തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ചെന്നൈ: സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുന്നതിന് മുമ്പ് ‘തമിഴ് തായ് വാഴ്ത്ത്’ നിർബന്ധമായും ആലപിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ. പ്രതിപക്ഷ കക്ഷികളായ ഡിഎംകെയും അണ്ണാ ഡിഎംകെയും പ്രമേയത്തെ പിന്തുണച്ചു. ഔദ്യോഗിക ചടങ്ങുകളില്‍ ദേശീയഗാനത്തിന് മുമ്പായി വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്രത്തിന്റെ നിർദ്ദേശങ്ങള്‍ നിലനില്‍ക്കവെയാണ് തമിഴ്‌നാട് സർക്കാരിന്റെ പുതിയ നീക്കം.

തമിഴ്‌നാടിന്റെ ദീർഘകാലമായുള്ള ഈ പരമ്പരാഗത ആചാരം കൂടുതല്‍ ശക്തമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി വിജയ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ലോകത്തെ തന്നെ ഏറ്റവും പ്രാചീനമായ ക്ലാസിക്കല്‍ ഭാഷകളില്‍ ഒന്നാണ് തമിഴെന്ന് പ്രമേയത്തില്‍ എടുത്തുപറയുന്നുണ്ട്. പ്രമേയം പാസായതോടെ ഇനിമുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സർക്കാർ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന എല്ലാ ഔദ്യോഗിക പരിപാടികളിലും തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കും.

1891ല്‍ മനോന്മണീയം സുന്ദരനാർ രചിച്ച ‘മനോന്മണീയം’ എന്ന പ്രശസ്ത നാടകത്തിന്റെ ആമുഖത്തില്‍ നിന്നുള്ള വരികളാണ് പ്രാർത്ഥനാഗാനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. 1970 നവംബർ 23നാണ് സർക്കാർ ചടങ്ങുകളില്‍ ആദ്യ ഗാനമായി ഇത് ആലപിക്കണം എന്ന ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചത്. 2021 ഡിസംബർ 12ന് തമിഴ് തായ് വാഴ്ത്തിനെ തമിഴ്‌നാടിന്റെ ഔദ്യോഗിക ഗാനമായി പ്രഖ്യാപിച്ചിരുന്നു.

തുടർന്ന് സ്കൂളുകള്‍, കോളേജുകള്‍, സർക്കാർ സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലെല്ലാം ഇത് നിർബന്ധമാക്കിയുള്ള ഉത്തരവുകള്‍ ഇറക്കിയിരുന്നു. 1970 മുതല്‍ ഒരു ആചാരമായും സർക്കാർ ഉത്തരവായും തുടർന്നുപോരുന്ന ഈ രീതി സ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടാണ് വിജയ് സർക്കാർ പുതിയ പ്രമേയം അവതരിപ്പിച്ചത്. തമിഴ് ഭാഷയോടും സംസ്‌കാരത്തോടുമുള്ള ആദരവിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ് ‘തമിഴ് തായ് വാഴ്ത്തെന്നും നിയമസഭയില്‍ സർക്കാർ വ്യക്തമാക്കി.

SUMMARY: ‘Tamil Thai Vazhthu’ to be sung first: Assembly approves motion moved by Chief Minister Vijay

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നേപ്പാളില്‍ ദുരിതംവിതച്ച്‌ വീണ്ടും ഹിമപാതം; 10 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ഹിമപാതം. മനാങ് ജില്ലയിലുള്ള നർ ഫു മേഖലയിലെ...

ചരിത്രനേട്ടം കുറിച്ച്‌ ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എല്‍എൻജി ട്രെയിൻ പുറത്തിറക്കി

ഗുജറാത്ത്: ഇന്ത്യൻ റെയില്‍വേ ചരിത്രത്തിലെ നിർണായകമായ മറ്റൊരു ചുവടുവെപ്പായി രാജ്യത്തെ ആദ്യ...

കെ.സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ സി വേണുഗോപാലിന് എതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ്...

അധ്യായം 53 📖 രാഷ്ട്രമീമാംസ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 2013...

അധ്യായം 52 📖 രാജകാരണി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1992ൽ...

സ്വകാര്യ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ല, തനിക്കെതിരെ എഐ ചിത്രം ഉപയോഗിച്ച്‌ പ്രചാരണം; മന്ത്രി കെ എം ഷാജി

കോഴിക്കോട്: റേഞ്ച് റോവർ വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ എം ഷാജി....

അമ്മ മരിച്ചതിനെ തുടര്‍ന്ന് വിദേശത്തുനിന്നെത്തിയ മകൻ വാഹനാപകടത്തില്‍ മരിച്ചു

മാനന്തവാടി: അമ്മയുടെ മരണത്തെ തുടർന്ന് ദുബായില്‍നിന്ന് നാട്ടിലെത്തിയ യുവാവ് മാനന്തവാടിയിലുണ്ടായ വാഹനാപകടത്തില്‍...

അധ്യായം 51 📖 പ്രണാമം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ വളരെയധികം...

Related Articles

Popular Categories