ടി. നരസിപുര ബൂദഹള്ളി ഗ്രാമത്തിൽ ഇഷ്ടികചൂള തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു. ഞായറാഴ്ച രാവിലെ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. രാജേഷ് (32), നാഗരാജു (35), നാരായൺ (40) എന്നിവരാണ് മരിച്ചത്. ബൂദഹള്ളി സ്വദേശികളായ മൂവരും പ്രദേശത്തെ സിദ്ധരാജു എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഇഷ്ടിക നിർമ്മാണ യൂണിറ്റിൽ ജോലി ചെയ്യുകയായിരുന്നു. ചൂളയില്‍ നിന്നും ചുട്ടുപഴുത്ത ഇഷ്ടികകൾ നീക്കം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. രാജേഷും നാരായണും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി. ഇവരെ രക്ഷിക്കാൻ ശ്രമിച്ച നാഗരാജുവും അവശിഷ്ടങ്ങൾക്കടിയിൽപ്പെടുകയായിരുന്നു. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്നുപേരെയും ജീവനോടെ പുറത്തെടുക്കാനായില്ല.

ടി. നരസിപുര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മൈസൂരുവിലെ കെ.ആർ. ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഇഷ്ടിക നിർമ്മാണ യൂണിറ്റിന്റെ ഉടമ സിദ്ധരാജുവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തിന് പിന്നാലെ ഇയാൾ ഒളിവിലായതായും പോലീസ് അറിയിച്ചു. അപകട കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ചയുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
SUMMARY: Three workers die in brick kiln collapse in Mysuru; owner absconding

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കനത്ത മഴ; ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈൻ യോഗം വിളിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ജില്ലാ കലക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച്‌ മുഖ്യമന്ത്രി വി.ഡി സതീശന്‍....

കെഇഎ ഇന്റർ അലുംനി ഫുട്ബോൾ ടൂർണ്ണമെന്റ്

ബെംഗളൂരു: കേരള എഞ്ചിനീയേഴ്‌സ് അസോസിയേഷൻ(കെഇഎ) ഇന്റർ അലുംനി ഫുട്ബോൾ ടൂർണമെന്റ് വൈറ്റ്ഫീൽഡ്...

ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പാട്ട് മത്സരം  

ബെംഗളൂരു: സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പാട്ട് മത്സരം പാടാം നേടാം മല്ലേഷ്പാളയത്തുള്ള...

ശുചിമുറിയില്‍ പ്രസവിച്ച നവജാതശിശുവിനെ ക്ലോസറ്റില്‍ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയില്‍

തിരുവനന്തപുരം: തലസ്ഥാനത്തെ എസ്‌എടി ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ യുവതി ശുചിമുറിയില്‍ പ്രസവിച്ചു....

മഴ ശക്തം; ഡാമുകൾ തുറന്നു, പല ജില്ലകളിലും വെള്ളക്കെട്ടും മണ്ണിടിച്ചിലും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വിവിധ ജില്ലകളിൽ പ്രളയസമാനമായ സാഹചര്യവും...

ഡോക്ടറായ യുവതി കെട്ടിടത്തിന്റെ അഞ്ചാംനിലയിൽനിന്ന് വീണ് മരിച്ചു; അന്വേഷണം

​ഗാസിയാബാദ്: വനിതാ ഡോക്ടർ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. ​ഗാസിയാബാദിലെ രാജ്ന​ഗർ...

ലഘുഭക്ഷണ പായ്ക്കറ്റിനുള്ളിലെ ചെറിയ പ്ലാസ്സിക് ബോൾ തൊണ്ടയില്‍ കുടുങ്ങി അഞ്ച് വയസ്സുകാരൻ മരിച്ചു

ബെംഗളൂരു: ലഘുഭക്ഷണ പായ്ക്കറ്റിനൊപ്പം സൗജന്യമായി ലഭിച്ച ചെറിയ പ്ലാസ്റ്റിക് ബോൾ തൊണ്ടയില്‍ കുടുങ്ങി...

Related Articles

Popular Categories