മഴക്കെടുതി: 26 മരണം, നാലുപേരെ കാണാതായി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 26 മരണം. നാല് പേരെ കാണാതാകുകയും പത്ത് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വിവിധ ജില്ലകളിലെ 418 ദുരിതാശ്വാസ ക്യാമ്പുകളിൽ 18,434 പേരെ പാർപ്പിച്ചതായി മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു.

പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത തുടരുന്നു. ഒൻപത് ജില്ലകളിൽ ഇന്ന് (ബുധൻ) ഓറഞ്ച് അലർട്ട് ആണ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാവിലെ 5.30 മുതൽ നാളെ (വ്യാഴം) രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രംഅറിയിച്ചു.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
SUMMARY: Heavy rain kerala. 26 dead, four missing

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എൻഎസ്എസ് കര്‍ണാടക യശ്വന്തപുര കരയോഗം കുടുംബ സംഗമം 

ബെംഗളൂരു: എൻഎസ്എസ് കര്‍ണാടക യശ്വന്തപുര കരയോഗം കുടുംബ സംഗമം  ബെംഗളൂരു ടാറ്റാ...

എൻഎസ്എസ് കര്‍ണാടക ആർ.ടി. നഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എൻ.എസ്.എസ് കര്‍ണാടക ആർ. ടി. നഗർ കരയോഗം വാർഷിക പൊതുയോഗം...

ടി.ബി. ജയചന്ദ്ര പ്രോടേം സ്പീക്കർ

ബെംഗളൂരു: മുതിർന്ന കോൺഗ്രസ് എം.എൽ.എ. ടി.ബി. ജയചന്ദ്രയെ പ്രോടേം സ്പീക്കറായി നിയമിച്ചു....

ഓണയാത്ര സുഗമമാക്കാൻ കേരള ആർ.ടി.സി; പ്രത്യേക അന്തർസംസ്ഥാന സർവീസുകൾക്ക് റിസർവേഷൻ തുടങ്ങി

ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് കേരള ആർ.ടി.സി പ്രത്യേക അധിക അന്തർസംസ്ഥാന...

ശിവമൊഗ്ഗയിൽ തുംഗയും ഭദ്രയും കരകവിഞ്ഞൊഴുകുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി

ബെംഗളൂരു: കനത്ത മഴ തുടരുന്നതിനിടെ ശിവമൊഗ്ഗ ജില്ലയിലെ തുംഗ, ഭദ്ര, ശാരാവതി...

അബിന്‍ വര്‍ക്കി എംഎല്‍എയ്ക്ക് കാറപകടത്തില്‍ പരുക്ക്

പത്തനംതിട്ട: ആറന്മുള എം.എല്‍.എ. അബിന്‍ വര്‍ക്കി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് എം.എല്‍.എ....

ബെംഗളൂരു-മംഗളൂരു പാതയിൽ ട്രെയിൻ സര്‍വീസ് പുനസ്ഥാപിച്ചു

ബെംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിർത്തിവെച്ച ബെംഗളൂരു മംഗളൂരു പാതയിൽട്രെയിൻ...

കാവേരി ജലവിഷയം: ഓഗസ്റ്റ് 7-നകം 3,500 ക്യുസെക്‌സ് വെള്ളം വിട്ടുനൽകുമെന്ന് കർണാടക; മഴ ശക്തമായതോടെ തീരുമാനം

ബെംഗളൂരു: കാവേരി ജലവിതരണ തർക്കത്തിൽ നിർണായക നീക്കവുമായി കർണാടക സർക്കാർ. കാവേരി...

Related Articles

Popular Categories