വർത്തൂർ മലയാളി അസോസിയേഷന്‍ ‘നമ്മ ഓണം’ ഓഗസ്റ്റ് 15, 16 തീയതികളിൽ

ബെംഗളൂരു: വർത്തൂർ മലയാളി അസോസിയേഷൻ (വിഎംഎ) സംഘടിപ്പിക്കുന്ന ഓണാഘോഷം ‘നമ്മ ഓണം 2026’ ഓഗസ്റ്റ് 15, 16 തീയതികളിൽ തീയതികളിൽ വർത്തൂരിലെ മധുരശ്രീ കോൺവെൻഷൻ സെന്ററിൽ വിപുലമായ പരിപാടികളോടെ നടക്കും. മഹാദേവപുര എം.എൽ.എ. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഓണാഘോഷം മലയാളികളുടെ ഐക്യവും കേരളത്തിന്റെ തനത് കലാ-സാംസ്കാരിക പാരമ്പര്യവും വിളിച്ചോതുന്ന വേദിയായി മാറുമെന്ന് സംഘാടകർ അറിയിച്ചു.

15-ന് വിവിധ മത്സരങ്ങളും വിനോദപരിപാടികളും അരങ്ങേറും. പൂക്കളം, ചിത്രരചന, പാചകം തുടങ്ങിയ മത്സരങ്ങൾക്കൊപ്പം പരമ്പരാഗത ഓണക്കളികളും ആവേശകരമായ വടംവലി മത്സരവും സംഘടിപ്പിക്കും. കുട്ടികൾക്കായി പ്രത്യേക ഫാൻസി ഡ്രസ് മത്സരവും ഉണ്ടായിരിക്കും. ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകരുന്നതിനായി രാത്രി ഡിജെ, വാട്ടർ ഡ്രം പരിപാടിയും ഒരുക്കിയിട്ടുണ്ട്.

16-ന് വൈവിധ്യമാർന്ന കലാപരിപാടികളും വിപുലമായ ഓണസദ്യയും നടക്കും. തിരുവാതിര, മാർഗംകളി, കൈകൊട്ടിക്കളി തുടങ്ങിയ കേരളീയ കലാരൂപങ്ങൾക്കൊപ്പം വിഎംഎ ജൂനിയർ തിരുവാതിരയും അരങ്ങേറും. തുടർന്ന് രംഗപൂജയും തീം ഡാൻസും നടക്കും. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. ഓണസദ്യയും അന്നേദിവസം ഒരുക്കിയിട്ടുണ്ട്. പ്രശസ്ത പ്ലേബാക്ക് ഗായിക ദുർഗാ വിശ്വനാഥ്, ഗായകൻ അരവിന്ദ് നായർ, കലാഭവൻ പ്രതീഷ് എന്നിവർ നയിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. വിഎംഎ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിലെ വിജയികൾക്കുള്ള സമ്മാനദാനവും നടക്കും.
SUMMARY: Varthur Malayali Association ‘Namma Onam 2026; on August 15th and 16th

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യൻ ഗെയിംസില്‍ മലയാളി താരം ആൻസി സോജന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം...

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗറിൽ വെച്ച്...

ചാലക്കുടിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച്‌ പൂര്‍ണമായി കത്തിനശിച്ചു

ചാലക്കുടി: ദേശീയപാതയില്‍ ചാലക്കുടി പോട്ട പനമ്പിള്ളി ജംഗ്ഷനില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌...

സൗദിയില്‍ മയക്കുമരുന്ന് കേസില്‍ മലയാളിക്ക് വധശിക്ഷ

സൗദി: മയക്കുമരുന്ന് കടത്ത് കേസില്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ മലയാളിയുടെ വധശിക്ഷ...

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതായി...

ഏഷ്യന്‍ ഗെയിംസ്; സ്‌ക്വാഷില്‍ ഇന്ത്യക്കായി വെള്ളി നേടി അഭയ് സിങ്

നഗോയ: ഏഷ്യൻ ഗെയിംസ് 2026-ല്‍ ഇന്ത്യക്ക് വേണ്ടി സ്ക്വാഷില്‍ വെള്ളി മെഡല്‍...

നേപ്പാളില്‍ ദുരിതംവിതച്ച്‌ വീണ്ടും ഹിമപാതം; 10 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ഹിമപാതം. മനാങ് ജില്ലയിലുള്ള നർ ഫു മേഖലയിലെ...

ചരിത്രനേട്ടം കുറിച്ച്‌ ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എല്‍എൻജി ട്രെയിൻ പുറത്തിറക്കി

ഗുജറാത്ത്: ഇന്ത്യൻ റെയില്‍വേ ചരിത്രത്തിലെ നിർണായകമായ മറ്റൊരു ചുവടുവെപ്പായി രാജ്യത്തെ ആദ്യ...

Related Articles

Popular Categories