ബിജെപിയില്‍ അവഗണന; പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

തിരുവനന്തപുരം: ബി.ജെ.പി ദേശീയ സമിതി അംഗം പത്മജ വേണുഗോപാല്‍ പാർട്ടി വിടാനൊരുങ്ങുന്നു. നാളെ ഔദ്യോഗികമായി ബി.ജെ.പി വിടുന്ന കാര്യം പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ബി.ജെ.പി വിടുന്ന പത്മജ വീണ്ടും കോണ്‍ഗ്രസിലേക്ക് തന്നെ തിരികെ പോകുമെന്ന ശക്തമായ സൂചനകളുമുണ്ട്. ദേശീയ-സംസ്ഥാന നേതൃത്വങ്ങളുമായി നടത്തിയ ചർച്ചകള്‍ പരാജയപ്പെട്ടതോടെയാണ് പാർട്ടി വിടാനുള്ള നിർണ്ണായക തീരുമാനത്തിലേക്ക് പത്മജ എത്തിയത്.

പാർട്ടിയില്‍ അർഹമായ പരിഗണന ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ബി.ജെ.പിയുടെ സജീവ പ്രവർത്തനങ്ങളില്‍ നിന്ന് പത്മജ വിട്ടുനില്‍ക്കുകയായിരുന്നു. 2024 മാർച്ചിലായിരുന്നു കോണ്‍ഗ്രസിലെ പതിറ്റാണ്ടുകള്‍ നീണ്ട ബന്ധം ഉപേക്ഷിച്ച്‌ പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേർന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം നിർബന്ധിച്ചതുകൊണ്ട് മാത്രമാണ് താൻ മത്സരിച്ചതെന്ന് പത്മജ നേരത്തെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ പരാജയപ്പെട്ടാലും ഉന്നത പദവികളില്‍ ഏതെങ്കിലുമൊന്ന് നല്‍കുമെന്നായിരുന്നു അന്ന് ബി.ജെ.പി നേതൃത്വം നല്‍കിയിരുന്ന വാഗ്ദാനം. എന്നാല്‍, പ്രതീക്ഷിച്ച പദവികളൊന്നും തന്നെ നല്‍കാതെ നേതൃത്വം അവഗണിച്ചതോടെയാണ് പത്മജ പാർട്ടി വിടാൻ തീരുമാനിച്ചത്.

SUMMARY: Reports suggest Padmaja Venugopal is returning to the Congress, following neglect within the BJP

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അനുപാതം കുറയ്ക്കില്ല; എല്‍പിഎസ്ടി സമരക്കാരുമായി ചര്‍ച്ച നടന്നുവെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം: എല്‍പിഎസ്ടി സമരക്കാരുമായി ചർച്ചകള്‍ നടന്നുവെന്ന് സ്ഥിരീകരിച്ച്‌ വിദ്യാഭ്യാസ മന്ത്രി എൻ...

അഭിറാം കൊലപാതകം; അഭിറാമിന്റെ ബെല്‍റ്റും മൊബൈലും വസ്ത്രവും ഉള്‍പ്പെടെയുള്ളവ കണ്ടെത്തി

തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാം വധക്കേസില്‍ നിർണായ തെളിവുകള്‍ കണ്ടെത്തി പോലീസ്. അഭിറാമിന്റെ...

വി. കുഞ്ഞികൃഷ്ണൻ്റെ പ്രസംഗം സിപിഐഎമ്മുകാര്‍ തടസപ്പെടുത്തി

കണ്ണൂർ: പയ്യന്നൂരിലെ സഹകരണ വാരാഘോഷത്തിനിടെ വി. കുഞ്ഞികൃഷ്ണൻ എംഎല്‍എയുടെ പ്രസംഗം തടസപ്പെടുത്തിയതായി...

കുല്‍ഗാമില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍; ലഷ്കര്‍ കമാൻഡര്‍ ലത്തീഫ് ഭട്ടിനെ വധിച്ചു

ശ്രീനഗര്‍: കുല്‍ഗാമില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കർ ഭീകരൻ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു....

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ പവന്‍...

കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പൊക്കിള്‍ക്കൊടി...

15 വർഷത്തെ കാത്തിരിപ്പിന് വിരാമം; ജക്കൂർ റെയിൽവേ മേൽപ്പാലം ഇന്ന് തുറക്കും

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ജക്കൂർ റെയിൽവേ മേൽപ്പാലം ഇന്ന് പൊതുജനങ്ങൾക്കായി ഔദ്യോഗികമായി...

റഷ്യന്‍ സൈനിക ചരക്കുവിമാനം സൈബീരിയയില്‍ തകര്‍ന്നുവീണു; 19 പേര്‍ക്ക് ദാരുണാന്ത്യം

മോസ്‌കോ: റഷ്യന്‍ സൈനിക ചരക്കു വിമാനം തകര്‍ന്നുവീണ് 19 പേര്‍ മരിച്ചു....

Related Articles

Popular Categories