രാജസ്ഥാനിലെ മാർബിൾ വ്യാപാരികളാണെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; മലയാളിക്ക് നാലര ലക്ഷത്തിലേറെ രൂപ നഷ്ടമായി

ബെംഗളൂരു: രാജസ്ഥാനിലെ മാർബിൾ വ്യാപാരികളാണെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുസംഘം ഓൺലൈൻ വഴി മലയാളിയില്‍ നിന്ന് 4,59,676 രൂപ തട്ടിയെടുത്തു. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളിയായ അബ്ദുൾ സലാം ആണ് തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ സൗത്ത് സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കേരളത്തിൽ നിർമാണത്തിലിരുന്ന തന്റെ വീടിനായി പ്രീമിയം നിലവാരമുള്ള മാർബിൾ വാങ്ങാനായി അബ്ദുൾ സലാം ആറുമാസം മുമ്പ് ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി രാജസ്ഥാനിലെ അജ്മീറിന് സമീപമുള്ള കിഷൻഗഡിൽ പ്രവർത്തിക്കുന്ന ശ്രീനാഥ് മാർബിൾസ് ആൻഡ് ഗ്രാനൈറ്റ്സ് എന്ന സ്ഥാപനത്തെ സമീപിച്ചിരുന്നു. ചതുരശ്ര അടിക്ക് ഏകദേശം അയ്യായിരം രൂപ വിലവരുന്ന മാർബിൾ അന്വേഷിച്ചിരുന്ന അദ്ദേഹം കമ്പനി നേരിട്ട് സന്ദർശിക്കാതെ ഓണ്‍ലൈനില്‍ ഫോട്ടോകളും വീഡിയോയും കണ്ടുമാണ് മാർബിൾ തിരഞ്ഞെടുത്തത്. ഉടമകളില്‍ ഒരാളെന്ന് പറഞ്ഞു പരിചയപ്പെടുത്തിയ അഞ്ജലിയെന്ന ആളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ മാര്‍ബിളിന്റെ തുക സംബന്ധിച്ച് തീരുമാനമാക്കി.അബ്ദുൾ സലാമിന്റെ വിശ്വാസം വർധിപ്പിക്കുന്നതിനായി കമ്പനിയുടെ ഉടമയാണെന്ന് പരിചയപ്പെടുത്തിയ മനോഹർ എന്ന മറ്റൊരാളെയും അഞ്ജലി ബന്ധപ്പെടുത്തി. ഓർഡർ ഉടൻ അയച്ചുതരാമെന്ന് മനോഹർ ഉറപ്പ് നൽകിയതായും പരാതിയിൽ പറയുന്നു.

തുടർന്ന് അയ്യായിരം ചതുരശ്ര അടി മാർബിൾ ലോഡ് ചെയ്തതായി കാണിക്കുന്ന ചിത്രങ്ങളും രേഖകളും പ്രതികൾ അയച്ചുനൽകി. ചരക്ക് യഥാർത്ഥത്തിൽ അയച്ചുവെന്ന വിശ്വാസത്തിൽ അബ്ദുൾ സലാം ഗ്രാനൈറ്റും മാർബിളും വാങ്ങുന്നതിനായി പ്രതികൾ നൽകിയ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്ക് വിവിധ ഘട്ടങ്ങളിലായി 4,59,676 രൂപ കൈമാറി. എന്നാൽ പണം ലഭിച്ചതിന് ശേഷം മാർബിൾ എത്തിച്ചുനൽകിയില്ല. അഞ്ജലിയെയും മനോഹറിനെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. ഇതോടെയാണ് താൻ തട്ടിപ്പിനിരയായതായി മനസ്സിലാക്കിയ അബ്ദുൾ സലാം സൗത്ത് സൈബർ ക്രൈം പോലീസിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വിവരസാങ്കേതിക നിയമവും ഇന്ത്യൻ ന്യായ സംഹിതയിലെ വഞ്ചനാ വകുപ്പുകളും ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. തട്ടിപ്പുകാർ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്താനും അവയിലെ പണം മരവിപ്പിക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ഓൺലൈൻ വഴി പരിചയപ്പെടുന്ന സ്ഥാപനങ്ങളുമായി വലിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് മുമ്പ് സ്ഥാപനത്തിന്റെ വിശ്വാസ്യത നേരിട്ട് ഉറപ്പാക്കണമെന്നും മുൻകൂർ പണം കൈമാറുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
SUMMARY: Fraud by pretending to be marble traders from Rajasthan; Malayali loses over Rs. 4.5 lakh

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധിത അവധി; നിര്‍ദേശവുമായി എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത...

മഴ തുടരും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് ഏഴ് ജില്ലകള്‍ക്ക്...

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ഇടുക്കിയിൽ 47കാരന് ദാരുണാന്ത്യം

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഇടുക്കി...

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ബെംഗളൂരു: കർണാടകയിൽ പിടികൂടിയ വ്യാജ മരുന്ന് ശൃംഖലയുടെ വ്യാപ്തി കൂടുതൽ വലുതാണെന്ന്...

പ്രവാസി മലയാളി സമൂഹത്തിന്റെ സംസ്കാരവും സഹോദര്യബോധവും നിലനിർത്തുന്നതിൽ മലയാളി സംഘടനകൾക്ക് നിർണായകപങ്ക്-ഡോ. എസ്. സോമനാഥ്

ബെംഗളൂരു: കേരളത്തിന് പുറത്തുള്ള മലയാളി സമൂഹത്തിന്റെ സംസ്കാരവും പാരമ്പര്യവും സഹോദര്യബോധവും ജീവിതശൈലിയും...

അടുത്ത മൂന്ന് ദിവസവും മഴ തുടരും; കർണാടകയിൽ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്

ബെംഗളൂരു: കർണാടകയിൽ അടുത്ത മൂന്ന് ദിവസവും മഴ തുടരാൻ സാധ്യതയെന്ന് ഇന്ത്യൻ...

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; ഗുരുതരമായി പരുക്കേറ്റ സ്ത്രീ മരിച്ചു

പാലക്കാട്: പാലക്കാട് അട്ടപ്പാടി ഭവാനിപുഴയില്‍ വിനോദസഞ്ചാരിയായ സ്ത്രീക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം....

ഡല്‍ഹി കലാപം; ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം

ഡൽഹി: യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന വിദ്യാർഥി നേതാവ് ഷർജീല്‍ ഇമാമിന്...

Related Articles

Popular Categories