നിർമ്മാണത്തിലിരിക്കുന്ന മെട്രോ സ്റ്റേഷനിൽ നിന്ന് ഇരുമ്പ് ഷീറ്റ് റോഡിലേക്ക് അടർന്നു വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്, വീഡിയോ

ബെംഗളൂരു: നിർമ്മാണത്തിലിരിക്കുന്ന മെട്രോ വയഡക്റ്റിൽ നിന്ന് ഇരുമ്പ് ഷീറ്റ് റോഡിലേക്ക് വീണു. ബ്ലൂ ലൈനിലെ മാറാത്തഹള്ളി-സർജാപൂർ പാതയിൽ നിർമ്മാണത്തിലിരിക്കുന്ന കടുബീസനഹള്ളി സ്റ്റേഷൻ കെട്ടിടത്തില്‍ നിന്നാണ് ഷീറ്റ് താഴേക്ക് പതിച്ചത്. വെള്ളിയാഴ്ച രാത്രി 9.48ഓടെയാണ് സംഭവം. ഈ സമയം റോഡില്‍ നല്ല തിരക്കുണ്ടായിരുന്നു. റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിനും സമീപത്തുണ്ടായിരുന്ന ബിഎംടിസിയുടെ എസി ഇ-ബസിനും ഇടയിലേക്കാണ് ഷീറ്റ് പതിച്ചത്.

ഷീറ്റ് കാറിലോ ബസിലോ നേരിട്ട് പതിക്കാതിരുന്നതിനാൽ യാത്രക്കാർക്ക് പരുക്കേറ്റില്ല. എന്നാൽ ഷീറ്റ് ഏതാനും അടി മാറി പതിച്ചതിനാല്‍ തലനാരിഴയ്ക്കാണ് അപകടം ഒഴിവായതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു.

സംഭവത്തിന് പിന്നാലെ നിർമാണ സ്ഥലത്തെ സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച് അധികൃതർ പരിശോധന ആരംഭിച്ചു. ഷീറ്റ് എങ്ങനെ താഴേക്ക് വീണുവെന്നും നിർമാണ പ്രവർത്തനങ്ങളിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നോ എന്നും പരിശോധിച്ചുവരികയാണ്. സംഭവത്തിൽ വീഴ്ച കണ്ടെത്തിയാൽ ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
SUMMARY: Iron sheet falls onto road during metro construction; major accident averted

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അര്‍ജുന്‍ ആയങ്കിയെ സഹായിക്കാൻ ക്രൗഡ് ഫണ്ടിങ്; സഹോദരന്‍ അജയ് അറസ്റ്റില്‍

കോഴിക്കോട്: അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് അറസ്റ്റിൽ. അർജുൻ ആയങ്കിക്ക് വേണ്ടി...

മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കത്തിയ വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറിനെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കത്തിയ വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായി. മരുന്ന് മാറി...

ഹോര്‍മുസ് കടലിടുക്കില്‍ യുഎഇ എണ്ണടാങ്കറിന് നേരെ മിസൈലാക്രമണം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കില്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ എണ്ണക്കപ്പലിന് നേരെ...

യു.പി.ഐ ഇടപാടുകൾ സൗജന്യമായി തുടരുമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തെ യു.പി.ഐ ഇടപാടുകൾ സൗജന്യമായി തുടരുമെന്നും ഉപഭോക്താക്കളിൽനിന്ന് ചാർജ് ഈടാക്കില്ലെന്നും...

വ​ട​ക്ക​ൻ കേരളത്തില്‍ മഴ തുടരും; നാ​ല് ജി​ല്ല​ക​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പ്

തിരുവനന്തപുരം: വ​ട​ക്ക​ൻ കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. നാല്...

മേക്കേദാട്ടു വിഷയത്തിൽ ഓഗസ്റ്റ് 10ന് തമിഴ്നാട് അതിർത്തി അടയ്ക്കുമെന്ന് വാട്ടാൽ നാഗരാജ്

ബെംഗളൂരു: മേക്കേദാട്ടു പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 10ന് തമിഴ്നാട് അതിർത്തി...

ഭര്‍തൃവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗര്‍ഭിണിയായ യുവതി മരിച്ചു; ദുരൂഹതയെന്ന് കുടുംബം

കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതി ഒന്നര മാസം...

സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണ്‍ ഓണാഘോഷം ഇന്ന്

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണ്‍ ഓണാഘോഷം ഇന്ന്...

Related Articles

Popular Categories