പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

പാലക്കാട്: നെന്മാറ പോത്തുണ്ടിയില്‍ കെഎസ്‌ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരുമരണം. നിരവധിപേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 10 മണിയോടെ നെല്ലിയാമ്പതിയില്‍ നിന്ന് പോത്തുണ്ടിയിലേയ്ക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മഴയെ തുടർന്ന് റോഡിലുണ്ടായ വഴുക്കലാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

നെല്ലിയാമ്പതിയില്‍ നിന്ന് ചുരമിറങ്ങി നെന്മാറ ഭാഗത്തേയ്ക്ക് വരികയായിരുന്ന ബസ് പോത്തുണ്ടി ചെക്ക്പോസ്റ്റ് കഴിഞ്ഞ് രണ്ടാമത്തെ വളവില്‍നിന്ന് താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. ബസ് മരത്തിനിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ബസിനും മരത്തിനുമിടയില്‍ ഒരു സ്ത്രീ കുടുങ്ങിക്കിടന്നിരുന്നു. ഇവരാണ് മരിച്ചതെന്നാണ് വിവരം.

അപകടത്തില്‍ പരുക്കേറ്റവരെ നെന്മാറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. നെല്ലിയാമ്പതി സ്വദേശികളാണ് ബസില്‍ കൂടുതലുണ്ടായിരുന്നതെന്നാണ് വിവരം. കനത്ത മഴയും അപകടവും കാരണം പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. സ്ഥലത്ത് നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം തുടരുകയാണ്.

SUMMARY: KSRTC bus overturns into a gorge in Palakkad; woman dies after being thrown out of the bus

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിലേക്ക് വൻ വ്യവസായ നിക്ഷേപങ്ങൾ; ബെംഗളൂരു കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾക്ക് സാധ്യത

ബെംഗളൂരു: വ്യവസായ നിക്ഷേപം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കർണാടക സർക്കാർ സിംഗപ്പൂരിലെ വിവിധ...

പറക്കാനൊരുങ്ങിയ വിമാനത്തിൻ്റെ പൈലറ്റ് ‘അടിച്ചുഫിറ്റ്’, വിമാന സർവീസ് മുടങ്ങി; എയർ ഇന്ത്യയിൽ വീണ്ടും പൈലറ്റിന് സസ്‌പെൻഷൻ

ന്യൂഡൽഹി: വിമാനം പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ മദ്യം കഴിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന്...

വിസ്മയ മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍; എസ് ക്യൂബ് ഫിലിംസിന്റെ മൂന്നാം ചിത്രം ഒരുങ്ങുന്നു

തിരുവനന്തപുരം : ഉയരെ, ജാനകി ജാനേ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ്...

മണിപ്പൂരിൽ സൈന്യത്തിൻ്റെ അഫ്സ്പ നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: മണിപ്പൂരിൽ വംശീയ സംഘർഷവും ക്രമസമാധാന പ്രശ്നങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത്...

ഡൽഹിയിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ചിൽ സംഘർഷം, നേതാക്കൾ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഡി.വൈ.എഫ്.ഐ.,എസ്.എഫ്.ഐ. സംഘടനകൾ സംഘടിപ്പിച്ച...

സിക്കിമില്‍ വന്‍ ഉരുള്‍പൊട്ടല്‍; മുപ്പതോളം വീടുകള്‍ ഒലിച്ചുപോയി

റിമ്പി: തുടർച്ചയായി പെയ്യുന്ന മഴക്കൊപ്പം സിക്കിമിൽ വൻ ഉരുൾപൊട്ടലും. ഗ്യാൽഷിംഗ് ജില്ലയിലെ...

മെട്രോ സ്റ്റേഷനിൽ യാത്രക്കാരന്‍ ട്രാക്കിലേക്ക് വീണു; പരുക്കില്ലാതെ രക്ഷപ്പെട്ടു

ബെംഗളൂരു: ട്രെയിന്‍ കാത്തുനിന്ന യാത്രക്കാരന്‍ മെട്രോ ട്രാക്കിലേക്ക് വീണു. രാജാജിനഗർ മെട്രോ...

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി പ്രതിപക്ഷം; ജന്തര്‍ മന്തറില്‍ സംഘര്‍ഷം

ഡല്‍ഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

Related Articles

Popular Categories