ബിഡദിയില്‍ കേരള ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് രണ്ടുജീവനക്കാരുടെ മരണത്തിനിടയാക്കിയ സംഭവം; ബസിനടിയില്‍ മുട്ടയുടെ അവശിഷ്ടം കണ്ടെത്തി, അന്വേഷണം ആവശ്യപ്പെട്ട് അധികൃതര്‍

ബെംഗളൂരു: മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ ബിഡദിയിലെ കേരള ആര്‍ടിസി ബസ് അപകടത്തിനുകാരണം മുട്ടയേറെന്ന സംശയം ബലപ്പെടുന്നു. അപകടത്തിൽപെട്ട ബസിന്റെ അടിഭാഗത്തുനിന്നും മുട്ടയുടെ അവശിഷ്ടം കണ്ടെത്തിയതോടെയാണ് മുട്ടയെറിഞ്ഞുള്ള കവര്‍ച്ചാശ്രമമാകാം അപകടത്തിന് കാരണമായതെന്ന സംശയത്തിലേക്ക് അധികൃതരെ എത്തിച്ചത്. ഓഗസ്റ്റ് എട്ടിന് നടന്ന അപകടത്തില്‍ രണ്ട് ജീവനക്കാര്‍ മരിച്ചിരുന്നു. ഓഗസ്റ്റ് 12നും ഇതേ സ്ഥലത്ത് മറ്റൊരു ബസിനുനേരെ മുട്ടയെറിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഓഗസ്റ്റ് എട്ടിന് അപകടത്തില്‍പ്പെട്ട ബസ് വിശദമായി പരിശോധിച്ചത്. ബസിന്റെ ചെയ്‌സിൽ മുട്ടയുടെ അവശിഷ്ടം പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടെത്തിയിരുന്നു. ഇക്കാര്യം കേരള ആര്‍ടിസി. അധികൃതർ ബിഡദി പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

ഈ മാസം എട്ടാം തീയതിയാണ് കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് ബിഡദിയിൽ അപകടത്തിൽപ്പെട്ടത്. കോഴിക്കോട് ഡിവിഷനിലെ ജീവനക്കാരായ രണ്ടുപേർ അപകടത്തിൽ മരിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഈ മാസം പന്ത്രണ്ടിന് കാസറഗോഡ് നിന്നും ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസിനു നേരെ ഇതേ സ്ഥലത്തുവച്ച് മുട്ടയേറ് ഉണ്ടായി. ഡ്രൈവർ സമയോചിതമായി ഇടപെട്ടതുകൊണ്ടു മാത്രമാണ് അപകടം ഒഴിവായത്.

സി.സി.ടി.വി. ദൃശ്യങ്ങളും ട്രാഫിക് ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കണമെന്നും കെ.എസ്.ആർ.ടി.സി. അധികൃതർ നല്‍കിയ പരാതിയിൽ ആവശ്യപ്പെട്ടു. വയനാട് സി.എം.ഡി. സ്ക്വാഡിലെ ഇൻസ്പക്ടർമാരായ ലെനിൻ ജോസഫ്, കെ.ബി. മുരളി, അസിസ്റ്റന്റ് ഡിപ്പോ എൻജിനിയർ സലാമത്ത് എന്നിവരാണ് പരാതി നേരിട്ട് ബിഡദി സർക്കിൾ ഇൻസ്പെക്ടർക്ക് കൈമാറിയത്. അപകട സാഹചര്യം അന്വേഷിക്കണമെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കുള്ള കേരള ആര്‍ടിസിയുടെ ഡീലക്സ് ബസാണ് ബിഡദിയ്ക്ക് സമീപം നിയന്ത്രണം വിട്ട് സൂചനാ ബോർഡിലിടിച്ച് മറിഞ്ഞത്. അപകടത്തില്‍ ഡ്രൈവറും കണ്ടക്ടറും മരിക്കുകയും 20 യാത്രക്കാർക്ക് പരുക്കേൽക്കുകയും ചെയ്തു. ഗുരുതര പരുക്കേറ്റ 3 പേർ ഇപ്പോഴും ചികിത്സയിലാണ്.
SUMMARY: Kerala RTC bus accident in Bidadi, killing two employees; Egg remains found under the bus, authorities demand investigation

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദസറ, വാൽമീകി ജയന്തി; കർണാടകയിൽ ഒക്ടോബറിൽ ബാങ്കുകൾക്ക് 10 ദിവസം അവധി

ബെംഗളൂരു: ഒക്ടോബർ മാസത്തിൽ കർണാടകയിലെ ബാങ്കുകൾ 10 ദിവസം അവധിയായിരിക്കും. ദേശീയ...

മക്കയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ചുപേർ മരിച്ചു

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ...

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് ഇന്ന് യുഡിഎഫ് ഹർത്താൽ

കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് നഗരസഭാ ചെയര്‍മാനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍...

കാസറഗോഡ് കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക് മറിഞ്ഞു; രണ്ട് പേർ മരിച്ചു, അപകടം പുലർച്ചയോടെ

കാസറഗോഡ്: കാസറഗോഡ് വെസ്റ്റ് എളേരിയിൽ കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക്...

വായുമലിനീകരണം; ബെംഗളൂരുവിലെ വായുഗുണനിലവാര സൂചിക AQI 135 ആയി ഉയര്‍ന്നു 

ബെംഗളൂരു: സിലിക്കൺ നഗരത്തിൽ വായുമലിനീകരണം വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട്. ഒക്ടോബർ രണ്ടിന്...

ഗാന്ധിജയന്തി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍

ബെംഗളൂരു: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാമത് ജന്മദിനം സമുചിതമായി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണോത്സവത്തിന് ഇന്ന് തുടക്കം  

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണാഘോഷം 'ഓണോത്സവം 2026' ശനി, ഞായർ...

കർണാടകയിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിലും മഴ ലഭിച്ചേക്കും

ബെംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നാളെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

Related Articles

Popular Categories