സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

കൊൽക്കത്ത: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ​ഗാം​ഗുലിക്കും കുടുംബത്തിനുമെതിരായ വധഭീഷണി കത്തിൽ അന്വേഷണം ആരംഭിച്ചു. ആറുമാസമായി തനിക്കും ഭാര്യയ്ക്കുമെതിരെ വധഭീഷണി കത്തുകൾ ലഭിച്ചുവരികയാണെന്ന ​ഗാം​ഗുലിയുടെ പരാതിയിലാണ് നടപടി. നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് ഗാംഗുലി. ഭീഷണി കത്തുകളുടെ ഉറവിടവും അത് അയച്ച വ്യക്തിയുടെ ഉദ്ദേശവും പോലീസ് ഗൗരവമായി പരിശോധിച്ചു വരികയാണ്. പ്രാഥമിക അന്വേഷണത്തിൽ, വടക്കൻ 24 പർഗാനാസ് ജില്ലയിലെ ബെൽഗാരിയയിൽ നിന്നുള്ള ഒരാളാണ് കൊറിയർ സർവീസ് വഴി ഈ കത്തുകൾ അയച്ചതെന്ന് സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

വധഭീഷണി കത്തുകൾ ആദ്യ ഘട്ടത്തിൽ ​ഗൗരവമായി എടുത്തിരുന്നില്ല. തിങ്കളാഴ്ച ഓഫീസിലേക്ക് രണ്ട് ഭീഷണി കത്തുകൾ കൂടി ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹം ദ​ക്ഷിണ കൊൽക്കത്തയിലെ താക്കൂർപുകുർ പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നൽകിയത്. ​ ഗാംഗുലിയെയും ഭാര്യയെയും വധിക്കുമെന്നും കുടുംബത്തിൽ ഉള്ളവരെയും സുഹൃത്തുകളെയും ഉപദ്രവിക്കുമെന്നുമായിരുന്നു ഭീഷണി

കത്തുകൾ അയക്കാൻ ഉപയോഗിച്ചതായി കരുതുന്ന ഒരു മൊബൈൽ നമ്പർ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ നമ്പറിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കൂടാതെ, ബന്ധപ്പെട്ട കൊറിയർ ഏജൻസിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. എല്ലാ കത്തുകളും അയച്ചത് ഒരേ വ്യക്തി തന്നെയാണോ എന്നും ഇതിന് പിന്നിലെ യഥാർഥ ലക്ഷ്യം എന്താണെന്നും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
SUMMARY: Sourav Ganguly and his wife receive death threats; Kolkata Police starts investigation

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശുചീകരണ യജ്ഞത്തിനിടെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും മൃതദേഹം കണ്ടെത്തി; ബെംഗളൂരുവിൽ യുവതിയെ കൊന്ന് തള്ളിയ ഭർത്താവ് പിടിയിൽ

ബെംഗളൂരു: സാമ്പത്തിക തർക്കത്തെ തുടർന്ന് ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ഒഡീഷ...

30 കോടിയുടെ തിരുവോണം ബമ്പർ കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; ഇതാണാ ഭാഗ്യനമ്പർ

തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുത്തു. TL 360615 എന്ന നമ്പറിനാണ്...

മൈ ചർച്ച് ആശ്രയകേന്ദ്രം ഉദ്ഘാടനം നാളെ

ബെംഗളൂരു: മൈ ചർച്ചിന്റെ ആസ്ഥാന മന്ദിരം ആശ്രയകേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട്...

പുകസ ഓൺലൈൻ സാഹിത്യ സംവാദം ഇന്ന്

ബെംഗളൂരു: പുരോഗമന കലാസാഹിത്യ സംഘം ബെംഗളൂരുവിന്റെ സാഹിത്യ സംവാദം ഇന്ന് വൈകിട്ട്...

ഇടുക്കിയിൽ വിനോദയാത്രയ്ക്കിടെ കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഭാര്യയടക്കം മൂന്നുപേർക്ക് പരുക്ക്

ചെറുതോണി: ഇടുക്കി ജില്ലയിലെ ഏലപ്പാറക്കു സമീപം നാലാം മൈലിൽ കാർ പുഴയിലേക്ക്...

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വ്യാജമദ്യദുരന്തം; 19 മരണം

കൊഹിമ: നാഗാലാൻഡിൽ വ്യാജമമദ്യം കുടിച്ച് 19 മരണം. മദ്യത്തിൽ വിഷം കലർന്നതാണ്...

വടകര എം.ഡി.എം.എ കേസ് പ്രതി കീര്‍ത്തനയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പങ്കാളി, സംഭവം പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോൾ

വടകര: വടകര എംഡിഎംഎ കേസിലെ മുഖ്യപ്രതിയായ കീര്‍ത്തനയ്ക്ക് കുത്തേറ്റു. ഇന്ന് രാവിലെ...

കൽപ്പറ്റ നാരായണൻ സാഹിത്യ അക്കാദമി ചെയർമാൻ; ജി വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാനാകും, കെ.എസ്.എഫ്.ഡി.സി തലപ്പത്ത് പ്രേംകുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സാംസ്കാരിക സ്ഥാപനങ്ങളുടെ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ച് സർക്കാർ. കവിയും...

Related Articles

Popular Categories